Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
വാസ്തുദോഷമുള്ള വീട്, വീട്ടംഗങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഒരു വീട് നിര്‍മിക്കുമ്പോള്‍ എല്ലാവരും വാസ്തു ശ്രദ്ധിക്കുന്നു. വീട്ടിലെ ഓരോ കാര്യത്തിനും മുറികള്‍ക്കും വാസ്തു പ്രധാനമാണ്. വാസ്തുതത്വങ്ങള്ക്ക് അനുസൃതമായി നിര്‍മിച്ച വീട്, വീട്ടുകാര്‍ക്ക് ഐശ്വര്യം നല്കുന്നു. ഇന്നത്തെക്കാലത്ത് മിക്ക വീടുകളിലും അറ്റാച്ച്ഡ് ബാത്റൂം സാധാരണമാണ്. വീട്ടില്‍ ബാത്റൂമും കുളിമുറിയും സംബന്ധിച്ച് വാസ്തു ശാസ്ത്രത്തില്‍ ചില നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വീട്ടില്‍ കിടപ്പുമുറിയോടൊപ്പം ഒരു അറ്റാച്ച്ഡ് ബാത്ത്റൂമുണ്ടെങ്കില്‍, ചില കാര്യങ്ങള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുമെന്നും നിങ്ങളുടെ കൈയ്യില്‍ നിന്ന് സമ്പത്ത് നശിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടെങ്കില്‍ വാസ്തു പറയുന്ന ഈ നിയമങ്ങള്‍ നിങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കൂ.

ബാത്ത്റൂം ഡോര്‍
കുളിമുറിയുടെ പ്രവേശന കവാടം വടക്കോ കിഴക്കോ ചുവരിലായിരിക്കണം. വാസ്തു പ്രകാരം വാതില്‍ ഒരിക്കലും തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കരുത്. നിങ്ങളുടെ ബാത്ത്റൂം നിങ്ങളുടെ കിടപ്പുമുറിയോട് അറ്റാച്ച് ചെയ്തിരിക്കുന്നതായതിനാല്, ഉപയോഗിക്കാത്തപ്പോള്‍ എപ്പോഴും ബാത്ത്റൂമിന്റെ വാതില്‍ അടച്ചിടുക.

അനുയോജ്യമായ ദിശ
ഒരു അപ്പാര്‍ട്ട്മെന്റോ വീടോ വാങ്ങുമ്പോള്‍ ബാത്ത്റൂം ദിശ ശരിയായ സ്ഥലത്താണെന്ന് ഉറപ്പാക്കുക. വാസ്തു ശാസ്ത്രം പ്രകാരം വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ആണ് ടോയ്ലറ്റിനുള്ള ശരിയായ സ്ഥാനമായി കണക്കാക്കുന്നത്. മുറിയുടെ മറ്റൊരു അനുകൂല വശം മുറിയുടെ തെക്ക് ഭാഗമാണ്. എന്നിരുന്നാലും, മുറിയുടെ വടക്കുകിഴക്കോ കിഴക്കോ വശത്തോ ഒരിക്കലും ടോയ്ലറ്റ് വരാന്‍ പാടില്ല.

നിലത്തേക്കാള്‍ ഉയര്‍ന്ന സ്ഥലം
ചെറിയ വീടുകള്‍ക്ക് വിശാലമായ കുളിമുറി നിര്‍മ്മിക്കുന്നത് അല്പം വെല്ലുവിളിയായി തോന്നിയേക്കാം. ഈ പ്രശ്നത്തിനുള്ള പ്രതിവിധി വളരെ ലളിതമാണ്. ശുചിമുറി തറനിരപ്പില്‍ നിന്ന് അല്പം ഉയരത്തില്‍ നിര്‍മിക്കുന്നതാണ് നല്ലത്. വാസ്തു ഒരിക്കലും ഗ്രൗണ്ടിന്റെ അതേ തലത്തിലുള്ള ഒരു കുളിമുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല.

ബാത്ത്റൂം മിററിനുള്ള സ്ഥലം
കണ്ണാടികള്‍ ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കും. ബാത്ത്റൂം ഇന്റീരിയര്‍ ശരിയായി സജ്ജീകരിച്ചാല്‍, അത് നിങ്ങളുടെ വീടിന്റെ മറ്റ് ഭാഗങ്ങളുമായി സന്തുലിതമാക്കാന്‍ കഴിയുമെന്ന് വാസ്തു പറയുന്നു. ഉദാഹരണത്തിന്, ബാത്ത്റൂമിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ചുവരില്‍ ഒരു കണ്ണാടി തൂക്കിയിടുന്നതിലൂടെ കിഴക്ക് ദിശയിലെ ഊര്‍ജ്ജം പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുന്നു.

അറ്റാച്ച്ഡ് ബാത്ത്റൂമിനും ടോയ്ലെറ്റിനും മികച്ച നിറം
ബാത്ത്റൂമുകള്‍ക്ക് എപ്പോഴും പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ ഇളം നിറങ്ങളാണ് മികച്ചത്. കുളിമുറിയില്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കണമെന്ന് വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ഇളം നീല, ചാരം, പിങ്ക്, വെള്ള എന്നിവയാണ് ഏറ്റവും അനുയോജ്യമായ നിറങ്ങള്‍. അബദ്ധത്തില്‍ പോലും കുളിമുറിയില്‍ കറുപ്പും തവിട്ടു നിറങ്ങള്‍ ഉപയോഗിക്കരുത്.

ഉറക്കത്തിന്റെ ദിശ
നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ രണ്ട് കാലുകളും ബാത്ത്റൂമിന് നേരെ ആയിരിക്കരുത്. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്ക് വര്‍ധിക്കുമെന്ന് പറയുന്നു. ഉറങ്ങാന്‍ ഏറ്റവും അനുയോജ്യം തെക്ക് തലയും വടക്ക് പാദവും വയ്ക്കുന്ന രീതിയാണ്. ബാത്ത്റൂം വാതില്‍ എപ്പോഴും അടച്ചിരിക്കണമെന്നും ഓര്‍മ്മിക്കുക. ഇതോടൊപ്പം, നിങ്ങളുടെ കട്ടില് ഒരിക്കലും ബാത്ത്റൂമിന്റെ ഭിത്തിയോട് ചേര്‍ന്നിരിക്കാനും പാടില്ല.

വൃത്തി ശ്രദ്ധിക്കുക
നിങ്ങളുടെ വീട്ടിലെ മുറിയോട് ചേര്‍ന്ന് ഒരു കുളിമുറി ഉണ്ടെങ്കില്‍, അതിന്റെ വൃത്തിയില്‍ പ്രത്യേകം ശ്രദ്ധിക്കുക. മുറിയോട് ചേര്‍ന്നുള്ള കുളിമുറി ഒരിക്കലും വൃത്തിഹീനമായിരിക്കരുത്. അല്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. അതുകാരണം നിങ്ങള്‍ക്ക് ദാരിദ്ര്യം വര്‍ധിക്കും. നിങ്ങളുടെ വീട്ടിലെ അറ്റാച്ച്ഡ് ബാത്റൂം വൃത്തികേടായി വച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ഉറക്ക പ്രശ്നങ്ങളുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെയും ബാധിക്കുന്നു.

ബാത്ത്റൂമിലെ നെഗറ്റീവ് ഊര്‍ജ്ജം നീക്കാന്‍
നിങ്ങളുടെ വീട്ടില്‍ ഒരു അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടെങ്കില്‍, നെഗറ്റിവിറ്റി ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ് പാത്രത്തില്‍ ഉപ്പ് നിറച്ച് ബാത്റൂമില്‍ വയ്ക്കുക. എല്ലാ ആഴ്ചയും ഈ ഉപ്പ് മാറ്റുക. ഇത് ചെയ്യുന്നതിലൂടെ, ബാത്ത്റൂമിലെ എല്ലാത്തരം നെഗറ്റീവ് എനര്‍ജിയും നീക്കംചെയ്യപ്പെടുന്നു.



Click it and Unblock the Notifications
