For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുസസ്യങ്ങള്‍ വീട്ടില്‍ വെക്കൂ; ഐശ്വര്യത്തിന് മറ്റൊന്നും വേണ്ട

|

വീട്ടില്‍ ഐശ്വര്യം നിറക്കുക എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നുള്ളത് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. വീട്ടില്‍ വാസ്തു നോക്കുന്നത് പോലെ തന്നെ ചില വാസ്തുസസ്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. നിങ്ങളുടെ വീടിന്റെ സൗന്ദര്യാത്മകത കൂട്ടിച്ചേര്‍ക്കുന്നതിനോടൊപ്പം തന്നെ വീട്ടില്‍ സന്തോഷവും പോസിറ്റീവ് എനര്‍ജിയും വര്‍ദ്ധിപ്പിക്കുന്ന ചിലതുണ്ട്. അവക്ക് ചെടികള്‍ വളരെ മികച്ചതാണ്.

വാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലംവാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലം

പൂന്തോട്ടപരിപാലനത്തിനായി സമയം ചെലവഴിക്കുന്നവര്‍ ഇനി വീട്ടില്‍ ചെടി വെക്കുന്നതോടൊപ്പം തന്നെ വീട്ടില്‍ ഐശ്വര്യം വിടര്‍ത്തുന്ന ചെടികള്‍ വെക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇനി പറയുന്ന സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ഗുണം എന്താണെന്ന് വെച്ചാല്‍ ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും കുടുംബത്തില്‍ നല്‍കുന്നു എന്നുള്ളത് തന്നെയാണ്. അവ എന്തൊക്കൈയന്ന് നമുക്ക് നോക്കാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുറിവ് ഉണക്കല്‍, ചര്‍മ്മത്തെ പോഷിപ്പിക്കുന്നത് മുതല്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതുവരെ, കറ്റാര്‍വാഴയിലൂടെ സഹായിക്കുന്നതാണ്. കറ്റാര്‍ വാഴ പ്ലാന്റ് വീട്ടില്‍ വെച്ചാല്‍ അത് നിങ്ങളുടെ പങ്കാളിയിലും ദാമ്പത്യ ബന്ധത്തിലും സ്‌നേഹം നിറക്കുന്നതിന് കാരണമാകും എന്നാണ് പറയുന്നത്. വാസ്തുപ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കറ്റാര്‍വാഴ പ്ലാന്റിന് വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ള ശരിയായ ദിശയില്‍ സ്ഥാപിച്ചാല്‍ നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് വൈബ്‌സ് വര്‍ദ്ധിപ്പിക്കാനും കഴിയും.

വാഴ

വാഴ

സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വാഴ. ഇവയുടെ ഇലകള്‍ വ്യാഴാഴ്ചയും വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനു പുറമേ വിവിധ ശുഭ പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്നു. എന്നിരുന്നാലും, വാസ്തുവിന്റെ കാര്യം വരുമ്പോള്‍, വാഴ നടുകയും വടക്കുകിഴക്കന്‍ ദിശയില്‍ മാത്രം നട്ടുവളര്‍ത്തുകയും ചെയ്യുന്നത് മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടിലെ ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് ആര്യവേപ്പ്. ഇത് ധാരാളം ആരോഗ്യാവസ്ഥകള്‍ക്ക് സഹായിക്കുന്നതാണ്. വേപ്പ് മരം പോസിറ്റീവ് ഊര്‍ജ്ജത്തിന് സഹായിക്കുന്നു. നിങ്ങളുടെ കിടപ്പുമുറി സ്ഥിതി ചെയ്യുന്ന ഭാഗത്ത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നടുക. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും.

ജമന്തി

ജമന്തി

നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിങ്ങള്‍ക്ക് ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍, അവിടെ ഒരു ജമന്തി ചെടി നടുന്നത് നല്ലതാണ്.ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ഊര്‍ജ്ജസ്വലതയും ഊര്‍ജ്ജവും നല്‍കുന്നു. ഇത് പരിസ്ഥിതിയെ വിഷലിപ്തമാക്കുകയും നിങ്ങളുടെ സ്ഥലത്തിന് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മാവ്

മാവ്

ഒരു മാവ് പോലെ വലുപ്പമുള്ള ഒരു വൃക്ഷം വീടിന്റെ പ്രവേശന കവാടത്തെില്‍ നടുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് നിങ്ങളുടെ വീട്ടിലേക്ക് എല്ലാ പോസിറ്റീവ് എനര്‍ജിയും എത്തിക്കും. വീട്ടിലേക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് പൂന്തോട്ടത്തിന്റെ പടിഞ്ഞാറ്, തെക്ക്, തെക്ക്-പടിഞ്ഞാറ് കോണില്‍ മാവ് നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.

നാരകം

നാരകം

വീട്ടില്‍ ഒരു നാരകം വളര്‍ത്തുന്നത് നല്ലതാണോ എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ ഇതിനുത്തരം അതെ എന്നാണ്. വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടില്‍ ഒരു നാരകം വളര്‍ത്തുന്നത് നല്ലതാണ്, എന്നിരുന്നാലും, ചില വ്യവസ്ഥകളില്‍ ആയിരിക്കണം അത്. വൃക്ഷം കിഴക്കോ വടക്കോ ദിശയില്‍ നട്ടുപിടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. പൂന്തോട്ടത്തിന്റെ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം ഇത് നടേണ്ടത്.

തുളസി

തുളസി

തുളസി വീട്ടിലെ ഏറ്റവും മികച്ച വാസ്തു സസ്യമാണ്. മെഡിക്കല്‍ ഗുണങ്ങള്‍ കൂടാതെ, തുളസി മാനസിക ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിലയിലാക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വഴി ഉപാപചയ സമ്മര്‍ദ്ദത്തെ നേരിടുകയും ചെയ്യുന്നുണ്ട്. വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ഈചെടി നടുന്നതിന് ശ്രദ്ധഇക്കണം. നിങ്ങള്‍ തുളസി ചെടി തെക്ക് ദിശയില്‍ നട്ടുപിടിപ്പിക്കരുത് എന്നത് വളരെ പ്രധാനമാണ്.

മുള

മുള

മുള എല്ലാ ആകൃതിയിലും വലുപ്പത്തിലും വരുന്നു, മാത്രമല്ല നിങ്ങള്‍ ശ്രദ്ധിച്ച് നട്ടാല്‍ ഇത് നല്ല ഭാഗ്യം കൈവരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. ആളുകള്‍ മുളച്ചെടിയുടെ ചുറ്റും ചുവന്ന റിബണ്‍ കെട്ടുന്നതും അതുകൊണ്ട് തന്നെയാണ്. വീടിന്റെ ഏത് ദിശയിലും നിങ്ങള്‍ക്ക് മുള നടാവുന്നതാണ്. എന്നിരുന്നാലും, ആരോഗ്യപരമായ വശങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കിഴക്ക് ഭാഗത്ത് മുള നടുക.

പ്ലാവ്

പ്ലാവ്

പ്ലാവ് മികച്ച ഒരു വൃക്ഷമാണ്. വാസ്തു ദോഷത്തെ നേരിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ തൊടിയില്‍ പ്ലാവ് നടുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി വീടിന്റെ വടക്ക് ദിശയില്‍ ഈ പ്ലാവ് വളര്‍ത്തരുത്. നല്ല ആരോഗ്യത്തിനും പോസിറ്റീവിക്കും വേണ്ടി തെക്ക്, തെക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഇത് നടുക.

മണി പ്ലാന്റ്

മണി പ്ലാന്റ്

വാസ്തു പ്രകാരം മണി പ്ലാന്റ് നട്ടാല്‍ എന്തുകൊണ്ടും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഹാളിന്റെ അല്ലെങ്കില്‍ സ്വീകരണമുറിയുടെ കിഴക്ക് ദിശ മികച്ച ഫലം നല്‍കുന്നു. വാസ്തുവില്‍, തെക്കുകിഴക്കന്‍ ദിശയുടെ ഉടമ ഗണപതിയാണ്, അതിനാല്‍ അവിടെ ചെടി സ്ഥാപിക്കുന്നത് സമ്പത്തും സമൃദ്ധിയും സഹായിക്കും.

 ഓര്‍ക്കിഡ്

ഓര്‍ക്കിഡ്

ഏറ്റവും ഫലപ്രദമായ വാസ്തു സസ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പൂച്ചെടിയാണ് ഓര്‍ക്കിഡ്. ഈ ചെടി പരിപൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. വിവാഹങ്ങളിലും ബേബി ഷവറുകളിലും ഓര്‍ക്കിഡുകള്‍ സ്വീകരിക്കുന്നതിനോ സമ്മാനം നല്‍കുന്നതിനോ ഉള്ള കാരണവും ഇത് സന്തോഷം നല്‍കുന്നതാണ് എന്നുള്ളതാണ്. മുറിയുടെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

English summary

Vastu Plants That You Can Consider Decorating Your Home

Here in this article we are sharing some vastu plants that you can consider decoration your home. Take a look.
Story first published: Friday, June 11, 2021, 17:58 [IST]
X
Desktop Bottom Promotion