For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും സമ്പത്തും ആരോഗ്യവും നേടാന്‍ വാസ്തു പ്രകാരം ഈ ചെടികള്‍

|

വാസ്തു ശാസ്ത്രത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വരുത്താന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വാസ്തു എപ്രകാരം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വാസ്തുപ്രകാരമാണ് പല കാര്യങ്ങളും നമ്മള്‍ ചെയ്യുന്നത്. അതില്‍ തന്നെ വീട് വെക്കുന്നതും സ്ഥലം വാങ്ങുന്നതും കിണര്‍ കുഴിക്കുന്നതും എന്തിനധികം വീട്ടില്‍ വാതില്‍ എപ്രകാരം സ്ഥാപിക്കണം എന്നത് പോലും വാസ്തുപ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാല്‍ വീട്ടിലുളളവരുടെ ആരോഗ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വാസ്തുപ്രകാരം ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

Vastu Plants for Home for Health And Wealth

വാസ്തുപ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വാസ്തുപ്രകാരം നിങ്ങള്‍ വീട്ടില്‍ നിര്‍ബന്ധമായും സ്ഥാപിക്കേണ്ട ചില ചെടികള്‍ ഉണ്ട്. അവയെക്കുറിച്ചും വാസ്തുവില്‍ ഈ ചെടികള്‍ക്കുള്ള പങ്കിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയൂ.....

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് നിങ്ങള്‍ക്ക് സാധാരണ കാണാവുന്ന ഒരു ചെടിയാണ്. ഇത് വള്ളിച്ചെടിയായും കുറ്റിച്ചെടിയായും വളര്‍ത്താവുന്നതാണ്. ഇത് വീട്ടില്‍ നടുന്നതിലൂടെ പോസിറ്റീവിറ്റി നിറയുന്നു. ഇത് കൂടാതെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി നശിപ്പിക്കുന്നു. കൂടാതെ, ഒരു പ്രകൃതിദത്ത എയര്‍ പ്യൂരിഫയര്‍ ആയതുകൊണ്ട് തന്നെ ആവശ്യത്തിന് ഓക്‌സിജന്‍ ഈ ചെടിയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വാസ്തുപ്രകാരം ഈ ചെടി വീടിനുള്ളില്‍ തെക്കുകിഴക്ക് ദിശയില്‍ സൂക്ഷിക്കണം. വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് വയ്ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ലക്കി ബാംബൂ

ലക്കി ബാംബൂ

ലക്കി ബാംബൂ പല വീടുകളിലും നാം കണ്ടിട്ടുണ്ട്. വാസ്തുപ്രകാരം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഭാഗ്യം കൊണ്ട് വരുന്ന ചെടിയാണ് ഇത്. സമാധാനം, പോസിറ്റീവ് എനര്‍ജി, സമ്പത്ത് എന്നിവ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് ഇതിലൂടെ. വീടിനുള്ളില്‍ വളര്‍ത്താവുന്ന ഏറ്റവും മികച്ച വാസ്തു സസ്യങ്ങളില്‍ ഒന്നാണിത്. ഇത് സ്വയം വാങ്ങിച്ച് വളര്‍ത്തുന്നതിനേക്കാള്‍ മറ്റൊരാള്‍ നിങ്ങള്‍ക്ക് സമ്മാനമായി നല്‍കുമ്പോഴാണ് അതിന്റെ ഭാഗ്യം നിങ്ങള്‍ക്ക് ലഭിക്കുന്നത്. തണ്ടുകളുടെ എണ്ണവും വളരെ പ്രധാനപ്പെട്ടതാണ്. ആറ് തണ്ടുകളോട് കൂടിയുള്ളതാണെങ്കില്‍ ഇത് സമൃദ്ധി നല്‍കുന്നു. എന്നാല്‍ ഏഴ് തണ്ടുകളോട് കൂടിയുള്ളതാണെങ്കില്‍ ഇത് ആരോഗ്യം പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. വാസ്തു അനുസരിച്ച് ലക്കി ബാംമ്പൂ വീടിനുള്ളില്‍ തെക്ക് കിഴക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സൂക്ഷിക്കുക. തിരഞ്ഞെടുക്കുമ്പോള്‍ ആറ് തണ്ടുകളുള്ള ഒരു ചെടി തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒന്നാണ്. അതിന്റെ ഫലമായി വീട്ടിലും കുടുംബത്തിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് ഈ ചെടി സഹായിക്കുന്നുണ്ട്. സ്‌നേക്ക് പ്ലാന്റ് പോസിറ്റീവ് എനര്‍ജി പരത്തുകയും ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വിഷവസ്തുക്കളെ ആഗിരണം ചെയ്ത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ നീക്കം ചെയ്യുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ശരീരവും മനസ്സും നിങ്ങള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തു പ്രകാരം ഈ ചെടി കിടപ്പുമുറിയുടെ തെക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് സൂക്ഷിക്കുക. ഇത് മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ് പലപ്പോഴും കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ വാസ്തു സംബന്ധമായി നിലനില്‍ക്കുന്ന ഉത്കണ്ഠകളേയും സമ്മര്‍ദ്ദങ്ങളേയും പ്രതിരോധിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നുണ്ട്. കാരണം ഇത് നിങ്ങളുടെ വീട്ടില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനങ്ങള്‍ തിരികെകൊണ്ട് വരുന്നുണ്ട്. ഇത് കൂടാതെ ശുദ്ധമായ ഓക്‌സിജന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. വാസ്തു പ്രകാരം പോസിറ്റിവിറ്റിക്കും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുന്നതിനും ചെടി വടക്കോ കിഴക്കോ ദിശയില്‍ സ്ഥാപിക്കാവുന്നതാണ്.

പീസ് ലില്ലി

പീസ് ലില്ലി

പീസ് ലില്ലി ചെടി നിങ്ങളുടെ വീടിന് അലങ്കാരം നല്‍കുന്നതാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിന് വാസ്തുവില്‍ അതിപ്രധാനമായ സ്ഥാനമാണ് ഉള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് സമാധാനം കൊണ്ടുവരുന്നതിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും വീട്ടില്‍ പോസിറ്റീവിറ്റി വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നുണ്ട്. വാസുത് പ്രകാരം ശാന്തത, സമാധാനം, ഭാഗ്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ജനാലക്കടുത്ത് ഈ ചെടി സൂക്ഷിക്കേണ്ടതാണ്. ഇത് പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നു.

വാഴ

വാഴ

വാഴ നമ്മുടെ വീട്ടില്‍ ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കും. ഇത് സമ്പത്തിനെയാണ് സൂചിപ്പിക്കുന്നത്. വാസ്തുപ്രകാരം നിങ്ങള്‍ക്ക് വാഴ നല്‍കുന്നത് മികച്ച ഫലങ്ങള്‍ തന്നെയായിരിക്കും. ഐശ്വര്യത്തിന്റെ പ്രതീകമാണ് വാഴ എന്ന് പറയുന്നത്. തൈകളും വലിയ ഇലകളും എല്ലാം നമ്മുടെ പല ചടങ്ങുകളിലും അത്യന്താപേക്ഷിതമായ ഒന്നാണ്. വാസ്തുപ്രകാരം നിങ്ങള്‍ക്ക് വീടിന് പുറത്ത് വടക്കുകിഴക്ക് ദിശയില്‍ വാഴ നട്ടുവളര്‍ത്തുന്നത് നല്ല ആരോഗ്യവും മാനസിക സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്.

തുളസി

തുളസി

ആയുര്‍വ്വേദത്തില്‍ ഔഷധങ്ങളുടെ രാജാവ് എന്ന് വേണമെങ്കില്‍ വാഴയെ കണക്കാക്കാവുന്നതാണ്. ഇത് ഒരു എയര്‍ പ്യൂരിഫയര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. ഇതിന്റെ ഇലകള്‍ പച്ചക്ക് കഴിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വാസ്തുപ്രകാരം തുളസി ചെടി നടുമ്പോള്‍ വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നത് വീട്ടിലും കുടുംബത്തിലും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ വീടിന്റെ തെക്കേ അറ്റത്ത് ഒരിക്കലും തുളസി ചെടി നടരുത്.

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍

ഒരു അലങ്കാര സസ്യമാണ് ലാവെന്‍ഡര്‍. ഇതിന് അതിമനോഹരമായ പൂക്കളാണ് ഉള്ളത്. ഇത് അലങ്കാരത്തിന് വേണ്ടി മാത്രമല്ല ഒരു ഔഷധ സസ്യമായും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും മനസ്സിന് സന്തോഷം നല്‍കുകയും ചെയ്യുന്നുണ്ട്. മികച്ച ഉറക്കത്തിനും ഈ ചെടി സഹായിക്കുന്നു. വാസ്തുപ്രകാരം ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും വേണ്ടി ഈ ചെടി ജനലരികില്‍ സൂക്ഷിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രണയ ബന്ധത്തിലും പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു.

ഓര്‍ക്കിഡ്

ഓര്‍ക്കിഡ്

അലങ്കാര സസ്യങ്ങളില്‍ അല്‍പം മുന്നില്‍ തന്നെയാണ് ഓര്‍ക്കിഡും. ഓര്‍ക്കിഡ് നടുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്. ഇത് വീട്ടിനുള്ളിലും നട്ടു വളര്‍ത്താവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ഭാഗ്യത്തെയാണ് കണക്കാക്കുന്നത്. ഇതിലൂടെ പോസിറ്റീവ് എനര്‍ജി, സമൃദ്ധി, വളര്‍ച്ച എന്നിവ ലഭിക്കുന്നുണ്ട്. വാസ്തുപ്രകാരം ഈ ചെടി മുറിയുടെ തെക്കുപടിഞ്ഞാറ് ദിശയില്‍ വെയ്ക്കുന്നത് പൂര്‍ണതയും സമൃദ്ധിയും വളര്‍ച്ചയും കൊണ്ടുവരുന്നതിന് സഹായിക്കുന്നുണ്ട്.

മുല്ല

മുല്ല

മുല്ലപ്പൂവും നമുക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് പ്രത്യേകം പറയേണ്ടതില്ല. ഏതൊരു നല്ല ചടങ്ങിനും മുല്ലപ്പൂവ് അനിവാര്യമായ ഒന്നാണ്. എന്നാല്‍ വാസ്തുപ്രകാരം മുല്ലപ്പൂവ് നടുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പെടുന്നതാണ് ഇത് പോസിറ്റീവ് ഊര്‍ജ്ജവും മാനസിക സന്തോഷവും നല്‍കുന്നു എന്നത്. മുല്ലച്ചെടി നടുമ്പോള്‍ അത് വീടിന്റെ കിഴക്കോ വടക്കോ വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ആരോഗ്യപ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്നതാണ്.

ജമന്തി

ജമന്തി

ജമന്തിപ്പൂവിന്റെ വാം ടോണ്‍ നിങ്ങളുടെ അന്തരീക്ഷത്തെ മികച്ചതാക്കി മാറ്റുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ വാസ്തുപ്രകാരം ചെടി നടുമ്പോള്‍ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് നടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം ഉന്‍മേഷവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലംവാസ്തുശാസ്ത്രപ്രകാരം നവഗ്രഹസ്ഥാനം ഈ ദിക്കുകളില്‍; ഐശ്വര്യവും ധനനേട്ടവും ഫലം

വാസ്തുസസ്യങ്ങള്‍ വീട്ടില്‍ വെക്കൂ; ഐശ്വര്യത്തിന് മറ്റൊന്നും വേണ്ടവാസ്തുസസ്യങ്ങള്‍ വീട്ടില്‍ വെക്കൂ; ഐശ്വര്യത്തിന് മറ്റൊന്നും വേണ്ട

English summary

Vastu Plants for Home for Health And Wealth In Malayalam

Here in this article we are sharing some vastu plants for home for health and wealth in malayalam. Take a look.
Story first published: Friday, April 8, 2022, 12:39 [IST]
X
Desktop Bottom Promotion