Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം!
കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്
പുരാതന കാലം മുതല്‍, പല വേദഗ്രന്ഥങ്ങളിലും നായ്ക്കളെ ഒരു പ്രത്യേക സ്ഥാനം നല്കി ചിത്രീകരിച്ചിട്ടുണ്ട്. സിക്കിം, വടക്കന്‍ ബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നായ്ക്കളെ ആരാധിക്കുകയും കാലഭൈരവന്റെ പ്രതിരൂപങ്ങളായി കണക്കാക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കവാടങ്ങളിലെ കാവല്ക്കാരനെന്നും അവ അറിയപ്പെടുന്നു. ഹിന്ദു പുരാണങ്ങളില്‍ നായ്ക്കളെ ശിവന്റെ വിവിധ അവതാരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് എല്ലാവര്ക്കും അവരുടേതായ താല്പര്യങ്ങളുണ്ട്. വളര്‍ത്തുമൃഗത്തെ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുമ്പോഴെല്ലാം, നിങ്ങളുടെ വീട്ടില്‍ ഏത് വളര്‍ത്തുമൃഗത്തെ കൊണ്ടുവരണം എന്നതുപോലുള്ള നിരവധി ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. ഓരോ മൃഗത്തിനും വീടിനും വീട്ടില്‍ താമസിക്കുന്ന ആളുകളിലും വ്യത്യസ്ത സ്വാധീനം ചെലുത്തുന്നു. വാസ്തു വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കില്‍ വീട്ടുമൃഗങ്ങള്‍ക്ക് അനുയോജ്യമായ ദിശ ഏതാണ് എന്നുവരെ ചിന്തിക്കും. വീട്ടില്‍ നായ്ക്കളെ വളര്ത്തവരാണ് നിങ്ങളെങ്കില്‍ വാസ്തു എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ.

കറുത്ത നായയുടെ പ്രാധാന്യം
വാസ്തു അനുസരിച്ച്, കറുത്ത നായ്ക്കളെ ദൈവത്തിന്റെ അവതാരമായോ പുനര്ജന്മമായോ കണക്കാക്കുന്നു. മനുഷ്യനും പരലോകവും തമ്മിലുള്ള ഒരു കണ്ണിയായി നായ്ക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു പറയുന്നതനുസരിച്ച്, അസുഖം ബാധിച്ചവരും രാഹു, കേതു ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങളുള്ളവരും ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനായി വീട്ടില്‍ കറുത്ത നായ്ക്കളെ പോറ്റണമെന്നാണ്. പണ്ടുകാലത്ത് കറുത്ത നായ്ക്കള്‍ പ്രേതങ്ങളെപ്പോലെയാണെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. അവ പലപ്പോഴും പിശാചുമായോ പ്രേതങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നായ്ക്കളെ മരണത്തിന്റെ പ്രതീകമായാണ് കാണുന്നത്.

നായ്ക്കളെ കൊണ്ടുവരുമ്പോള്‍
നായ്ക്കള്‍ മനുഷ്യരുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. പലര്‍ക്കും നായ്ക്കളെ ഇഷ്ടമാണ്. ഇവ വീടിന്റെ പരിസ്ഥിതിയെ സന്തോഷപ്രദമായി നിലനിര്‍ത്തുന്നു. വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു കറുത്ത നായ നല്ല ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കുന്നു. വാസ്തുപ്രകാരം, വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ താമസിക്കുന്ന അംഗങ്ങള്‍ക്ക് തികച്ചും ഗുണം ചെയ്യും.

പട്ടിക്കൂടിന്റെ ദിശ
നായ്ക്കള്‍ മനുഷ്യന്റെ ഉത്തമമായ സുഹൃത്തിനെപ്പോലെയാണ്. ഒരു വളര്‍ത്തുമൃഗത്തിന് എല്ലായ്പ്പോഴും ശരിയായ പരിചരണവും സ്നേഹവും ആവശ്യമാണ്. വീട്ടില്‍ നായയുണ്ടെങ്കില്‍ അവയ്ക്കായി ഒരു കൂട് ആവശ്യമാണ്. വാസ്തു പ്രകാരം, ഈ കൂട് വടക്ക് ദിശയില്‍ വയ്ക്കുക. നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ പട്ടിക്കൂട് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

കറുത്ത നായയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍
* നിങ്ങളുടെ വീട് വരെ ഒരു കറുത്ത നായ നിങ്ങളെ പിന്തുടരുകയാണെങ്കില്, അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും നല്ല ഭാഗ്യം നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
* നിങ്ങള്‍ ഒരു ബിസിനസ്സ് ഇടപാടിനായി പോകുമ്പോള്‍ വെളുത്ത പാടുകളുള്ള ഒരു കറുത്ത നായയെ കണ്ടാല്‍, അത് നിങ്ങള്‍ക്ക് ഒരു ഭാഗ്യ ചിഹ്നമായി കണക്കാക്കപ്പെടുന്നു.
* ഒരു കറുത്ത നായ, നിങ്ങളുടെ വഴിയില്‍ നിങ്ങളെ മറികടന്നാല്‍ അത് ദൗര്‍ഭാഗ്യമായി കണക്കാക്കാം.
* നിങ്ങളുടെ കാറില്‍ ഒരു കറുത്ത നായയെ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു അപകടം നേരിടേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
* വീട്ടില്‍ ഒരു കറുത്ത നായയെ വളര്‍ത്തുന്നത് നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം ഇല്ലാതാക്കുന്നു.
* നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ ഒരു കറുത്ത നായയെ കണ്ടാല്‍ അത് ഭാഗ്യമായി കണക്കാക്കാം.
* രാത്രിയില്‍ കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വീട്ടില്‍ ഭാഗ്യവും സന്തോഷവും ക്ഷണിക്കുന്നു.
* രാത്രിയില്‍ നിങ്ങളുടെ വീട്ടില്‍ നായ്ക്കള്‍ക്ക് ദുരാത്മാക്കളുടെ സാന്നിധ്യം അനുഭവിക്കാനും കാണാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ അസാധാരണമായ എന്തെങ്കിലും തോന്നിയാല്‍ അവ ശബ്ദമുണ്ടാക്കുകയും കുരയ്ക്കുകയും ചെയ്യുന്നു.

പശുക്കളെ വളര്‍ത്തുമ്പോള്‍
വളര്‍ത്തുമൃഗങ്ങളെ വടക്ക്, വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കുക. ഇന്ത്യന്‍ സംസ്കാരത്തില്‍, പലരം പശുക്കളെ ആരാധിക്കുന്നു, അവരെ ഗോമാതാവായി കണക്കാക്കുന്നു. പശുക്കള്‍ പല തരത്തില്‍ ഉപയോഗപ്രദമാണെന്ന് നിങ്ങള്‍ക്കറിയാം. വാസ്തു ശാസ്ത്രമനുസരിച്ച്, ഈ വളര്‍ത്തു മൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടുടമസ്ഥനും വീട്ടംഗങ്ങള്ക്കും സങ്കടങ്ങളും വേദനകളും കുറയ്ക്കും. അവയുടെ മാലിന്യങ്ങള്‍ എല്ലായ്പ്പോഴും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീക്കം ചെയ്യുക.

മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍
വീട്ടില്‍ മീനുകളെ വളര്‍ത്തുന്നത് വീടിന് നല്ല ഭാഗ്യവും സമൃദ്ധിയും നല്കുന്നു. വാസ്തു പറയുന്നതനുസരിച്ച്, ഒരു അക്വേറിയം നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. അതുപോലെ ആനകളെക്കുറിച്ചും വാസ്തു പറയുന്നു. ആനയ്ക്ക് ഗണപതിയുമായി ബന്ധമുണ്ട്. എന്നാല്‍ ആനകളെ വീട്ടില്‍ വളര്‍ത്തുന്നത് അല്പം പ്രയാസമാണ്. അതിനാല്‍, വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ആനയുടെ ഒരു പ്രതിമ സ്ഥാപിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ക്ക് പടിഞ്ഞാറ് ദിശയില്‍ ഒരു മാര്‍ബിള്‍ പ്രതിമ സ്ഥാപിക്കാം. രാഹുവിന്റെയും മറ്റ് വാസ്തു ദോഷങ്ങളുടെയും മോശം ഫലം വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ ഇത് സഹായിച്ചേക്കാം.

പക്ഷികളെ വളര്‍ത്തുമ്പോള്‍
രാവിലെ പക്ഷികളുടെ കളകളാരവം കേള്‍ക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. വീട്ടില്‍ പക്ഷിക്കൂട് സ്ഥാപിക്കുന്നതിന് വടക്ക്-കിഴക്ക്, കിഴക്ക്, വടക്ക് ദിശ ഭാഗം ഉത്തമമാണ്. വീട്ടില്‍ പോസിറ്റീവ് വൈബുകള്‍ ക്ഷണിക്കാന്‍ പക്ഷികള്‍ക്ക് സാധിക്കും. വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങള്‍ക്ക് ആമകളെ വളര്‍ത്തുമൃഗങ്ങളായി നിലനിര്‍ത്താം വീടിന്റെ വടക്ക് ദിശയില്‍ ഇവയെ വളര്‍ത്തുന്നത് ജീവിതത്തില്‍ മികച്ച അഭിവൃദ്ധിയും ഭാഗ്യവും നല്കുന്നു. വാസ്തുശാസ്ത്രമനുസരിച്ച് തവളകളും ഭാഗ്യത്തിന്റെ പ്രതീകമാണ്.



Click it and Unblock the Notifications