Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Valentine's Week List 2022 : പ്രണയം തുളുമ്പി നില്ക്കും ദിനങ്ങള്‍ക്ക് തുടക്കം
ഫെബ്രുവരിയിലെ പ്രണയ മാസത്തിന് തുടക്കം കുറിച്ചു. എന്നാല്‍ പ്രണയത്തിന് എല്ലാ ദിനത്തിലും ഒരേ പ്രാധാന്യം തന്നെയാണ് എന്നുള്ളതാണ് സത്യം. ഉള്ളിലെ സ്നേഹം തുറന്ന് പറയുന്ന ഒരു ദിനമായാണ് വാലന്റൈന്‍സ് ദിനത്തെ കണക്കാക്കുന്നതും. പ്രണയം തോന്നിയാല്‍ അത് തുറന്ന് പറയുന്നതിന് മടി കാണിക്കേണ്ടതില്ല എന്നതാണ് സത്യം. ആ ദിനമാണ് പ്രണയ ദിനം അഥവാ വാലന്റൈന്‍സ് ദിനമായി അറിയപ്പെടുന്നത്. ഓരോ ദിവസത്തിനും ഒരു പ്രത്യേക പ്രാധാന്യമുണ്ട്. വാലന്റൈന്‍സ് വീക്ക് എന്നാണ് ഈ ആഴ്ചയെ കണക്കാക്കുന്നത് പോലും.

വരുന്ന ഈ 8 ദിവസങ്ങള്‍ പരസ്പരം ഓരോ നിമിഷവും അവിസ്മരണീയമാക്കാനുള്ള അവസരമാണ്. അതിനാല്‍, വാലന്റൈന്‍സ് ഡേയ്ക്ക് മുമ്പുള്ള ദിവസത്തെ ലിസ്റ്റ് അറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഈ ലേഖനത്തില്‍ വായിക്കാം. ഇന്ന് എല്ലാവര്ക്കും വാലന്റൈന്‍സ് ഡേയെക്കുറിച്ച് അറിയാം, എന്നാല്‍ ഏത് തീയതിയില്‍ ഏത് അവസരമാണ് വരുന്നതെന്ന് അറിയാത്ത ചിലരുണ്ട്. ഇപ്പോള്‍, വാലന്റൈന്‍സ് ഡേയ്ക്ക് മുമ്പുള്ള ഡേ ലിസ്റ്റ് അറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ്.

ദിവസം 1- റോസ് ഡേ
വാലന്റൈന്‍സ് വീക്ക് ദിനങ്ങള്‍ ആരംഭിക്കുന്നത് റോസ് ഡേയില്‍ നിന്നാണ്, അതായത് ഫെബ്രുവരി 7. ഈ ദിവസം, റോസാപ്പൂക്കള്‍ സ്നേഹത്തിന്റെ അടയാളമായി അവതരിപ്പിക്കുന്നു. അതുകൊണ്ടാണ് ഈ ദിനത്തിന് റോസ് ഡേ എന്ന പേര് വന്നിരിക്കുന്നത്. ഈ ദിനത്തില്‍ നാം മനസ്സിലാക്കേണ്ട കാര്യം നമുക്ക് പ്രണയം തോന്നിയ വ്യക്തിയെ റോസ് പൂവ് നല്കി പ്രണയം അറിയിക്കാം.

ദിവസം 2- പ്രൊപ്പോസ് ഡേ
വാലന്റൈന്‍സ് ആഴ്ചയുടെ രണ്ടാം ദിവസം അല്ലെങ്കില്‍ പ്രണയ വാരം പ്രൊപ്പോസ് ദിനങ്ങളില്‍ ഒന്നായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. വാലന്റൈന്‍സ് ഡേ ആഴ്ചയിലെ ഏറ്റവും റൊമാന്റിക് ദിവസമാണിത്, കാരണം പ്രണയികള്‍ക്ക് അവരുടെ പങ്കാളികള്‍ക്ക് മുന്നില്‍ പ്രണയം തുറന്ന് പറയുന്നതിനുള്ള ദിവസമാണ് ഈ ദിനം.

ദിവസം 3- ചോക്ലേറ്റ് ഡേ
വാലന്റൈന്‍സ് ആഴ്ചയിലെ മൂന്നാം ദിവസമാണ് ചോക്ലേറ്റ് ഡേ. ചോക്ലേറ്റുകളെ സ്നേഹിക്കുന്നതിനേക്കാള്‍ മധുരമുള്ള ഒരു കാര്യം ഈ ദിവസം നിങ്ങളുടെ ബന്ധത്തെ സവിശേഷമാക്കുന്നു എന്നത് തന്നെയാണ് ഈ ദിനത്തിലെ പ്രത്യേകത. നിങ്ങളുടെ ബന്ധത്തില്‍ കുറച്ച് ചോക്ലേറ്റ് പ്രണയത്തിന്റെ മരുന്നായി പ്രവര്‍ത്തിക്കും എന്നുള്ളതാണ് സത്യം.

ദിവസം 4- ടെഡി ഡേ
വാലന്റൈന്‍സ് ആഴ്ചയിലെ നാലാം ദിവസം അല്ലെങ്കില്‍ പ്രണയ വാരമാണ് ടെഡി ഡേ ആയി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ എല്ലാ പെണ്‍കുട്ടികളും ഇഷ്ടപ്പെടുന്ന ഒന്നാണ് ടെഡികള്‍. നിങ്ങളുടെ പ്രണയിനിക്ക് ഈ ദിനത്തില്‍ ഒരു ടെഡി ബിയറിനെ സമ്മാനിക്കുക, അത് അവളെ എപ്പോഴും നിങ്ങളെ പ്രണയിച്ച് കൊണ്ടിരിക്കും എന്നാണ് ഈ ദിനം സൂചിപ്പിക്കുന്നത്.

ദിവസം 5- പ്രോമിസ് ഡേ
വാലന്റൈന്‍സ് ആഴ്ചയിലെ അഞ്ചാം ദിവസം അല്ലെങ്കില്‍ പ്രണയത്തിന്റെ പ്രോമിസ് ഡേ എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം, പകല്‍ പ്രണയിതാക്കള്‍ പരസ്പരം വാഗ്ദാനം ചെയ്യുന്ന ഒരു ദിനമായാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തങ്ങള്‍ ഒരുമിച്ചുണ്ടാവും എന്ന് ഈ ദിനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ദിവസം 6- ഹഗ് ഡേ
ഫെബ്രുവരി 12-ന് ആഘോഷിക്കുന്ന വാലന്റൈന്‍സ് ആഴ്ചയിലെ ആറാമത്തെ ദിവസമാണ് ഹഗ് ഡേ. സുഖകരമായ ആലിംഗനം വാക്കുകളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് പറയാനുള്ളതിനെക്കുറിച്ച് പറയുന്നു. അതിനാല്‍ മുന്നോട്ട് പോകൂ, നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ആര്‍ദ്രമായ ആലിംഗനം നല്കി അവരെ ചേര്‍ത്ത് നിര്‍ത്തൂ. അവര്‍ എന്നേക്കും സ്നേഹിക്കപ്പെടുന്നുവെന്ന് നിങ്ങളുടെ പ്രണയിതാവിനെ അറിയിക്കൂ.

ദിവസം 7- കിസ് ഡേ
വാലന്റൈന്‍സ് ആഴ്ചയിലെ ഏഴാം ദിവസം ചുംബന ദിനമായി ആഘോഷിക്കുന്നു. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ചുംബനങ്ങള്‍ നല്‍കുന്നതാണ് ചുംബന ദിനം. അതിനാല്‍, ഈ ചുംബന ദിനം നിങ്ങളുടെ കാമുകനൊപ്പം ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കൂ.

ദിവസം 8- വാലന്റൈന്‍സ് ഡേ
ഒടുവില്‍ ആഴ്ചയിലെ അവസാന ദിവസത്തിലെത്തി. ആ ദിനമാണ് വാലന്റൈന്‍സ് ഡേ എന്ന് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് ഈ ദിവസം വരുന്നത്. മൂന്നാം നൂറ്റാണ്ടിലെ റോമന്‍ സന്യാസിയായ വിശുദ്ധ വാലന്റൈന്റെ സ്മരണയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്. ഇത് സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ആഘോഷത്തിന്റെയും ഒരു മികച്ച പങ്കാളിയെ കണ്ടെത്തുന്നതിന്റെ ആനന്ദകരമായ ആവേശത്തിന്റെയും ദിവസമാണ്. ഈ 8 ദിവസങ്ങളില്‍ പരസ്പരം ഓരോ നിമിഷവും അവിസ്മരണീയമാക്കുക.



Click it and Unblock the Notifications