Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാലന്റൈന്‍ വാരം; പങ്കാളിയോട് മനസ് തുറക്കാം, പ്രണയം പറയാന്‍ 7 നാള്
പലര്‍ക്കും പ്രണയം പൂവിടുന്ന മാസമാണ് ഫെബ്രുവരി. കാരണം, ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ പ്രണയം അറിയിക്കാനുള്ള ദിവസമായ വാലന്റൈന്‍സ് ഡേയെ കണ്ടുവരുന്നു. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഇത്. ഫെബ്രുവരി 7 മുതല്‍ 14 വരെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ തുടര്‍ന്ന് ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നു.
കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

വാലന്റൈന്‍സ് ഡേ ചരിത്രം
പല കഥകളും വാലന്റൈന്‍സ് ഡേക്ക് പിന്നിലുണ്ട്. ക്രിസ്തീയ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന് ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായി വാലന്റൈന്‍ എന്നതാണ് ഒരു ചരിത്രം. പുരുഷന്മാര്ക്ക് യുദ്ധത്തിലുള്ള താല്പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. എന്നാല്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധ പ്രണയത്തില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇവരുടെ പ്രണയ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റൈന്‍ ബിഷപ്പിന്റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. മരിക്കുന്നതിനുമുന്പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. വാലന്റൈന്‍ വീക്കില്‍ വരുന്ന പ്രത്യേക ദിവസങ്ങള്‍ ഇതാണ്.

റോസ് ഡേ
വാലന്റൈന്‍സ് വാരത്തിന്റെ ആരംഭം കുറിക്കുന്ന ഫെബ്രുവരി 7 റോസ് ദിനമായി ആഘോഷിക്കുന്നു. ഈ ദിവസം കമിതാക്കള്‍ തങ്ങളുടെ പങ്കാളിക്ക് പ്രണയത്തിന്റെ പ്രതീകമായ റോസാപ്പൂക്കള്‍ നല്കുന്നു. ഈ റോസാപ്പൂക്കളിലൂടെ തങ്ങളുടെ പ്രണയം അവരെ അറിയിക്കുന്നു. പ്രണയമാണെങ്കില്‍ ചുവന്ന റോസാപ്പൂവും സുഹൃത്താണെങ്കില്‍ മഞ്ഞയും പ്രണയത്തിനും സൗഹൃദത്തിനും ഇടയിലാണെങ്കില്‍ പിങ്ക് റോസാപ്പൂമുമാണ് നല്‍കാറ്.

പ്രൊപ്പോസ് ഡേ
ഫെബ്രുവരി 8ന് ആഘോഷിക്കുന്ന പ്രൊപ്പോസ് ഡേ പ്രേമിക്കുന്നവര്‍ പരസ്പരം സ്നേഹം പറയുന്ന ദിവസമാണ്. ദമ്പതികള്‍ മാത്രമല്ല സിംഗിളായവര്ക്കും അവരുടെ ഇഷ്ടം വെളിപ്പെടുത്താവുന്ന ദിവസമാണിത്. ചിലരെ ജീവിതത്തിന്റെ മധുരത്തിലേക്ക് പ്രണയം കൈപിടിച്ചു കയറ്റുമ്പോള്‍ മറ്റുള്ളവരെ പങ്കാളിയുടെ ഒരു വിപരീത മറുപടി തളര്‍ത്തുന്നു.

ചോക്ലേറ്റ് ഡേ
പ്രണയം ഏറെ മധുരിക്കും, ചിലപ്പോള്‍ ചോക്ലേറ്റ് പോലെ. നിങ്ങളുടെ പ്രണയ പങ്കാളിക്ക് നല്കാന് ചോക്ലേറ്റിനേക്കാള്‍ മികച്ച സമ്മാനം മറ്റെന്താണ് ? ഫെബ്രുവരി 9ന് ആഘോഷിക്കുന്ന ചോക്ലേറ്റ് ഡേ ജീവിതകാലം മുഴുവന്‍ വിലമതിക്കാനായി മധുര നിമിഷങ്ങളും ഓര്‍മ്മകളുമായി ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍ പ്രണയ പങ്കാളിക്ക് സമ്മാനിച്ച് നിങ്ങള്‍ക്ക് അവരെ അത്ഭുതപ്പെടുത്താം.

ടെഡി ഡേ
ടെഡി ബിയറുകള് ആരാണ് ഇഷ്ടപ്പെടാത്തത്? നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്ക് നല്‍കേണ്ട ഏറ്റവും മനോഹരമായ സമ്മാനമാണ് ടെഡികള്‍. ഫെബ്രുവരി 10ന് നിങ്ങളുടെ പങ്കാളിയെ ഒരു ടെഡി ബിയര്‍ സമ്മാനിച്ചുകൊണ്ട് നിങ്ങളുടെ പ്രണയത്തിന്റെ ആഴം കൂടുതല്‍ വെളിപ്പെടുത്തുക. ആകര്‍ഷകമായ മൃദുവായ ടെഡി ബിയര്‍ പാവകള്‍ കമിതാക്കള്‍ എത്ര അകലത്തിലായാലും പരസ്പരം ഓര്‍മ്മപ്പെടുത്തുന്നു. ഈ ദിവസം കമിതാക്കള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ചെറുതും വലുതുമായ ടെഡികള്‍ നല്കുന്നു.

പ്രോമിസ് ഡേ
ഫെബ്രുവരി 11ന് ആഘോഷിക്കുന്ന പ്രോമിസ് ഡേ രണ്ടുപേര്‍ തമ്മിലുള്ള പ്രതിബദ്ധതയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ഈ ദിവസം കമിതാക്കള്‍ പരസ്പരം നല്ല ബന്ധത്തില്‍ തുടരാമെന്നും ആ വാഗ്ദാനം എന്നേക്കും നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ വാഗ്ദാനങ്ങള്‍ നല്കുന്നതിനേക്കാള് പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്നേഹവും പ്രകടിപ്പിക്കണം. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുക.

ഹഗ് ഡേ
ഫെബ്രുവരി 12നാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. ആയിരം വാക്കുകള്‍ പറയാതെ തന്നെ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും ഊഷ്മളവും ശുദ്ധവുമായ രൂപമാണ് ആലിംഗനം. ഈ ഊഷ്മളവും ആകര്‍ഷകവുമായ വികാരം മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വികാരമാണ് ആലിംഗനം. ഈ ദിവസം നിങ്ങളുടെ പങ്കാളിയെ ആലിംഗനം ചെയ്യുക. നിങ്ങള്‍ എല്ലായ്പ്പോഴും അവര്ക്കായിരിക്കുമെന്ന് അവരെ ഓര്‍മ്മിപ്പിക്കുക.

കിസ് ഡേ
നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും റൊമാന്റിക് ആയ മാര്‍ഗമാണ് ചുംബനം. ഫെബ്രുവരി 13ന് കിസ് ഡേ ആഘോഷിക്കുന്നവര്‍ ഈ ദിവസം ഒരു ചുംബനത്തിലൂടെ പരസ്പരം സന്തോഷത്തോടെ തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നു.

വാലന്റൈന്‍സ് ഡേ
കമിതാക്കള്‍ ഏറ്റവും കാത്തിരുന്ന വാലന്റൈന്‍സ് ദിനം. ഫെബ്രുവരി 14ന് ആഘോഷിക്കുന്ന ഈ ദിവസം തങ്ങളുടെ പങ്കാളിയെ ലോകത്തിലെ എല്ലാ സ്നേഹത്തോടും വാത്സല്യത്തോടും കൂടി അവരെ സ്നേഹിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരിക്കലും മറക്കാത്ത പ്രത്യേകള്‍ സമ്മാനിച്ച് ഈ ദിവസം മുഴുവന്‍ ചെലവഴിക്കുക.



Click it and Unblock the Notifications
