Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
Valentine's Day 2023 Numerology: 2023-ലെ നിങ്ങളുടെ പ്രണയ ദിനം ന്യൂമറോളജിപ്രകാരം
സംഖ്യാശാസ്ത്ര പഠനത്തില്‍ ഈ സംഖ്യ സ്‌നേഹം, ആകര്‍ഷണം, നല്ല ആരോഗ്യം, നിഷ്‌ക്രിയമായ ഏകത്വം, സഹാനുഭൂതി, വിധി എന്നിവയ്ക്ക് സമാനമായിരിക്കും. എല്ലാ വര്‍ഷവും ഒരേ ദിവസമാണ് വാലന്റൈന്‍സ് ദിനം വരുന്നത്.

എന്നാല്‍ ഈ ഫെബ്രുവരി മാസത്തിലെ നിങ്ങളുടെ ജന്മദിനം അനുസരിച്ച് ഈ വര്‍ഷത്തെ പ്രണയദിനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

1,10,19,28
വാലന്റൈന്‍സ് ദിനം ഈ സംഖ്യയില്‍ വരുന്നവര്‍ക്ക് അല്‍പം പ്രത്യേകമായി മാറും. നിങ്ങളുടെ പങ്കാളിയുമായി ഒരു റൊമാന്റിക് ഡേറ്റിന് പുറത്ത് പോയേക്കാം. ഒരു റോഡ് ട്രിപ്പിനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ പങ്കാളിയുടെ കമ്പനി ആസ്വദിക്കാനുമുള്ള മികച്ച സമയമാണിത്. നിങ്ങളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും വളരെയധികം സത്യസന്ധതയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ഒരിക്കലും പ്രണയത്തില്‍ കപടത പുലര്‍ത്തരുത്.
ഭാഗ്യ സംഖ്യകള്‍: 3 , 5

2,11,20,29
നിങ്ങളുടെ തെറ്റിദ്ധാരണകളും വ്യത്യാസങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇത്. അല്ലാത്ത പക്ഷം തെറ്റിദ്ധാരണകള്‍ നിങ്ങളെ വലയ്ക്കുകയും പങ്കാളിയില്‍ നിന്ന് അകറ്റുകയും ചെയ്യുന്നുണ്ട്. അഭിമാനം നോക്കാതെ ക്ഷമാപണം നടത്തുക. ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച ദിനങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. സന്തോഷം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് റോസ് അല്ലെങ്കില്‍ സിട്രസ് ഓറഞ്ച് നിറമുള്ള സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.
ഭാഗ്യ സംഖ്യ: 6 , 8

3,12,21,30
മനോഹരമായ ആശ്ചര്യങ്ങളും അത്ഭുതങ്ങളും ആണ് ഈ ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താനുള്ള സാധ്യത ഈ ദിനത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നു. നിങ്ങള്‍ തിരയുന്ന ആ പ്രത്യേക വ്യക്തി ഇതിനകം തന്നെ നിങ്ങളോടൊപ്പം ചേരാന്‍ ശ്രമിക്കുന്നുണ്ടായിരിക്കും. പ്രണയം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പ്രണയിക്കുന്നതിനുള്ള ഒരു ദിവസമാണ് ഈ ദിവസം.
ഭാഗ്യ നമ്പര്‍: 5 ,6 ,8

4,13,22,31
നിങ്ങളുടെ അന്തര്‍ലീനമായ സ്വഭാവം വളരെ സോഫ്റ്റ് ആയതായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ സ്‌നേഹവും വികാരങ്ങളും പങ്കാളിയോട് പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ ഈ ദിനം തിരഞ്ഞെടുക്കുക.
പങ്കാളിയുടെ ഭാഗ്യ നമ്പര്‍: 1 , 8

5,14,23
ആകര്‍ഷകമായ ആളുകളെ സ്‌നേഹിക്കുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. കൂടുതല്‍ പുതിയ ജീവിതാനുഭവങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. നിങ്ങള്‍ തന്നെ നിങ്ങളുടെ പ്രണയിനിയെ കണ്ടെത്തുന്നു. നിങ്ങള്‍ക്ക് പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാവാം. നിങ്ങളുടെ എല്ലാ വിധത്തിലുള്ള ഉത്കണ്ഠയും ഉപേക്ഷിക്കുക. ഈ ദിവസം നിങ്ങള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്.
ഭാഗ്യ നമ്പര്‍: 1 , 7

6,15,24
മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ എപ്പോഴും സഹായകമായ സഹാനുഭൂതിയുള്ള വ്യക്തിയായിരിക്കും നിങ്ങള്‍. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അവരെ നിങ്ങള്‍ വളരെയധികം വിലമതിക്കുന്നുണ്ട്. നിങ്ങള്‍ ഒരു ഉപാധികളില്ലാത്ത കാമുകനായിരിക്കും. എന്നാല്‍ നിങ്ങള്‍ ആരെങ്കിലുമായി വഴക്കിടുമ്പോള്‍ അതില്‍ നിങ്ങള്‍ ലജ്ജിക്കുന്നുണ്ട്. നിങ്ങളുടെ സ്‌നേഹം നിങ്ങളുടെ പങ്കാളിയുടെ മേല്‍ പ്രകടമായിരിക്കും.
ഭാഗ്യ നമ്പര്‍: 1,2 , 9

7,16,25
നിങ്ങള്‍ ഏകാന്തതയെ ഇഷ്ടപ്പെടുന്നവരായിരിക്കും. എങ്കിലും നിങ്ങള്‍ വീണ്ടും വീണ്ടും പ്രണയത്തിലാകുന്ന ഒരു സ്വാഭാവിക കാമുകനായിരിക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ സമയത്തിന്റെ ഒരു വലിയ പങ്ക് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ഒരു അവധിക്കാലം ആസൂത്രണം ചെയ്യുന്നത് മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും.
ഭാഗ്യ സംഖ്യകള്‍: 3 , 5

8,17,26
ജീവിതത്തില്‍ വളരെയധികം തിരക്കുള്ളവരായിരിക്കും ഇവര്‍. ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ വാത്സല്യവും കരുതലും പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. എന്നാല്‍ നിങ്ങളുടെ പണവും ലൗകിക സ്വത്തുക്കളുമല്ല ഇവര്‍ ആഗ്രഹിക്കുന്നത് എന്നുള്ളതാണ്. ഒരു പങ്കാളിയില്‍ മാത്രം യഥാര്‍ത്ഥ സുഖവും സന്തോഷവും കണ്ടെത്തുന്ന തരത്തിലുള്ള വ്യക്തിയാണ് നിങ്ങള്‍. നിങ്ങള്‍ അവരെ അഭിനന്ദിക്കുകയും ആരാധിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഈ ദത്തില്‍ സാധിക്കുന്നു.
ഭാഗ്യ നമ്പര്‍: 6 , 7

9,18,27
നന്നായി വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നരായിരിക്കും ഇവര്‍. നിങ്ങളുടെ പങ്കാളിയോട് വിനയത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തില്‍ അവര്‍ ഉണ്ടായിരിക്കുന്നതിന്റെ അനിവാര്യത നിങ്ങള്‍ മനസ്സിലാക്കുന്നു. പങ്കാളി പറയുന്നത് കേള്‍ക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ തുറന്ന് പറയുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിയുമായി വാത്സല്യത്തോടെയുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഭാഗ്യ സംഖ്യ: 3 , 7



Click it and Unblock the Notifications











