Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രം
Valentine's Day History: പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നു. പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയാമോ? ഈ ലേഖനത്തില്‍ വാലന്റൈന്‍സ് ഡേ യുടെ ചരിത്രവും പ്രാധാന്യവും വായിച്ചറിയാം.

വാലന്റൈന്‍സ് ഡേയുടെ ചരിത്രവും കഥയും അല്പം നിഗൂഢമാണ്. പല കഥകളും ഈ ദിവസത്തിനു പിന്നിലുണ്ട്. വാലന്റൈന്‍സ് ഡേ യില്‍ ക്രിസ്ത്യന്‍, പുരാതന റോമന്‍ പാരമ്പര്യത്തിന്റെ ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ക്രിസ്തീയ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന് ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായി വാലന്റൈന്‍ എന്നതാണ് ഒരു ചരിത്രം.
ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്ക്ക് യുദ്ധത്തിലുള്ള താല്പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു.
എന്നാല്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായി.
വാലന്റൈന്റെ പരിശുദ്ധ പ്രണയത്തില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇവരുടെ പ്രണയ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റൈന്‍ ബിഷപ്പിന്റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. മരിക്കുന്നതിനുമുന്പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
റോമന്‍ ജനതയുടെ ആഘോഷമായ 'ലൂപ്പര്‍കാലിയ'യില്‍ നിന്നാണ് വാലന്റൈന്‍സ് ഡേയുടെ ആരംഭമെന്നും കരുതപ്പെടുന്നു. വസന്തകാലത്തെ വരവേല്‍ക്കാന്‍, 'ലൂപ്പര്‍ക്കസ്' ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പര്‍കാലിയ.



Click it and Unblock the Notifications
