Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രണയദിന സമ്മാനം രാശിപ്രകാരമെങ്കില് ബന്ധം എക്കാലവും നിലനില്ക്കും
വാലന്റൈന്‍സ് വീക്കിന് തുടക്കമായി. എന്നാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ പ്രണയിതാവിന് എന്ത് സമ്മാനം നല്‍കണമെന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് എല്ലാവര്ക്കും അറിയാം. ഓരോ രാശി ചിഹ്നങ്ങളും അനുസരിച്ച് എന്തൊക്കെയാണ് നിങ്ങളുടെ രാശിപ്രകാരം പ്രണയിതാവിന് നല്‍കാനുന്ന സമ്മാനങ്ങള്‍ എന്ന് നോക്കാം.

സമ്മാനങ്ങള്‍ നല്കുമ്പോള് അത് എപ്പോഴും പ്രണയത്തിന് മാത്രമല്ല ബന്ധത്തിന്റേയും ആഴം കൂട്ടുന്നതായിരിക്കണം. ഇത്തരത്തില്‍ ഉള്ള സമ്മാനങ്ങള്‍ നിങ്ങളുടെ ബന്ധത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും സമ്മാനം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ എപ്പോഴും ഉയര്‍ന്ന സാഹസികതയ്ക്ക് പേരുകേട്ടവരാണ്, അതിനാല്‍ അവരില്‍ ആവേശമുയര്‍ത്തുന്ന സമ്മാനത്തിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ധീരമായ എന്തെങ്കിലും നല്‍കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇവര്‍ വളരെയധികം സാഹസികത ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. ഇത് തന്നെയാണ് എന്തുകൊണ്ടും ഇവര്‍ക്ക് സാഹസികമായ സമ്മാനങ്ങള്‍ നല്‍കണം എന്ന് പറയുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ആഡംബരത്തോടെയുള്ള സമ്മാനമാണ് നല്‍കുന്നത്. ഇവര്‍ക്ക് എപ്പോഴും കശ്മീരി അല്ലെങ്കില്‍ സില്‍ക്ക് സ്വെറ്റര്‍ പോലുള്ള മൃദുവും ആഡംബരപൂര്‍ണവുമായ പ്രകൃതിദത്ത തുണിത്തരങ്ങള്‍, ശാന്തമായ സംഗീതം എന്നിവയൊക്കെയാണ് ഇവരെ ആകര്‍ഷിക്കുന്നത്. നിങ്ങളുടെ സമ്മാനം അവര്‍ സ്വയം വാങ്ങുന്നതിനേക്കാള്‍ നല്ലത് എപ്പോഴും അവരെ സര്‍പ്രൈസ് നല്‍കുക എന്നുള്ളതാണ്.

മിഥുനം രാശി
ജെമിനിയുടെ പെട്ടെന്നുള്ള മനസ്സിന് വൈവിധ്യവും ഉത്തേജനവും ആവശ്യമാണ്. വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ അല്ലെങ്കില്‍ ആശ്ചര്യങ്ങള്‍ നിറഞ്ഞ സമ്മാനങ്ങള്‍ തന്നെയാണ് എപ്പോഴും ഇവര്‍ ആഗ്രഹിക്കുന്നതും. ഇതില്‍ ഗാഡ്ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, മറ്റ് ചെറിയ വസ്തുക്കള്‍ എന്നിവയെല്ലാം ഇവര്‍ക്ക് ഇഷ്ടമുള്ളതായിരിക്കും. ഇതില്‍ തന്നെ ഒരു സ്മാര്‍ട്ട് വാച്ച് പോലെയുള്ളവയും ഇവര്‍ക്ക് ഇഷ്ടമാണ്.

കര്‍ക്കിടകം രാശി
സുരക്ഷിതത്വമാണ് ഇവര്‍ക്ക് ആദ്യം വേണ്ടത്. അതിന് വേണ്ടിയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നതും. ഇവര്‍ ആഗ്രഹിക്കുന്നതും എപ്പോഴും വീട്ടിലെ സുഖസൗകര്യങ്ങള്‍ തന്നെയാണ്. അവരുടെ വീടിന്റെ അലങ്കാരവുമായി ബന്ധപ്പെട്ടവക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇത് കൂടാതെ വജ്രങ്ങളോ മുത്തുകളോ ഹൈ-എന്‍ഡ് ടൈംപീസോ എന്നിവയെല്ലാം ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്.

ചിങ്ങം രാശി
എല്ലാ രാശിക്കാരേക്കാള്‍ അല്പം പ്രത്യേകത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എപ്പോഴും പ്രത്യേകതമായ എന്തെങ്കിലും തന്നെ ആവശ്യമാണ്.പലപ്പോഴും നാടകീയമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ ഉയര്‍ന്ന നിലവാരമുള്ള സിനിമാ താരങ്ങളുടെ സണ്‍ഗ്ലാസുകളോ ആഭരണങ്ങളോ എല്ലാം ഇവര്‍ ആഗ്രഹിക്കുന്നതാണ്. ഇത്തരം സമ്മാനങ്ങളാണ് ഇവര്‍ക്ക് നല്‍കേണ്ടത്.

കന്നിരാശി
കന്നി രാശിയ്ക്ക് ആരോഗ്യത്തിനും സ്വയം മെച്ചപ്പെടുത്തലിനും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. പാമ്പറിംഗ് ഇഷ്ടപ്പെടുന്നവരായതു കൊണ്ട് തന്നെ ഇവര്‍ക്ക് പലപ്പോഴും അല്പം വെല്ലുവിളി ഉയര്‍ത്തുന്ന സമ്മാനങ്ങള്‍ ആയിരിക്കും ഇവര്‍ ഇഷ്ടപ്പെടുന്നത്. ഹെര്‍ബല്‍ ബാത്ത് സംബന്ധമായ. വസ്തുക്കള്‍ അല്ലെങ്കില്‍ സ്പാ പ്രോഡക്റ്റ്സ് എന്നിവയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

തുലാം രാശി
റൊമാന്‍സ് ഇവരുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും പഴയ കാര്യങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. പുഷ്പങ്ങളുള്ള ഒരു ആശംസാ കാര്‍ഡ്, ഒരു ബൊക്കെ എന്നിവയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. വില കൂടിയ സമ്മാനങ്ങള്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കാണ് ഇവര്‍ വില കൊടുക്കുന്നത്.

വൃശ്ചികം രാശി
സ്കോര്‍പിയോ നിഗൂഢതകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ എപ്പോഴും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കേണ്ടതാണ്. എപ്പോഴും പ്രിയപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നതില് ഇവര്‍ വിജയിക്കുകയും ഉണ്ട്. എന്തുകൊണ്ടെങ്കിലും നിങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് ഇവര്‍ എപ്പോഴും സമയം കണ്ടെത്തുന്നുണ്ട്. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുന്നതല്ല നിഗൂഢതയോടെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതം ഒരു സാഹസികതയാണ്, അതിനാല്‍ അമ്പെയ്ത്ത്, ട്രപ്പീസ് അല്ലെങ്കില്‍ കുതിരസവാരി അങ്ങനെയുള്ള അവധിക്കാല വിനോദങ്ങള്‍ ആണ് ഇവര്‍ ആഗ്രഹിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പുതിയ റെസ്റ്റോറന്റ് കണ്ടെത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനും ഇവര്‍ ശ്രമിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രിയപ്പെട്ട സമയമാണ് എന്നുള്ളതാണ് സത്യം. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇത് കൂടാതെ ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുന്നതിനും ഇവര്‍ താല്‍പ്പര്യപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച സമ്മാനങ്ങള്‍ തന്നെയാണ് ഇവര്‍ക്ക് നല്‍കേണ്ടതും ഇത് ബന്ധം നിലനില്ക്കുന്നതിനും സഹായിക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ നല്കുന്ന സമ്മാനം എന്തുകൊണ്ടും അവരുടെ ഹൃദയത്തിലേക്കാണ് എത്തുന്നത്. ഒരിക്കലും മറക്കാനാവാത്ത സമ്മാനമാണ് ഇവര്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ചേര്‍ത്ത് വെക്കാന്‍ സാധിക്കുന്ന ഒന്നാണ് കുംഭം രാശിക്കാര്‍ നല്കുന്ന സമ്മാനം. ഇവര്‍ക്ക് ഒരു ബുക്കോ അല്ലെങ്കില്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെക്കാന്‍ സാധിക്കുന്ന ഒരു സമ്മാനമാണ് നല്‍കേണ്ടത്.

മീനം രാശി
ഏറ്റവും പ്രായോഗികമായ സമ്മാനങ്ങളാണ് മീനം രാശിക്കാര്‍ നല്‍കേണ്ടത്. പ്രണയത്തിനും മിഥ്യാധാരണയ്ക്കും മിസ്റ്റിക്കിനും എല്ലാം പ്രധാനപ്പെട്ട സ്ഥാനം നല്‍കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉതകുന്ന തരത്തിലാണ് ഇവര്‍ക്ക് സമ്മാനം നല്‍കേണ്ടത്. ഇവര്‍ക്ക് ആശംസാ കാര്‍ഡുകളും ഷോപീസുകളും എല്ലാം സമ്മാനമായി നല്‍കാവുന്നതാണ്.



Click it and Unblock the Notifications
