Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍
Valentine's Day 2024: എല്ലാ വര്‍ഷവും ഫെബ്രുവരി 14 ന് ലോകമെമ്പാടും വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നു. നിങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാലന്റൈന്‍സ് ഡേ നിങ്ങളെ അനുവദിക്കുന്നു. ഫെബ്രുവരി 7 മുതല്‍ 14 വരെ വാലന്റൈന്‍ വീക്ക് ആയി ആഘോഷിക്കുന്നു. ആളുകള്‍ ഒരുമിച്ച് സമയം ചെലവഴിച്ച് പരസ്പരം സ്നേഹിക്കുന്നു. നിങ്ങളുടെ സ്നേഹം പങ്കാളിയോട് പ്രകടിപ്പിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് അവരെ അത്താഴത്തിന് ക്ഷണിക്കാം അല്ലെങ്കില്‍ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്ത് സ്നേഹത്തിന്റെ ദിനം ആഘോഷിക്കാം.
വാലന്റൈന്‍സ് ദിനത്തില്‍ പ്രധാനമാണ് പങ്കാളിക്കായി സമ്മാനങ്ങള്‍ നല്‍കുന്നത്. ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി എന്ത് ഗിഫ്റ്റ് സമ്മാനിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടോ? എങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. പ്രണയദിനത്തില്‍ നിങ്ങളുടെ പ്രണയ പങ്കാളിക്കായി നല്കാവുന്ന ചില മികച്ച ഗിഫ്റ്റുകള്‍ ഇതാ.

ഐ-പോഡ് / എയര്‍പോഡുകള്‍
ഗാഡ്ജെറ്റുകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നിങ്ങളുടെ പ്രണയ പങ്കാളി സാങ്കേതിക വിദഗ്ദ്ധനും സംഗീതത്തെ ഇഷ്ടപ്പെടുന്നവനുമാണെങ്കില്, എയര്‍പോഡുകള്‍ അവര്‍ക്കുള്ള ഒരു മികച്ച സമ്മാനമായിരിക്കും. അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ശേഖരിച്ചുവയ്ക്കാന്‍ അവര്‍ക്ക് ഒരു ഐ-പോഡും സമ്മാനിക്കാവുന്നതാണ്.

സ്മാര്‍ട്ട് വാച്ചുകള്‍
ഇന്നത്തെ ദിവസങ്ങളില്‍ എല്ലാവരും അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ്. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും തെറ്റായ ജീവിതശൈലിയും വളര്‍ന്നുവരികയാണ്. അതിനാല്‍ നിങ്ങളുടെ പങ്കാളിയ്ക്ക് ഉപയോഗപ്രദമായ സമ്മാനമായിരിക്കും ഒരു സ്മാര്‍ട്ട് വാച്ച്.

കൊളാഷ്
നിങ്ങളുടെ പ്രിയപ്പെട്ട ഓര്‍മ്മകളുടെ ഒരു കൊളാഷ് ഒരുമിച്ച് ഫ്രെയിം ചെയ്ത് പങ്കാളിയ്ക്ക് നല്‍കുക. ജീവിതകാലം മുഴുവന്‍ അവര്‍ വിലമതിക്കുന്ന ഒരു സമ്മാനമായിരിക്കും അത്. ഇത് സമ്മാനിക്കുന്നതിലൂടെ അവരുടെ മുഖത്ത് പുഞ്ചിരി വിടരുമെന്ന് ഉറപ്പാണ്.

പെര്‍ഫ്യൂം
നിങ്ങളുടെ പങ്കാളിക്കായി അവരുടെ പ്രിയപ്പെട്ട പെര്‍ഫ്യൂം സമ്മാനിക്കുക. അവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേയെ ഇഷ്ടപ്പെടാനും ഓര്‍മിക്കാനും ഇതിന് സാധിക്കും.

സ്പാ, സലൂണ്‍ വൗച്ചര്‍
നിങ്ങളുടെ സ്നേഹസമ്മാനമായി പ്രണയിനിക്ക് ഒരു സ്പാ അല്ലെങ്കില്‍ സലൂണ്‍ വൗച്ചര്‍ നല്‍കുക. തീര്ച്ചായായും ഈ ഗിഫ്റ്റ് അവര്‍ക്ക് സന്തോഷം നല്‍കും.

ഗിഫ്റ്റ് കാര്‍ഡുകള്‍
നിങ്ങളുടെ പ്രണയിനിയെ കൂടുതല്‍ സന്തോഷത്തോടെ കാണണമെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം കൂപ്പണ്‍ സമ്മാനമായി നല്‍കുക. വെബ് സീരീസും സിനിമയുമൊക്കെ ആവോളം ആസ്വദിക്കുന്നവരാകും മിക്കവരും. അതിനാല്‍ നിങ്ങളുടെ പങ്കാളി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷന് ചാര്‍ജ്ജ് നല്കി അവരെ ആശ്ചര്യപ്പെടുത്തുക.

ഗെയിം കാര്‍ഡ്
നിങ്ങളുടെ പ്രണയ പങ്കാളി ഗെയിമുകളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അവര്‍ക്കായി ഒരു ഗെയിം പാസ് സമ്മാനിക്കുക. അവന്റെ പ്രിയപ്പെട്ട മൊബൈല്‍ അല്ലെങ്കില്‍ പിസി ഗെയിമുമായി ബന്ധപ്പെട്ട എന്തെങ്കിലും സമ്മാനിക്കുക.

വാച്ച്
ഒരു ഗംഭീരമായ വാച്ച് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആയി നിങ്ങളുടെ പ്രണയ പങ്കാളിക്ക് ഒരു കിടിലന്‍ ബ്രാന്‍ഡഡ് വാച്ച് സമ്മാനിക്കുക. ഇന്നത്തെ കാലത്ത് വിവിധ തരത്തിലുള്ള വാച്ചുകള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍
നിങ്ങളുടെ പ്രണയ പങ്കാളി ഒരു സംഗീത പ്രേമിയാണെങ്കില്‍, പാട്ട് കേള്‍ക്കാതെ ഒരു ദിവസം പോലും തള്ളിനീക്കാനാവില്ലെങ്കില് ഈ പ്രണയദിനത്തില്‍ അവര്‍ക്കായി നിങ്ങള്‍ക്ക് ഒരു ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സമ്മാനിക്കാവുന്നതാണ്. വയര്‍ഡ് ഇയര്‍ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ കൊണ്ടുനടക്കാന്‍ എളുപ്പമാണ്.

ഫോണ്‍ കേസ് / കവര്‍
സംശയമില്ല, ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സ്വന്തം ഫോണ്‍ നിലത്തുവീണ് അതിന്റെ സ്ക്രീന്‍ തകരുന്ന കാഴ്ച ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പങ്കാളിക്കായി ഒരു ഭംഗിയുള്ള ഫോണ്‍ കേസ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം.

വാലറ്റ്
നിങ്ങളുടെ കാമുകനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു ഉപയോഗപ്രദമായ സമ്മാനമാണ് ഒരു നല്ല വാലറ്റ്. ഇ-കൊമേഴ്സ് സൈറ്റുകളില്‍ പലതരം വാലറ്റുകള്‍ ലഭ്യമാണ്.



Click it and Unblock the Notifications
