Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ഈ രാശിക്കാര്‍ ഒന്നിച്ചുചേര്‍ന്നാല്‍ മികച്ച പങ്കാളികള്‍; ആരെയും അസൂയപ്പെടുത്തും ഇവരുടെ ജീവിതം
പ്രണയത്തിലായതിനു ശേഷവും പരസ്പര ധാരണയില്ലാത്ത പല ദമ്പതികളെയും നാം പലപ്പോഴും കാണാറുണ്ട്. അതേസമയം ഒന്നും പറയാതെ പരസ്പരം മനസ്സിലാക്കുന്ന ചില ദമ്പതികളുമുണ്ട്. ഇത്തരക്കാരുടെ പരസ്പര ധാരണയും പിന്തുണയും അവരുടെ ജീവിതം സന്തോഷകരമാക്കുന്നു. ജീവിതത്തില്‍ എന്ത് പ്രതിസന്ധികള്‍ വന്നാലും അവര്‍ അതിനെ ദൃഢമായി നേരിടുന്നു. ദമ്പതികളുടെ അത്തരം ഒത്തൊരുമയ്ക്ക് പിന്നില്‍ അവരുടെ രാശിചിഹ്നങ്ങളും ഒരു പങ്ക് വഹിക്കുന്നുണ്ട്.
ജ്യോതിഷമനുസരിച്ച്, ചില രാശിക്കാര്‍ ഒന്നിച്ചുചേര്‍ന്നാല്‍ അവരുടെ ജീവിതം വളരെ മനോഹരമായിരിക്കുമെന്ന് പറയുന്നു. പങ്കാളിയുടെ രാശി നിങ്ങളുടെ രാശിയുമായി പൊരുത്തപ്പെടുന്നെങ്കില്‍, പ്രണയ ജീവിതം വളരെ മികച്ചതായിരിക്കുമെന്ന് പറയുന്നു. ഏത് രാശിചിഹ്നങ്ങളില്പ്പെട്ട ആളുകള്‍ പരസ്പരം ഒത്തുചേര്ന്നാലാണ് മികച്ച ദമ്പതികളാകുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മിഥുനം, തുലാം
സ്നേഹത്തിന്റെയും ആശയവിനിമയത്തിന്റെയും ഗ്രഹങ്ങള്‍ ഭരിക്കുന്ന രാശിക്കാരാണ് ഇവര്‍. മിഥുനം രാശിക്കാര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍, തുലാം രാശിക്കാര്‍ വളരെ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറുള്ളവരാണ്. തുലാം രാശിക്കാരും മിഥുനം രാശിക്കാരും പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ വളരെ സന്തോഷത്തിലായിരിക്കും. ഇരുവരും പരസ്പര ധാരണയോടെ അവരുടെ ബന്ധത്തില്‍ സമാധാനം നിലനിര്‍ത്തുന്നു. അതിനാല്‍ മികച്ച രാശി ജോഡികളാണ് ഇവര്‍.

ഇടവം, മകരം
സ്ഥിരതയാണ് ഇവരുടെ പ്രണയത്തിന്റെ അടിസ്ഥാനം. മകരം രാശിക്കാര്‍ അവരുടെ പദ്ധതികളില്‍ ഉറച്ചുനില്‍ക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ അവര്‍ ഒന്നിച്ച് നില്ക്കുന്നു. ഈ രണ്ട് രാശിക്കാരും ശാന്ത സ്വഭാവക്കാരാണ്. അതിനാല്‍, ഈ രാശി ജോഡികള്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും സമതുലിതവും സുരക്ഷിതരുമായിരിക്കും.

തുലാം, ചിങ്ങം
തുലാം, ചിങ്ങം എന്നീ രാശിയിലുള്ള ആളുകളുടെ ധാര്‍മ്മികതയും ചിന്തകളും നന്നായി പൊരുത്തപ്പെടും. അതിനാല്‍ അവര്‍ ജീവിതത്തല്‍ നന്നായി യോജിച്ച് നീങ്ങും. ഈ രണ്ട് രാശികളിലേയും ആളുകള്‍ സമൂഹവുമായി വളരെയേറെ ബന്ധം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ആളുകള്‍ക്കിടയില്‍ ആകര്‍ഷണ കേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നു. മികച്ച പ്രണയ ജോഡികളായിരിക്കും ഈ രണ്ട് രാശിക്കാര്‍. അവരുടെ ബന്ധത്തിന്റെ അടിസ്ഥാനം സൗഹൃദം കൂടിയാണ്. അതുകൊണ്ട് അവര്‍ ഓരോ നിമിഷവും നന്നായി ആസ്വദിക്കുന്നവരാണ്. ഇത്തരം ദമ്പതികള്‍ എല്ലാവരെയും അസൂയപ്പെടുത്തുന്ന ജീവിതം നയിക്കുകയും ചെയ്യും.

ചിങ്ങം, ധനു
ഈ രണ്ട് രാശിക്കാര്‍ക്കും പരസ്പര ശീലങ്ങളും വ്യക്തിത്വവും ഒരുപോലെയാണ്. ദുഖത്തിലും സന്തോഷത്തിലും അവര്‍ പരസ്പരം കൂടെ നില്ക്കുന്നു, ഒരിക്കലും കൈവിടില്ല. അവരുടെ ബന്ധം അതിശയകരമായ രീതിയില്‍ മുന്നേറും. ഈ രണ്ട് രാശിചക്രത്തിലെ ആളുകളും എല്ലായ്പ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു. ധനു രാശിക്കാര്‍ ചിങ്ങം രാശിയുടെ ആത്മവിശ്വാസം ഇഷ്ടപ്പെടുന്നു. പരസ്പരം പരമാവധി സമയം ചെലവഴിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്.

ചിങ്ങം, കുംഭം
ചിങ്ങം, കുംഭം രാശിക്കാരും മികച്ച പങ്കാളികളാണ്. ജീവിതത്തിലുടനീളം സത്യസന്ധമായ ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ട് അവര്‍ ലൗ ബേഡ്സിനെ പോലെ ജീവിക്കുന്നു. അവരുടെ ബന്ധത്തിലെ സ്നേഹവും ബഹുമാനവും ഉത്സാഹവും വാര്‍ദ്ധക്യത്തില്‍ പോലും നിലനില്ക്കുന്നു.

മേടം, കുംഭം
മേടം, കുംഭം രാശിക്കാരെ എന്തുകൊണ്ടും നിങ്ങള്‍ക്ക് പ്രണയ ദമ്പതികള്‍ എന്ന് വിളിക്കാം. ഈ രണ്ട് രാശിക്കാരും വളരെ സാഹസികതയുള്ളവരും സമാനമായ ഹോബികളുള്ളവരുമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ പരസ്പരം ഒന്നിച്ച് വളരെ സന്തുഷ്ടരായി ജീവിക്കാനുള്ള കഴിവ് ഈ രാശിക്കാര്‍ക്കുണ്ട്.



Click it and Unblock the Notifications