Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Valentine's Day Horoscope 2023: വാലന്റൈന്‍സ് ദിനത്തിലറിയാം പ്രണയ ഫലം 12 രാശിക്കും
വാലന്റൈന്‍സ് ദിനത്തിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത് എന്ന് നമുക്കറിയാം. പ്രണയിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാന്‍ പോവുന്നവര്‍ക്കും പ്രണയിച്ചവര്‍ക്കും എല്ലാം ഈ ദിനം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഈ ദിനത്തില്‍ അല്‍പം ജ്യോതിശാസ്ത്രം കൂടി നോക്കിയാലോ?

നിങ്ങളുടെ പ്രണയ ജാതകത്തില്‍ ഈ ദിനത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഈ ദിനം നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രണയ കാര്യത്തില്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാരുടെ സിംഗിള്‍ ജീവിതം ഇല്ലാതാവുന്നത് ഈ വാലന്റൈന്‍സ് ദിനത്തിലാണ് എന്നതാണ് സത്യം, കാരണം ഇവര്‍ പ്രണയത്തില്‍ വീഴുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതരായവര്‍ക്ക് നിങ്ങളും പങ്കാളിയും തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ദൃഢമാകും. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, കാര്യങ്ങള്‍ പഴയപടി തുടരാന്‍ സാധ്യതയുണ്ട്. വിവാഹത്തിലേക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഇവര്‍ക്ക് ഈ പ്രണയ ദിനം സമ്മാനിക്കുന്നുണ്ട്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് പ്ര്ണയ ദിനം നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ നിങ്ങള്‍ക്ക് ധാരാളം തടസ്സങ്ങള്‍ നേരിടേണ്ടിവരുന്ന ഒരു സമയമായിരിക്കും. അല്ലെങ്കില്‍ പുതിയത് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. ഒരുതരം വൈകാരിക അസ്വസ്ഥതയോ വൈകാരിക തിരിച്ചടിയോ സംഭവിക്കാന്‍ പോകുന്നു. അതുകൊണ്ട് ഇവര്‍ അല്‍പം വിഷമത്തിലും സംഘര്‍ഷത്തിലും ആയിരിക്കും എന്നുള്ളതാണ് സത്യം.

മിഥുനം
അവിവാഹിതരായവര്‍ക്കായി ഈ ദിനത്തില്‍ പുതിയതായി ഒന്നും കാണുന്നില്ല. പ്രണയത്തിന്റെ കാര്യത്തില്‍ ചെറിയ നിരാശകള്‍ ഇവരെ തേടിയെത്തുന്നു. പുതിയതായി ഒന്നുമില്ല. വിവാഹിതരായ ആളുകള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് ചില നിരാശകള്‍ നേരിടേണ്ടി വന്നേക്കാം, ഒരു ബന്ധത്തിലുള്ളവര്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചേക്കാം.

കര്‍ക്കിടകം
ഈ ദിനത്തില്‍ വിവാഹിതരാവുന്ന കര്‍ക്കടക രാശിക്കാര്‍ക്ക് നിങ്ങളുടെ കുടുംബത്തില്‍ നിന്ന് ധാരാളം ഇടപെടല്‍ ഉണ്ടാകുമെന്നതിനാല്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പലപ്പോഴും ദു:ഖം നേരിടേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ അവരുടെ പ്രണയ പങ്കാളിയില്‍ നിന്ന് അകന്നുപോകുകയും ചെയ്യും.

ചിങ്ങം
ചിങ്ങം രാശിയില്‍ വിവാഹിതരായവര്‍ പലപ്പോഴും പ്രണയ ദിനത്തില്‍ വിവാഹമോചനത്തിനോ വേര്‍പിരിയലിനോ ആസൂത്രണം ചെയ്‌തേക്കാം. എന്നാല്‍ പ്രണയിക്കണം എന്ന് ആഗ്രഹിക്കുന്നവവര്‍ക്ക് ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടാവുന്നു.

കന്നി
നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളി വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ ശ്രമങ്ങളെ കാര്യമായി പരിഗണിച്ചേക്കില്ല. പക്ഷേ, ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവരുടെ ബന്ധം പെട്ടെന്ന് അവസാനിക്കുന്നതിന് കാരണമാകുന്നുണ്ട്. അവിവാഹിതര്‍ അവിവാഹിതരായി തന്നെ തുടരാന്‍ ശ്രമിക്കുന്നുണ്ട്. ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ പ്രണയ ജിവിതത്തില്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്.

തുലാം
വിവാഹിതര്‍ തങ്ങളുടെ പങ്കാളി തമ്മിലുള്ള മുന്‍കാല പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കുകയും പുതിയതായി മികച്ച ഒരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നു. അവിവാഹിതര്‍ക്ക് ഈ ദിനത്തില്‍ വിവാഹത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ പോസിറ്റീവ് ഫലം ലഭിക്കുന്നു. അവര്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ല. ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിജയിക്കും.

വൃശ്ചികം
വിവാഹിതരായ വൃശ്ചികം രാശിക്കാര്‍ പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ആശയവിനിമയക്കുറവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തങ്ങളും പങ്കാളിയും തമ്മിലുള്ള ആശയവിനിമയ വിടവ് ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കണം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചില വൈകാരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതര്‍ ഈ മാസം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടേക്കാം.

ധനു
ഈ മാസം വിവാഹിതരോ പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ തങ്ങളുടെ പങ്കാളിക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്നു. അവര്‍ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സാധ്യതയുണ്ട് അല്ലെങ്കില്‍ പുറത്തുനിന്നുള്ളവരെ ഇടപെടാന്‍ അനുവദിക്കില്ല. ഒരു പുതിയ വ്യക്തിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ അവിവാഹിതര്‍ അവിവാഹിതരായി തുടരാന്‍ തിരഞ്ഞെടുക്കും. എന്നാല്‍ പ്രണയത്തില്‍ ഇവര്‍ എന്തും ത്യജിക്കുന്നതിന് തയ്യാറാണ്.

മകരം
2022-ലെ ഈ പ്രണയ ദിനത്തില്‍ സിംഗിള്‍സ് അവരുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ മാറ്റമില്ലാതെ മുന്നോട്ട് പോവുന്നു. ഇവര്‍ അവിവാഹിതരായി തുടരാനും സാധ്യതയുണ്ട്. അതേസമയം, പ്രണയത്തിലുള്ളവര്‍ അവരുടെ പങ്കാളിയുമായി ഈ ദിനം ആഘോഷിക്കും. പങ്കാളിയുമായുള്ള ഐക്യത്തെയോ നേട്ടങ്ങളെയോ അവര്‍ വിലമതിക്കുകയും ചെയ്യുന്നു.

കുംഭം
ഈ പ്രണയ ദിനം അവിവാഹിതര്‍ക്ക് മികച്ചതായിരിക്കും. ഇവര്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. വിവാഹത്തെക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുന്നു. പ്രണയിക്കുന്നതിലൂടെ ജീവിതത്തില്‍ മികച്ച ഇടം കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. വിവാഹിതര്‍ അവരുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്.

മീനം
ഈ പ്രണയ ദിനത്തില്‍ അവിവാഹിതരായ മീനം രാശിക്കാര്‍ക്ക് ഒരു പുതിയ പ്രണയത്തിനുള്ള സാധ്യതയുണ്ട്. അതേസമയം, വിവാഹിതരായവര്‍ക്ക് ഈ സമയം പ്രയാസകരമായ സമയമായി മാറും. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അത് അടുത്ത ഘട്ടത്തിലേക്ക് പോവുന്നതിന് പലപ്പോഴും വിവാഹ മോചനത്തെപ്പറ്റി വരെ ചിന്തിച്ചേക്കാം. എന്നാല്‍ അതെല്ലാം താല്‍ക്കാലിക തീരുമാനം മാത്രമായിരിക്കും.



Click it and Unblock the Notifications











