For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Happy Valentine's Day 2024 : പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം

|

Happy Valentine's Day 2024: Wishes, Messages, Quotes, Images in Malayalam: പ്രണയം പൂവിടുന്ന നാളുകളാണ് ഫെബ്രുവരി മാസത്തെ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ പ്രണയം അറിയിക്കാനുള്ള ദിവസമായ വാലന്റൈന്‍സ് ഡേയെ കണ്ടുവരുന്നു. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു. ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കൈമാറാവുന്ന ആശംസാ കാര്‍ഡുകള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാടാസാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതാണ്.

Most read: വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍Most read: വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

വേര്‍പിരിയലിന്റെ നിമിഷം വരെ സ്‌നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും - പ്രണയദിനാശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

സ്‌നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. - ഏവര്‍ക്കും പ്രണയദിനാശംസകള്‍

Most read:പ്രണയം പറയാന്‍ 7 നാള്‍; വാലന്റൈന്‍ വീക്ക്Most read:പ്രണയം പറയാന്‍ 7 നാള്‍; വാലന്റൈന്‍ വീക്ക്

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്‌നേഹം. നീയെനിക്ക് ആ സ്‌നേഹത്തിന്റെ പര്യായവും. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്‌നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം - ഹാപ്പി വാലന്റൈന്‍സ് ഡേ

Most read:പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രംMost read:പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രം

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

അകലം, പരസ്പരം കരുതുന്ന ഹൃദയങ്ങളെ വേര്‍പിരിക്കില്ല. നമ്മള്‍ പരസ്പരം അധികകാലം പങ്കിട്ടില്ലെങ്കിലും നീയെന്നും എന്റെ ഓര്‍മ്മകളിലുണ്ടായിരിക്കും. - വാലന്റൈന്‍സ് ദിന ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

പറയാതെ കേള്‍ക്കുകയും, കേള്‍ക്കാതെ കാണുകയും, കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. - പ്രണയദിനാശംസകള്‍.

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

സുഹൃത്തിനെ സ്‌നേഹിക്കുകയെന്നതാണ് സൗഹൃദം. പ്രിയ സുഹൃത്തേ, നീ എന്റെ ഏറ്റവും വലിയ ശക്തിയാണ്. നിന്നെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും. - പ്രണയദിനാശംസകള്‍

Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

നമ്മള്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍, നമ്മള്‍ പരസ്പരം പ്രണയത്തിലാകുന്നു. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍

നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു - പ്രണയദിനാശംസകള്‍

English summary

Happy Valentine's Day 2024 : Wishes, Images, Quotes, Messages, Facebook & WhatsApp Status in Malayalam

Happy Valentines Day messages and wishes in Malayalam: Here are some of the best and heartfelt Valentine's day wishes, messages, quotes, images, greetings, and pictures that you can share with your loved ones.
X
Desktop Bottom Promotion