Just In
Don't Miss
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
Valentine's Day 2021 : പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം
പ്രണയം പൂവിടുന്ന നാളുകളാണ് ഫെബ്രുവരി മാസത്തെ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ പ്രണയം അറിയിക്കാനുള്ള ദിവസമായ വാലന്റൈന്‍സ് ഡേയെ കണ്ടുവരുന്നു. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു. ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കൈമാറാവുന്ന ആശംസാ കാര്‍ഡുകള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാടാസാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതാണ്.
Most read: വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍
വേര്‍പിരിയലിന്റെ നിമിഷം വരെ സ്നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും - പ്രണയദിനാശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍
സ്നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില് ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍
കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. - ഏവര്‍ക്കും പ്രണയദിനാശംസകള്‍
Most read: പ്രണയം പറയാന്‍ 7 നാള്; വാലന്റൈന്‍ വീക്ക്

വാലന്റൈന്‍സ് ഡേ ആശംസകള്‍
ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം. നീയെനിക്ക് ആ സ്നേഹത്തിന്റെ പര്യായവും. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം - ഹാപ്പി വാലന്റൈന്‍സ് ഡേ
Most read: പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രം

വാലന്റൈന്‍സ് ഡേ ആശംസകള്‍
അകലം, പരസ്പരം കരുതുന്ന ഹൃദയങ്ങളെ വേര്പിരിക്കില്ല. നമ്മള് പരസ്പരം അധികകാലം പങ്കിട്ടില്ലെങ്കിലും നീയെന്നും എന്റെ ഓര്‍മ്മകളിലുണ്ടായിരിക്കും. - വാലന്റൈന്‍സ് ദിന ആശംസകള്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍
പറയാതെ കേള്‍ക്കുകയും, കേള്‍ക്കാതെ കാണുകയും, കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍
നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. - പ്രണയദിനാശംസകള്‍.

വാലന്റൈന്‍സ് ഡേ ആശംസകള്‍
സുഹൃത്തിനെ സ്നേഹിക്കുകയെന്നതാണ് സൗഹൃദം. പ്രിയ സുഹൃത്തേ, നീ എന്റെ ഏറ്റവും വലിയ ശക്തിയാണ്. നിന്നെ ഞാന്‍ എപ്പോഴും സ്നേഹിക്കും. - പ്രണയദിനാശംസകള്‍
Most read: നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

വാലന്റൈന്‍സ് ഡേ ആശംസകള്‍
നമ്മള് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍, നമ്മള് പരസ്പരം പ്രണയത്തിലാകുന്നു. - ഹാപ്പി വാലന്റൈന്‍സ് ഡേ

വാലന്റൈന്‍സ് ഡേ ആശംസകള്‍
നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു - പ്രണയദിനാശംസകള്‍