For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യജീവിതത്തില്‍ എന്നെന്നും സന്തോഷം നല്‍കുന്നതിന് വാസ്തു ശ്രദ്ധിക്കാം

|

ഏത് വീട്ടിലെയും വിവാഹം ചിരി, വിനോദം, ചടങ്ങുകള്‍, ഓര്‍മ്മകള്‍ എന്നിവ നമുക്കെല്ലാം വളരെയധികം സന്തോഷം നല്‍കുന്നതാണ്. വിവാഹം രണ്ടുപേരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ അന്നത്തെ സന്തോഷം തുടര്‍ന്നും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. പക്ഷേ പല അവസരങ്ങളിലും അതിന് സാധിക്കുന്നില്ല. ഇതിന് ഒരു പരിധി വരെ നിങ്ങള്‍ മാത്രമല്ല വാസ്തുശാസ്ത്രവും പ്രധാനപ്പെട്ടതാണ്.

വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കും വാസ്തുവീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കും വാസ്തു

നിങ്ങള്‍ ഉടന്‍ വിവാഹിതരായ ദമ്പതികള്‍ക്കും നവദമ്പതികള്‍ക്കും, വിവാഹജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കേണ്ടതുണ്ട്. എപ്പോഴും തുടര്‍ന്നുള്ള ജീവിതവും സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നമുക്ക് വാസ്തുവില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം എന്തൊക്കെയാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

കിടപ്പുമുറിയുടെ ദിശ

കിടപ്പുമുറിയുടെ ദിശ

തെക്ക്-പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നിവയാണ് കിടപ്പുമുറിക്ക് അനുയോജ്യമായ ദിശകള്‍. ബെഡ്‌റൂമില്‍ എന്ത് തരത്തിലുള്ള മാറ്റം സംഭവിച്ചാലും അതെല്ലാം കിടപ്പിന്റെ വശത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തെക്ക്, തെക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയിലുള്ള മുറി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രണയത്തിന്റെയും ലൈംഗികതയുടെയും ദിശയാണിത്. പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ദിശകള്‍ വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് എന്നിവയാണ്.

നിങ്ങളുടെ വിവാഹ ചിത്രം കിഴക്കന്‍ ചുവരില്‍ വയ്ക്കുക

നിങ്ങളുടെ വിവാഹ ചിത്രം കിഴക്കന്‍ ചുവരില്‍ വയ്ക്കുക

സന്തോഷകരമായ നിമിഷങ്ങളില്‍ നിങ്ങളുടെ വിവാഹ ആല്‍ബത്തില്‍ നിന്നോ നിങ്ങളുടെ രണ്ടുപേരുടെയോ മനോഹരമായ ഒരു ചിത്രമെടുത്ത് നിങ്ങളുടെ കിടപ്പുമുറിയുടെ കിഴക്ക് ഭാഗത്തെ വെക്കുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ജോലി സംബന്ധമായ കാര്യങ്ങള്‍ മുറിയില്‍ ഒഴിവാക്കണം

ജോലി സംബന്ധമായ കാര്യങ്ങള്‍ മുറിയില്‍ ഒഴിവാക്കണം

ലാപ്ടോപ്പ്, ചാര്‍ജറുകള്‍, ഐപാഡുകള്‍, ബ്രീഫ്കെയ്സുകള്‍, ഫയലുകള്‍, പുസ്തകങ്ങള്‍ മുതലായവ ബെഡ്‌റൂമില്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന് വേണ്ടി പ്രത്യേക മുറി ഒരുക്കേണ്ടതാണ്. റൂമില്‍ യാതൊരു വിധത്തിലുള്ള തടസ്സവും ഇല്ലാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തല തെക്ക് ദിശയിലായിരിക്കണം

തല തെക്ക് ദിശയിലായിരിക്കണം

നിങ്ങളുടെ തല തെക്ക് ദിശയിലേക്കാണ് വെക്കേണ്ടത്. കിടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പിങ്ക്, നീല, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുക. ഒഴിവാക്കേണ്ട നിറങ്ങള്‍ കറുപ്പ്, കടും തവിട്ട്, ചാര, ക്രീം എന്നിവയാണ്, കാരണം അവ മുറി മങ്ങിയതായി കാണപ്പെടുന്നു. കിടക്കയ്ക്ക് മുന്നില്‍ കണ്ണാടികള്‍ സ്ഥാപിക്കരുത്, കാരണം അവയില്‍ നിന്ന് തുടര്‍ച്ചയായി പുറത്തുവരുന്ന കിരണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

കിടക്ക തടി ആയിരിക്കണം

കിടക്ക തടി ആയിരിക്കണം

നിങ്ങള്‍ക്ക് ശരിക്കും ആഢംബരവും മനോഹരവുമായ കിടക്കകള്‍ ലഭിക്കുന്ന ധാരാളം വസ്തുക്കള്‍ ഉണ്ട്. എന്നാല്‍ നവദമ്പതികളെന്ന നിലയില്‍, നിങ്ങള്‍ ഒരു മരത്തിന്റെ കിടക്ക മാത്രമേ തിരഞ്ഞെടുക്കാവൂ. മറ്റ് ലോഹങ്ങളെങ്കില്‍ അത് നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്നു.

പൂക്കള്‍ വെക്കുക

പൂക്കള്‍ വെക്കുക

നിങ്ങളുടെ ബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഒഴിവാക്കാന്‍, കൃത്രിമ പൂക്കള്‍ക്ക് പകരം മുറിയില്‍ ഫ്രെഷ് ആയിട്ടുള്ള പുഷ്പങ്ങള്‍ സൂക്ഷിക്കുക. അവ നിങ്ങളുടെ മുറിയില്‍ സുഗന്ധം നല്‍കുക മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും, അതിനാല്‍ മുറിയുടെ അന്തരീക്ഷം മനോഹരമാക്കുന്നു.

മതപരമായ ചിത്രങ്ങള്‍ വേണ്ട

മതപരമായ ചിത്രങ്ങള്‍ വേണ്ട

ചില സമയങ്ങളില്‍, ആളുകള്‍ നവദമ്പതികളുടെ മുറികളില്‍ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സ്ഥാപിക്കുന്നു, ഇത് അവരുടെ ബന്ധത്തിന് പ്രശ്‌നങ്ങള് സൃഷ്ടിക്കുന്നു. ഒരിക്കലും മതപരമായ ചിത്രങ്ങള്‍ ബെഡ്‌റൂമില്‍ വെക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.

English summary

Vastu Tips For Newlyweds To Enjoy A Happy Married Life

Here in this article we are sharing some vastu tips for a happy married life. Take a look
X
Desktop Bottom Promotion