For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ഉത്രാടം: ഉത്രാടപ്പാച്ചിലിലേക്ക് മലയാളികള്‍

|

ഇന്ന് ഉത്രാടം, ഉത്രാടം ദിനത്തില്‍ മലയാളിക്ക് കേട്ട് പരിചയമുള്ള ഒരു വാക്കാണ് ഉത്രാടപ്പാച്ചില്‍. ഉത്രാടപ്പാച്ചില്‍ സമയം എന്നത് ഇന്ന് വൈകുന്നേരം അതായത് ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാരണം തിരുവോണത്തിന് വേണ്ടിയുള്ള അവസാന ഘട്ട ഒരുക്കങ്ങളാണ് ഉത്രാട ദിനത്തില്‍ നടക്കുന്നത്. ഉത്രാടദിനത്തെ ഒന്നാം ഓണം എന്നും പറയുന്നുണ്ട്. ഇത് ശരിക്കും കുട്ടികളുടെ ഓണമായാണ് ആഘോഷിക്കപ്പെടുന്നത്. തിരുവോണം എത്രത്തോളം കേമമായി ആഘോഷിക്കാമോ അതിന് വേണ്ടിയുള്ള തിരക്കിലാണ് നാടെങ്ങും. ഉത്രാടം നാളിലെ പൂക്കളത്തിനും ഉണ്ട് പല പ്രത്യേകതകളും. ഒന്നാം ഓണം തുടങ്ങിയത് കൊണ്ട് തന്നെ ഏറ്റവും വലിയ പൂക്കളത്തിന് തുടക്കം കുറിക്കുന്നത് ഈ ദിനം മുതലാണ്.

Uthradam 2022 d

പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും വര്‍ദ്ധിക്കുന്ന ദിനമാണ് ഉത്രാട ദിനം. അതുകൊണ്ട് തന്നെ ഉത്രാട ദിനത്തിലാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. തെക്ക് ഭാഗങ്ങളില്‍ ഉത്രാട ദിനത്തില്‍ ഏറ്റവും വലിയ പൂക്കളം തയ്യാറാക്കുകയും തിരുവോണ ദിനത്തില്‍ ഈ പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ 21-ാമത്തെ ദിവസമാണ് ഉത്രാടം വരുന്നത്.

Uthradam 2022

ഉത്രാടം ദിനത്തിന് നമ്മുടെ സംസ്‌കാരവുമായി വളരെയധികം ബന്ധമാണ് ഉള്ളത്. വിളവെടുപ്പുത്സവം നടക്കുന്ന സമയമാണ് ചിങ്ങ മാസം. ഈ ദിനത്തില്‍ പണ്ടുള്ളവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന ചടങ്ങും ഉത്രാടദിനത്തില്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ കാഴ്ചക്കുലകള്‍ ജന്മിമാര്‍ക്ക് സമ്മാനിക്കുമ്പോള്‍ ഓണം ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും ഇവര്‍ക്ക് സമ്മാനമായി ലഭിക്കുന്നു. ഉത്രാട ദിവസമാണ് ഓണസദ്യക്ക് തുടക്കം കുറിക്കുന്നത്. ഒന്നാം ഓണം ആയത് കൊണ്ട് തന്നെ പായസം ഉള്‍പ്പടെയുള്ളവ അടങ്ങുന്ന സദ്യ ഉത്രാട ദിനത്തില്‍ തയ്യാറാക്കുന്നു. വൈകുന്നേരത്തോടെ കായ വറുക്കലും ശര്‍ക്കര ഉപ്പേരി തയ്യാറാക്കലുമായി ആകെ ബഹളമായിരിക്കും. ഓണസദ്യ തയ്യാറാക്കുന്നതിന്റെ ശബ്ദമയമായിരിക്കും ഉത്രാട ദിനത്തില്‍ ഓരോ അടുക്കളയും.

Uthradam 2022

ഉത്രാടവിളക്കും ഉത്രാട ദിനത്തിലെ പ്രത്യേകതയാണ്. എന്നാല്‍ ഇത് എല്ലായിടത്തും ആഘോഷിക്കപ്പെടുന്നതല്ല. നാലടി പൊക്കത്തില്‍ വാഴ വെട്ടിയെടുത്ത് അത് കുഴിച്ചിട്ട് മടല് കീറി അത്‌കൊണ്ട് ചിരാത് പോലെ തയ്യാറാക്കി വാഴയില്‍ കുത്തി വെക്കും. ഇതില്‍ കുരു കളഞ്ഞ പുന്നക്ക എണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്യുന്നു. ഓണക്കാലത്ത് തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഈ വിളക്ക് തയ്യാറാക്കുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ പണ്ടുള്ളവര്‍ ഉത്രാടവിളക്ക് കത്തിച്ചിരുന്നത് പോലെ ഇന്ന് ഉത്രാടവിളക്ക് കാണാറില്ല.

Uthradam 2022

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തിരുവോണം ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഘോഷപൂര്‍വ്വം ഈ ദിനം എല്ലാ മലയാളികളും കൊണ്ടാടുന്നു. എന്നാല്‍ പണ്ടുള്ള ഓണത്തെ അപേക്ഷിച്ച് ഇന്നത്തെ ഓണം അല്‍പം മങ്ങലേറ്റതാണ്. ഇന്ന് പലരും സദ്യ തയ്യാറാക്കാന്‍ മടിക്കുന്നു. അതുകൊണ്ട് തന്നെ ഇന്‍സ്റ്റന്റ് ആയി സദ്യകള്‍ എല്ലാം തന്നെ മുന്നിലേക്കെത്തുന്നു. അണുകുടുംബങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന് തന്നെയാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ ഓണവും ആശംസകളും എല്ലാം തന്നെ നമ്മുടെ ഓണാഘോഷത്തിന്റെ മാറ്റ് അല്‍പം കുറക്കുന്നു. എങ്കിലും നന്മവറ്റിയിട്ടില്ലാത്ത നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഓണാഘോഷങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. എല്ലാ വായനക്കാര്‍ക്കും ബോള്‍ഡ് സ്‌കൈ മലയാളത്തിന്റെ ഓണാശംസകള്‍.

ഓണസദ്യ കരുതുന്ന പോലെ നിസ്സാരമല്ല: വിളമ്പുന്ന രീതി ഇപ്രകാരംഓണസദ്യ കരുതുന്ന പോലെ നിസ്സാരമല്ല: വിളമ്പുന്ന രീതി ഇപ്രകാരം

ഓണ സദ്യ നിസ്സാരമല്ല: ഇത് ആയുസ്സിന് അത്ഭുതകരമായ ഭക്ഷണംഓണ സദ്യ നിസ്സാരമല്ല: ഇത് ആയുസ്സിന് അത്ഭുതകരമായ ഭക്ഷണം

English summary

Uthradam 2022 date, shubh muhurat, rituals, puja vidhi, recipes and significance In Malayalam

Onam 2022: Uthradam date, shubh muhurat, rituals, puja vidhi, recipes and significance in malayalam. Take a look.
Story first published: Wednesday, September 7, 2022, 11:50 [IST]
X
Desktop Bottom Promotion