2023- വര്‍ഷഫലം: 12 രാശിക്കാരിലും ദൗര്‍ഭാഗ്യവും ദുരിതവും നല്‍കും നിറങ്ങള്‍

ഓരോ നിറത്തിനും ഓരോ പ്രത്യേകതയാണ് ഉള്ളത് എന്ന് നമുക്കറിയാം. ഇതില്‍ തന്നെ ചില രാശിക്കാര്‍ക്ക് നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരികയും ചെയ്യുന്നു. നിറങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഓരോ നിറത്തിനും ഓരോ പ്രാധാന്യവും പുതുവര്‍ഷത്തില്‍ ഉണ്ട്.

Unlucky Colours

പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഏതൊക്കെ നിറങ്ങള്‍ ധരിക്കണം, ഏതൊക്കെ നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരുന്നു, എന്തൊക്കെ ശ്രദ്ധിക്കണം എന്നത്. രാശിചിഹ്നമനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ചില പ്രത്യേക നിറങ്ങള്‍ ദോഷം നല്‍കുന്നതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ഒരു കാരണവശാലും കറുപ്പ് നിറം ധരിക്കരുത്. ഇത് നിങ്ങള്‍ക്ക് ദോഷം കൊണ്ട് വരുന്നു എന്ന് മാത്രമല്ല അത് നിങ്ങളുടെ ചിന്തകളെ പോലും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പറയുന്നത്. കറുപ്പ് നല്ല നിറമാണെങ്കിലും മേടം രാശിക്കാര്‍ക്ക് ഒരിക്കലും അനുയോജ്യമല്ല എന്നതാണ് സത്യം. കറുപ്പ് നിറം ഇവരില്‍ പ്രകോപനം ഉണ്ടാക്കുകുയം നിങ്ങള്‍ക്ക് വെറുപ്പും നിഷേധാത്മകതയും വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് അനുയോജ്യമായ നിറം എന്ന് പറയുന്നത് ചാരനിറമാണ്. ഇത് കൂടാതെ വെള്ളി നിറവും ചേരുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇവര്‍ക്ക് ഊര്‍ജ്ജം നിറക്കുന്നതിന് വേണ്ടിയുള്ള നിറങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ അതിന് ഒരിക്കലും അനുയോജ്യമല്ല ചുവന്ന നിറം എന്നതാണ് സത്യം. ചുവപ്പ് വസ്ത്രം 2023-ല്‍ ഇടവം രാശിക്കാര്‍ക്ക് അത്ര യോജിച്ച ഒരു നിറമായിരിക്കില്ല. ഇവര്‍ക്ക് നീല നിറമാണ് ഈ വര്‍ഷം ഭാഗ്യം കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് അനുയോജ്യമായ നിറം ധരിക്കുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ നല്‍കുന്ന നിറങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ചുവപ്പും ഓറഞ്ചും. ഈ രണ്ട് നിറങ്ങളും ഇവരിലേക്ക് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു. കൂടാതെ ഇവര്‍ക്ക് വിട്ടുമാറാത്ത വിഷമവും പ്രശ്‌നങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. എന്നാല്‍ ഇവര്‍ക്ക് അനുയോജ്യമായ നിറങ്ങളുടെ കൂട്ടത്തില്‍ കടുത്ത നില ഭാഗ്യം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നീല നിറം ആണ് അനുയോജ്യമായിട്ടുള്ളത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് മഞ്ഞയും കറുപ്പുമാണ് ഒരിക്കലു ചേരാത്ത നിറമായി മാറുന്നത്. ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ പോസിറ്റീവ് ഊര്‍ജ്ജത്തെ തടയുന്ന നിറങ്ങളാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് മഞ്ഞയും കറുപ്പും. മാത്രമല്ല ഇവരില്‍ നിഷേധാത്മക മനോഭാവവും അശുഭാപ്തി ചിന്തകളും കൊണ്ടുവരുന്ന ഒരു നിറമാണ് മഞ്ഞ. കൂടാതെ ഇവരെ കൂടുതല്‍ വൈകാരികാവസ്ഥയിലേക്ക് എത്തിക്കുന്നതിന് മഞ്ഞക്കും കറുപ്പിനും സാധിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് അവരോട് ചേരാതെ നില്‍ക്കുന്ന നിറങ്ങളില്‍ വരുന്നതാണ് പിങ്ക്, പച്ച, അല്ലെങ്കില്‍ നീല തുടങ്ങിയ നിറങ്ങള്‍. ഇത് ഇവര്‍ക്ക് ദോഷങ്ങള്‍ നല്‍കുന്നു എന്നതാണ് വിശ്വാസം. ശുഭകാര്യങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമല്ലാത്ത നിറങ്ങളില്‍ വരുന്നതാണ് ഈ മൂന്ന് നിറങ്ങളും. പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഈ മൂന്ന് നിറങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ മോശം അവസ്ഥകള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ 2023-ല്‍ ഈ മൂന്ന് നിറങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ചുവപ്പ്, ഓറഞ്ച് തുടങ്ങിയ ശക്തമായ നിറങ്ങള്‍ നല്ലതല്ല. ഇത് കന്നി രാശിക്കാരുടെ നേട്ടങ്ങളെ തടസ്സപ്പെടുത്തുകയും ഭാഗ്യത്തെ കുറക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് ഇവര്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. ഇത് ഓരോ അവസ്ഥയിലും ഓരോ കാര്യത്തിനും ശല്യപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. കൂടുതല്‍ ദേഷ്യമുള്ളവരും ആക്രമണകാരികളും ആയിരിക്കും ഈ നിറത്തില്‍ കന്നി രാശിക്കാര്‍.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് അവര്‍ക്ക് ഒരിക്കലും ചേരാത്ത നിറങ്ങളില്‍ വരുന്നതാണ് പിങ്ക്, വെള്ള എന്നിവ. ഈ രണ്ട് നിറങ്ങളും പൊതുവേ ശക്തമായ പോസിറ്റീവ് മാറ്റങ്ങള്‍ നിറക്കുന്ന നിറമായാണ് കണക്കാക്കുന്നത് എങ്കിലും ചില അവസ്ഥകളില്‍ ചില പ്രത്യേക രാശിക്കാര്‍ക്ക് ഈ രണ്ട് നിറങ്ങളും മോശം ഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ പച്ചയും നീലയും ഇവരില്‍ മോശം ഫലം നല്‍കുന്നു. ഈ നിറങ്ങള്‍ തുലാം രാശിയെ ശരിക്കും വിഷാദത്തിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും തള്ളിവിടുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ഭാഗ്യത്തേക്കാള്‍ നിര്‍ഭാഗ്യം നല്‍കുന്ന നിറങ്ങളാണ് ക്രീം നിറവും വെള്ളയും. ഈ രണ്ട് നിറങ്ങളും ജീവിതത്തിലെ സന്തോഷത്തെ ഇല്ലാതാക്കുന്നു. കൂടാതെ നിസ്സംഗ ഭാവത്തോടെ എന്തിനേയും സമീപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. വൃശ്ചികം രാശിക്കാര്‍ രാശിചക്രത്തിലെ ഏറ്റവും നിഗൂഢമായ രാശിചിഹ്നങ്ങളില്‍ ഒന്നാണ്. ചുവപ്പ്, പച്ച അല്ലെങ്കില്‍ കറുപ്പ് എന്നിവ ഇവര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് ഏറ്റവും അനുകൂലമായ നിറം എന്ന് പറയുന്നത് മഞ്ഞയാണ്. ഈ രാശിക്കാര്‍ക്ക് അവരുടെ ജീവിതം വളരെയധികം ശുഭാപ്തിവിശ്വാസം നിറഞ്ഞതായിരിക്കും. എന്നാല്‍ അതിന് പ്രതിരോധം തീര്‍ക്കുന്ന ഒരു നിറമാണ് പലപ്പോഴും കറുപ്പ് നിറം. ഈ നിറം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. എപ്പോഴും ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നു. സാമ്പത്തികമായി തകര്‍ച്ചയും നിങ്ങള്‍ക്ക് ഉണ്ടായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഇവര്‍ക്ക് ദോഷം നല്‍കുന്ന നിറങ്ങളില്‍ വരുന്നതാണ് ചുവപ്പും മഞ്ഞയും. ഈ രണ്ട് നിറങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ദോഷം നല്‍കുന്നു. പിശുക്ക്, ബലഹീനത, അത്യാഗ്രഹം, അസൂയ എന്നിവ അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് ഈ നിറങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ഭാഗ്യം നല്‍കുന്ന നിറങ്ങള്‍ എന്ന് പറയുന്നത് കറുപ്പാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജവും നേട്ടവും നല്‍കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങളും അനുഭവങ്ങളും എപ്പോഴും ഉണ്ടായിരിക്കും. ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന കാര്യത്തില്‍ ഇവര്‍ അല്‍പം മുന്നിലായിരിക്കും. എന്നാല്‍ ഇവര്‍ക്ക് മോശം ഫലങ്ങളിലേക്ക് നയിക്കുന്ന നിറങ്ങള്‍ എന്ന് പറയുന്നത് ചുവപ്പും ഓറഞ്ചുമാണ്. ഈ രണ്ട് നിറങ്ങളും നിങ്ങളെ മോശം അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പ്രതികൂലഫലങ്ങളും രോഗാവസ്ഥകളും വര്‍ദ്ധിപ്പിക്കുന്നു.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ദോഷം അല്ലെങ്കില്‍ മോശം ഫലങ്ങള്‍ നല്‍കുന്ന നിറങ്ങള്‍ എന്ന് പറയുന്നത് മഞ്ഞയാണ്. മഞ്ഞ നിറം മീനം രാശിക്കാരില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. ഇത് കൂടാതെ അവരുടെ മുഖത്തെ പുഞ്ചിരിയെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതികൂലഫലം നല്‍കുന്നതാണ് ഈ നിറം. ഇത്രയുമാമ് പുതുവര്‍ഷത്തില്‍ ദൗര്‍ഭാഗ്യകരമായ ഫലം നല്‍കുന്ന 12 രാശിക്കാരുടേയും നിറങ്ങള്‍.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion