12 രാശിക്കാര്‍ക്കും ഈ മാസം കഷ്ടകാലം കൊടുമുടികയറും: 2023 കടക്കാന്‍ പ്രയാസപ്പെടും

പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. അനുകൂല പ്രതികൂല ഫലങ്ങളും ഉയര്‍ച്ച താഴ്ചകളും ഉണ്ടാവുന്നതാണ് ഈ വര്‍ഷം. എന്നാല്‍ എപ്പോഴും അനുകൂല മാസങ്ങള്‍ മാത്രം ഉണ്ടാവാതെ പ്രതികൂലമായ സമയങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. എല്ലാ വര്‍ഷവും ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകള്‍ പോലെ തന്നെ ഈ വര്‍ഷവും ഓരോ രാശിക്കാര്‍ക്കും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാറുണ്ട്. ഗ്രഹമാറ്റവും രാശിമാറ്റവും നിങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം നിസ്സാരമല്ല.

Unluckiest Month

ജീവിതത്തില്‍ മോശം ഫലങ്ങള്‍ നല്‍കുന്ന ചില മാസങ്ങള്‍ ഉണ്ട്. 12 രാശിക്കാരിലും ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ മേടം രാശി മുതല്‍ മീനം രാശി വരെയുള്ളവരുടെ ദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. 2023-ല്‍ ഏറ്റവും കൂടുതല്‍ മോശഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന് രാശിക്കാര്‍ ഇവരാണ്.

മേടം: ഒക്ടോബര്‍

മേടം: ഒക്ടോബര്‍

മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. വ്യക്തിപരമായ ജീവിതം കൊണ്ടും വളരെയധികം സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന ഒരു വര്‍ഷമാണ് 2023 മേടം രാശിക്കാര്‍ക്ക്. രോഗദുരിതങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യത മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ നല്‍കുന്നുണ്ട്. തൊഴില്‍പരമായി വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു വര്‍ഷം കൂടിയാണ് 2023. ഈ മാസത്തിലുണ്ടാവുന്ന ഗ്രഹണം മേടം രാശിക്കാരെ മോശമായി ബാധിക്കുന്നുണ്ട്. ഏത് നിമിഷവും മോശം വാര്‍ത്തകള്‍ സംഭവിക്കാം.

ഇടവം: ഏപ്രില്‍

ഇടവം: ഏപ്രില്‍

ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസമാണ് മോശം ഫലം നല്‍കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമെങ്കിലും അത് പിന്നീട് ബുദ്ധിമുട്ടിലേക്ക് എത്തുന്നതിന് അധികം സമയമില്ല എന്ന തിരിച്ചറിവ് വേണം. എങ്കിലും ഈ വര്‍ഷം നടക്കുന്ന ബുധന്റെ രാശി മാറ്റം ഇവരില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നുണ്ട് എന്നതാണ്‌സത്യം. എന്നാല്‍ ഇടവം രാശിക്കാര്‍ പിരിമുറുക്കത്തിലൂടെ കടന്ന് പോവുന്ന ഒരു മാസം തന്നെയാണ് ഏപ്രില്‍. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

മിഥുനം: നവംബര്‍

മിഥുനം: നവംബര്‍

മിഥുനം രാശിക്കാര്‍ക്ക് പൊതുവേ ഈ വര്‍ഷം മികച്ചതായിരിക്കും. എന്നാല്‍ നവംബര്‍ മാസത്തില്‍ ഇവര്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ട്ി നിങ്ങള്‍ അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ നവംബറിന് ശേഷവും നവംബറിന് മുന്‍പും നിങ്ങളെ പ്രശ്‌നങ്ങള്‍ വളരെ കുറച്ച് മാത്രമേ ബാധിക്കുകയുള്ളൂ.

കര്‍ക്കടകം: ഡിസംബര്‍

കര്‍ക്കടകം: ഡിസംബര്‍

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരെ മോശമായി ബാധിക്കുന്ന മാസങ്ങളില്‍ ഏറ്റവും അവസാന മാസം എന്നത് ഡിസംബര്‍ ആണ്. ഇത് നിങ്ങള്‍ക്ക് അല്‍പം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നല്‍കുന്നു. എന്നാല്‍ അതിനു മുന്‍പുള്ള മാസങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാസങ്ങളായിരിക്കും. അത്ഭുതകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു മാസമാണ് എന്നതാണ് സത്യം. എന്നാല്‍ നേടിയ കാര്യങ്ങളെല്ലാം തന്നെ വര്‍ഷാവസാനത്തില്‍ വീണ്ടും പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം: ഫെബ്രുവരി

ചിങ്ങം: ഫെബ്രുവരി

ചിങ്ങം രാശിക്കാര്‍ക്ക് 2023-ല്‍ മോശം ഫലം നല്‍കുന്ന മാസങ്ങളില്‍ ഒന്നാണ് ഫെബ്രുവരി. ഈ മാസം നിങ്ങള്‍ക്ക് പല കാര്യങ്ങളും വളരെധികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. ബന്ധങ്ങളില്‍ പ്രശ്‌നങ്ങലും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്ന ഒരു മാസമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്ത് തന്നെയായാലും അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കന്നി: ഓഗസ്റ്റ്

കന്നി: ഓഗസ്റ്റ്

കന്നി രാശിക്കാര്‍ക്ക് അനുകൂലമായ വര്‍ഷമാണ് 2023. എന്നാല്‍ അതില്‍ ഓഗസ്റ്റ് മാസം മാത്രം അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ട് വരുന്ന ഒരു മാസമാണ് എന്നത് തന്നെയാണ് കാര്യം. കാരണം ഓഗസ്റ്റിലെ ആദ്യ സമയം നിങ്ങളുടെ പദ്ധതികളെല്ലാം തന്നെ പരാജയത്തിലേക്ക് നീങ്ങുന്നു. മാത്രമല്ല ബുധന്‍ വക്രി ഉള്ളതിനാല്‍ നിങ്ങള്‍ അല്പം കൂടുതല്‍ പ്രയാസപ്പെടുന്ന അവസ്ഥയും ഉണ്ടാവാം. ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുന്നത്.

തുലാം: സെപ്റ്റംബര്‍

തുലാം: സെപ്റ്റംബര്‍

തുലാം രാശിക്കാര്‍ സെപ്റ്റംബര്‍ മാസം അല്‍പം ശ്രദ്ധിക്കണം. കാരണം അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മോശം സംഭവങ്ങള്‍ അരങ്ങേറുന്ന ഒരു മാസമാണ് സെപ്റ്റംബര്‍. പലപ്പോഴും മറ്റ് മാസങ്ങളുമായി നിങ്ങള്‍ക്ക് കംപേര്‍ ചെയ്യപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സെപ്റ്റംബര്‍ മാസം മുന്നോട്ട് പോവുന്നത്. പലപ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോവുന്ന ഒരു മാസം കൂടിയായിരിക്കും തുലാം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം. സംതൃപ്തി തോന്നുന്ന കാര്യങ്ങള്‍ പോലും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയില്ല.

വൃശ്ചികം: മെയ്

വൃശ്ചികം: മെയ്

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന ഒരു വര്‍ഷമാണ് ഇത്. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയുണ്ടാവുന്നു. ചന്ദ്രന്റെ രാശി മാറ്റത്തില്‍ നിങ്ങള്‍ പലപ്പോഴും അല്‍പം കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു. ചെറിയ രീതിയിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതില്‍ പോലും പലപ്പോഴും നിങ്ങള്‍ക്ക് പ്രയാസം അനുഭവിക്കേണ്ട് വരുന്നു.

ധനു: ജൂലൈ

ധനു: ജൂലൈ

ധനു രാശി, ഈ വര്‍ഷം നിങ്ങള്‍ക്കായി ഒരുപാട് വ്യക്തിഗത വളര്‍ച്ചയും വിജയവും കാത്തുസൂക്ഷിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം പലപ്പോഴും ജൂലൈ മാസത്തിലായിരിക്കും. ഈ മാസത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ വളര്‍ന്ന് അത് വലിയ ലെവലിലേക്ക് എത്തുന്നു. വര്‍ഷാവസാനത്തില്‍ പക്ഷേ വീണ്ടും ജീവിതത്തിന്റെ തിളക്കം നിങ്ങള്‍ക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. കാര്യങ്ങള്‍ അമിത ചിലവിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.

മകരം: ജനുവരി

മകരം: ജനുവരി

മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം ചെറിയ ചെറിയ സന്തോഷങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ് വര്‍ഷത്തിന്റെ ആദ്യ മാസം. ഇവരില്‍ ചൊവ്വയുടെ വക്രഗതിയാണ് സംഭവങ്ങളെ മാറ്റി മറിക്കുന്നത്. പലപ്പോഴും പറയാനുള്ള കാര്യം പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിന്റെ ഫലമായി ചെറിയ പ്രതിസന്ധികളും ജോലിയില്‍ അനിശ്ചിതാവസ്ഥയും വരെ ഉണ്ടാവുന്നു.

കുംഭം: ജൂണ്‍

കുംഭം: ജൂണ്‍

കുംഭം രാശിക്കാരുടെ മോശം മാസം എന്ന് അവര്‍ വിശ്വസിക്കുന്നത് ജൂണ്‍ മാസത്തെയാണ്. പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഈ വര്‍ഷം പലപ്പോഴും അല്‍പം ശ്രദ്ധയോടെ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു മാസമായി ജൂണ്‍ മാസത്തെ മാറ്റുന്നു. വളരെ ദുര്‍ബലമായ ആശയങ്ങളായിരിക്കും ഈ മാസം നിങ്ങള്‍ മുന്നോട്ട് വക്കുന്നതത്രയും. പക്ഷേ ജൂണ്‍ മാസത്തില്‍ അതിന്റെ പിന്മാറ്റം ചില അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അത് ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാതെ മാറുന്നു.

മീനം: മാര്‍ച്ച്

മീനം: മാര്‍ച്ച്

മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പതുക്കെ പതുക്കെ അതില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടാം. ശനിയുടെ രാശിമാറ്റമാണ് ഇവരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മീനം രാശിക്കാര്‍ക്ക് മാര്‍ച്ച് അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ഗ്രഹമാറ്റം മീനം രാശിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ഈ സമയം അല്‍പം കഠിനമായിരിക്കുമെങ്കിലും അത് നിങ്ങളില്‍ ചെറിയ ശുഭപ്രതീക്ഷകള്‍ നല്‍കും എന്നതാണ് സത്യം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion