Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കൊറോണ: കൈ കഴുകല്‍ നൃത്തം പങ്കിട്ട് യുനിസെഫ്
കൊറോണ വൈറസ് ലോകമെങ്ങും ഭീതി പടര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് ശുചിത്വത്തിന്റെ സന്തേശമുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് യുനിസെഫ്. യു.എന്‍ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (യുനിസെഫ്) ഇതിനായി ഒരു വീഡിയോയും ഇറക്കി. 'ഹാന്‍ഡ് വാഷിംഗ് സോംഗ്' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ പാട്ട് ഇതിനോടകം വൈറലായി.

യുനിസെഫ് പങ്കിട്ട ആ വീഡിയോ കൊറോണ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ ഒരാള്‍ എങ്ങനെ കൈ കഴുകണമെന്ന് കാണിക്കുന്നതാണ്. വിയറ്റ്നാമീസ് കലാകാരനായ ക്വാങ് അഫ്ങ് ആണ് ഈ കൈകഴുകുന്ന നൃത്തം ചെയ്യുന്നത്. കൊറോണ വൈറസ് പകരുന്നത് തടയാന്‍ ഇടയ്ക്കിടെ കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും ഇതിനോടകം ലോകത്തോട് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്.
'വിയറ്റ്നാമീസ് നര്‍ത്തകിയായ ക്വാങ് അഫ്ങിന്റെ ഈ കൈകഴുകല്‍ നൃത്തം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് കൊറോണ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ്,' - യൂനിസെഫ് ട്വിറ്ററില്‍ വീഡിയോയ്ക്ക് അടിക്കുറിപ്പും നല്കി.
'ഗെന്‍ കോ വി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം സംഗീതജ്ഞരായ ഖാക് ഹംഗ്, മിന്, എറിക് എന്നിവരുടെ സൃഷ്ടിയാണ്. കൊറോണ വൈറസ് ഭീതിക്കിടയിലും നെറ്റിസണ്‍മാര്‍ ഈ വീഡിയോ ഷെയറുകളിലൂടെയും കമന്റുകളിലൂടെയും വൈറലാക്കിക്കഴിഞ്ഞു.
'ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. വൈറസില്‍ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് നല്ലതാണ്. പങ്കിട്ടതിന് നന്ദി' - ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. 'ഒരു വിയറ്റ്നാമീസ് എന്ന നിലയില്‍, ഞങ്ങളുടെ സന്ദേശം ലോകമെമ്പാടും വ്യാപിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ് എന്നു മറ്റൊരു കമന്റും ഇതിനു താഴെ ഒരു വിയറ്റ്നാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചൈനയില്‍ നിന്ന് രണ്ടു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അന്നുമുതല്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള മൂവായിരത്തിലധികം ആളുകളുടെയും ജീവനെടുത്തു, ഒരു ലക്ഷത്തിലധികം പേരെ രോഗശയ്യയിലാക്കി. ഇന്ത്യയിലും 29 പേര് കൊറോണ ബാധയുടെ പിടിയിലാണ്.



Click it and Unblock the Notifications
