Just In
- 1 hr ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 4 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
ഗരുഡപുരാണത്തില്‍ വിവരിച്ചിരിക്കുന്ന ചില രസകരമായ കാര്യങ്ങള്‍
ഹിന്ദുമത സംസ്കാരത്തില്‍ നിലവിലുള്ള 18 മഹാപുരാണങ്ങളില്‍ ആത്മീയ മഹാപുരാണങ്ങളിലൊന്നാണ് ഗരുഡപുരാണം. ഈ പുരാണത്തില്‍, വൈഷ്ണവ സാഹിത്യത്തെ കുറിച്ചുള്ള വിവരണമാണ് കൂടുതലും. ഇത് വിഷ്ണു ഭഗവാനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതോടൊപ്പം, ഗരുഡ പുരാണം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നിരവധി മഹത്തായ വസ്തുതകളും നമ്മെ പഠിപ്പിക്കുന്നു. ഇതിലെ എല്ലാ പാഠങ്ങളും ജീവിതത്തിലേക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് വരയ്ക്കാന്‍ സഹായിക്കുന്ന നൂതനമായ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ പ്രമേയവും ചിന്തയും ഇത് വിശദീകരിക്കുന്നു. ദൈവങ്ങള്‍ എല്ലാ മനുഷ്യശരീരങ്ങളിലും വസിക്കുന്നുവെന്നും ശരീരത്തിന് പുറത്ത് അവര്‍ സന്നിഹിതരാണെന്നും ഗരുഡപുരാണം പഠിപ്പിക്കുന്നു.
Most
read:
ഗരുഡ
പുരാണം
പ്രകാരം
മരണം
അടുത്തെത്തിയ
സൂചനകള്‍
ഗരുഡപുരാണത്തില്‍ പലതരം ഉപദേശങ്ങളും വചനങ്ങളും ഉണ്ട്. ഈ പുരാണത്തെക്കുറിച്ചുള്ള മറ്റൊരു മഹത്തായ വസ്തുത, ഇത് മരണത്തിന്റെ രഹസ്യങ്ങളെക്കുറിച്ചും മരണശേഷം സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും മനസിലാക്കിത്തരുന്നു എന്നതാണ്. ഇത് രസകരമായ ഒരു പുരാണം മാത്രമല്ല, അതുല്യമായ ധാര്‍മ്മിക മൂല്യങ്ങള്‍ നിറഞ്ഞതുമാണ്. ഗരുഡപുരാണത്തില്‍ വിവരിച്ചിരിക്കുന്ന ചില രസകരമായ കാര്യങ്ങള്‍ ഇതാ.

മരണത്തിന്റെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു
ഗരുഡ പുരാണം മരണശേഷം വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. അതോടൊപ്പം, അത് മരണവും അനന്തരഫലങ്ങളും പുനര്‍ജന്മവും ആത്മാവിന്റെ യാത്രയും മറ്റും വിവരിക്കുന്നു. ഈ അനുശാസനമെല്ലാം വളരെ രസകരമാണ്. കാരണം ശാസ്ത്രത്തിനു പോലും മരണത്തിന്റെ രഹസ്യം വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ ഗരുഡപുരാണം ഇക്കാര്യങ്ങള്‍ ഫലപ്രദമായി വിവരിക്കുന്നു. ഹിന്ദു ധര്‍മ്മത്തില്‍ നിങ്ങള്‍ക്ക് 16 സംസ്ക്കാരങ്ങള്‍ കാണാം. അതിന്റെ അവസാന ഭാഗത്ത്, ശവസംസ്കാര ചടങ്ങുകളെ അടിസ്ഥാനമാക്കിയുള്ള അന്ത്യേഷ്ടിയുമുണ്ട്.

ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ശിക്ഷകള്‍
ഗരുഡപുരാണത്തില്‍ പതിനായിരം ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതില്‍ ആദ്യഭാഗം പൂര്‍വ്വ ഖണ്ഡവും ബാക്കിയുള്ളവ ഉത്തര ഖണ്ഡവുമാണ്. പാപങ്ങളുടെ പ്രതിബദ്ധത അനുസരിച്ച്, ഈ ശ്ലോകങ്ങള്‍ മനുഷ്യര്‍ക്ക് നല്കാന് തീരുമാനിക്കുന്ന ശിക്ഷകളെ വിവരിക്കുന്നു. യമരാജനാണ് ആ ശിക്ഷകള്‍ നിശ്ചയിക്കുന്നത്.
Most
read:മരണം
അടുത്തെത്തിയ
സൂചനകള്‍;
ശിവപുരാണം
പറയുന്നത്

മരണശേഷം ഭൗതിക ശരീരം വേര്‍പെടുന്നു
ഒരു ശവസംസ്കാരം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഒരു ആത്മാവിന് ഭൂമിയിലെ അതിജീവനത്തിന്റെ ശക്തി നഷ്ടപ്പെട്ടു. മരണശേഷം, ആത്മാവിന് പൂര്‍ണ്ണമായ സ്വാതന്ത്ര്യബോധം അനുഭവപ്പെടും. ആത്മാവിന് അതിരുകളില്ല, അപ്പോള്‍ ആ ആത്മാവിന് സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാം. മരണശേഷം ഏഴ് ദിവസത്തേക്ക്, ആത്മാവിന് അതിന്റെ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ആ കാലയളവില്‍, ഒരു ആത്മാവ് അവര്‍ ജീവിതകാലത്ത് കൈവശം വച്ചിരുന്ന അവരുടെ പ്രിയപ്പെട്ടവയ്ക്ക് അരികിലുണ്ടാകും.

പിതൃക്കളെ കാണാന്‍ സാധിക്കുന്നു
മരണത്തിന്റെ 11-ഉം 12-ഉം ദിവസങ്ങളില്‍, ഹിന്ദുക്കള്‍ ഒരു ആത്മാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആചാരങ്ങളും നടത്തുന്നു. ആ സമയത്ത് ആത്മാവിന് തന്റെ ബന്ധുക്കള്‍, പൂര്‍വ്വികര്‍, അടുത്ത സുഹൃത്തുക്കള്‍ മുതലായവരുമായി ഒന്നിക്കാനുള്ള അവസരം ലഭിക്കുന്നു. പരലോകത്ത്, എല്ലാ പൂര്‍വ്വികരും ആ പുതിയ ആത്മാവിനെ സ്വാഗതം ചെയ്യുന്നു. വളരെ നാളുകള്‍ക്ക് ശേഷം നമ്മുടെ പ്രിയപ്പെട്ടവരെ കണ്ടതിന് ശേഷം നമ്മള് ചെയ്യുന്നതുപോലെയാണ് ഇതെല്ലാം സംഭവിക്കുന്നത്.
Most
read:വാസ്തുദോഷം
നീക്കണോ?
ഈ
മൃഗങ്ങളെ
വളര്‍ത്തൂ

പുനര്ജന്മത്തിന് പിന്നിലെ ധാര്‍മ്മികത
ഉടമ്പടിയില്‍ നിങ്ങള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ പുനര്ജന്മം. അണ്ഡ രൂപീകരണ സമയത്ത് നമ്മള് നമ്മുടെ ജീവിതം, മാതാപിതാക്കള്‍, അമ്മ മുതലായവ തിരഞ്ഞെടുക്കുന്നു. അതിനുശേഷം, ഈ മനോഹരമായ പ്രപഞ്ചത്തില്‍ നാം ജനിച്ചു. നാം ജനിക്കുന്ന സ്ഥലം നമ്മുടെ ജാതകത്തില്‍ തീരുമാനിക്കപ്പെടുന്നു. ജാതകത്തെ നമ്മുടെ മുഴുവന്‍ ജീവിതത്തിന്റെയും ബ്ലൂപ്രിന്റ് എന്ന് വിളിക്കുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യങ്ങളില്‍ ഗരുഡപുരാണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ജീവിതം ദൈവത്തിന്റെ അമൂല്യമായ സമ്മാനം
ഈ ജീവിതം ദൈവത്തിന്റെ ശക്തവും അമൂല്യവുമായ ദാനമാണെന്ന് ഗരുഡപുരാണം പറയുന്നു. നമ്മുടെ ജീവിതത്തിനു ശേഷം ഒരാളുടെ പാപങ്ങള്‍ക്കനുസരിച്ച് ശിക്ഷകള്‍ തീരുമാനിക്കപ്പെടുന്നു. ശിക്ഷകള്‍ക്ക് ആ വ്യക്തി നരകത്തില്‍ പോകേണ്ടതുണ്ട്. ഇത് ഒരു വൃത്തം പോലെയാണ്, കാരണം നിങ്ങള്‍ വീണ്ടും വീണ്ടും ജന്മം എടുത്തേക്കാം. നിങ്ങളെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് മരണശേഷം ഫലവും ലഭിക്കും.

ഭര്‍ത്താവിനെ വഞ്ചിക്കുന്ന സ്ത്രീകള്‍
ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ഭര്‍ത്താവിനെതിരെ ഒരു സ്ത്രീ പാപങ്ങളും തെറ്റായ കാര്യങ്ങളും ചെയ്യുന്നു എന്ന് കരുതുക. പിന്നെ അടുത്ത ജന്മത്തില് അവര്‍ക്ക് ഭര്‍ത്താവിനെ കിട്ടാന്‍ പോകില്ല. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ആരാധിക്കണം. ദൈവത്തിന് അവളോട് ക്ഷമിക്കാനും സമാധാനപൂര്‍ണമായ ജീവിതം നല്‍കാനും കഴിയും. അവള് ഒരു പുനര്ജന്മമെടുക്കുകയാണെങ്കില്, അവളുടെ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.
Most
read:ഭാഗ്യത്തിന്റെ
വാഹകരാണ്
ഈ
പക്ഷികള്‍

യോഗയെക്കുറിച്ചും ബ്രഹ്മഗീതയെക്കുറിച്ചും പഠിപ്പിക്കുന്നു
ഗരുഡപുരാണത്തിലെ അവസാന അധ്യായങ്ങള്‍ യോഗയെയും അവയുടെ പ്രസക്തിയെയും വിവരിക്കുന്നു. അതോടൊപ്പം ബ്രഹ്മഗീതയും ഇതില്‍ അടങ്ങിയിരിക്കുന്നു. വിവിധ തരം ആസനങ്ങള്‍, അവയുടെ ഭാവങ്ങള്‍, ഗുണങ്ങള്‍ മുതലായവ ഇത് വിവരിക്കുന്നു. ധ്യാനം, ആത്മജ്ഞാനം, ജ്ഞാനം, സമാധി മുതലായവയെ കുറിച്ചും ഇത് പറയുന്നു. ശാരീരികവും മാനസികവുമായ ശരീരത്തിന് ഇവയെല്ലാം വളരെ അത്യാവശ്യമാണ്. ദീര്‍ഘകാല, ഹ്രസ്വകാല രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ ഈ കാര്യങ്ങള്‍ സഹായിക്കും.
ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു പല കാര്യങ്ങളും വളരെ രസകരമാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥം അത് നമ്മെ പഠിപ്പിക്കുന്നു. ഓരോ മനുഷ്യനും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പ്രയോഗിക്കുകയും വേണം.