For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

|

പെയിന്റിംഗ് ഇഷ്ടമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കലയിലോ ചിത്രകലയിലോ ഉള്ള ആളുകളുടെ താല്‍പ്പര്യം മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. കലയോടുള്ള സ്‌നേഹം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗുഹാചിത്രങ്ങളുടെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ചിത്രകലയുടെ യഥാര്‍ത്ഥ ലക്ഷ്യം ഒരു സന്ദേശം കൈമാറുക എന്നതായിരുന്നു. പുരാതന കാലത്ത്, സമൂഹത്തില്‍ സ്വീകാര്യമല്ലാത്ത ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കല ഉപയോഗിച്ചിരുന്നു. നിറങ്ങള്‍, ചിഹ്നങ്ങള്‍, കലാസൃഷ്ടികള്‍, പെയിന്റിംഗിലെ ഉദ്ധരണികള്‍ എന്നിവയിലൂടെ നിരവധി സന്ദേശങ്ങള്‍ കൈമാറുന്നു. പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കല നമ്മുടെ ജീവിതത്തില്‍ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ല.

Most read: ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read: ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

ചിഹ്നങ്ങള്‍, കലകള്‍ അല്ലെങ്കില്‍ പെയിന്റിംഗുകള്‍ എന്നിവ നമ്മുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും നമ്മുടെ ഉപബോധ മനസ്സിനെയും സ്വാധീനിക്കുന്നു. ചിത്രങ്ങള്‍ക്ക് പോസിറ്റീവ്- നെഗറ്റീവ് ഊര്‍ജ്ജങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള കഴിവുണ്ടെന്ന് വാസ്തു പറയുന്നു. നിങ്ങളുടെ വീട്ടിലോ അല്ലെങ്കില്‍ ജോലിസ്ഥലത്തോ ചില പെയിന്റിംഗുകള്‍ നിങ്ങള്‍ക്ക് സൂക്ഷിക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രചോദനവും സര്‍ഗ്ഗാത്മകതയും ഉയര്‍ച്ചയും നല്‍കുന്നു. വാസ്തു പ്രകാരം, പെയിന്റിംഗ് തൂക്കിയിടുമ്പോള്‍, വളരെ ശ്രദ്ധിക്കണം, കാരണം അത് വീട്ടിലെ ഊര്‍ജ്ജത്തെ ബാധിക്കുന്നു. അതിനാല്‍, വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന കുറച്ച് തരം പെയിന്റിംഗുകള്‍ ഇതാ.

ബുദ്ധന്‍

ബുദ്ധന്‍

ഇന്ത്യയില്‍ ഉത്ഭവിക്കുകയും എഡി ഒന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തിന്റെ കാലത്ത് ചൈനയിലേക്ക് വ്യാപിക്കുകയും ചെയ്തതാണ് ബുദ്ധമതം. വാസ്തുപ്രകാരം വീട്ടില്‍ ഒരു ബുദ്ധന്റെ പ്രതിമയോ ചിത്രമോ വയ്ക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. അനുഗ്രഹ മുദ്രയില്‍ കൈ ഉയര്‍ത്തിയ അദ്ദേഹത്തിന്റെ ശാന്തമായ ഭാവുള്ള ചിത്രങ്ങളാണ് ഉത്തമം. ഭയമില്ല എന്നര്‍ത്ഥമുള്ള ഒരു ആംഗ്യത്തെ ഇത് ചിത്രീകരിക്കുന്നു. തള്ളവിരലില്‍ തുടങ്ങുന്ന ഓരോ വിരലുകളും വാസ്തു ശാസ്ത്രത്തിലെ ജലം, ആകാശം, അഗ്‌നി, കാറ്റ്, ഭൂമി എന്നീ അഞ്ച് ഘടകങ്ങളില്‍ ഒന്നായി തിരിച്ചറിയപ്പെടുന്നു. ഈ പോസ് ധൈര്യത്തെ സൂചിപ്പിക്കുകയും ഭയത്തില്‍ നിന്നും കോപത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്തോ നിങ്ങളുടെ പൂജാമുറിയിലോ അനുഗ്രഹിക്കുന്ന രീതിയിലുള്ള ബുദ്ധന്റെ വിഗ്രഹമോ ചിത്രമോ വയ്ക്കുക. പഠനമുറി, ധ്യാനകേന്ദ്രം, ലൈബ്രറി റൂം എന്നിവയും ഈ പെയിന്റിഗ് വയ്ക്കാനുള്ള നല്ല സ്ഥലമാണ്.

കുതിര

കുതിര

സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് ഒരു കുതിര. നിങ്ങളുടെ കരിയര്‍ വിജയത്തിനായി ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ നിങ്ങള്‍ക്ക് ഉപകരിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി നിങ്ങളുടെ വര്‍ക്കിംഗ് ഡെസ്‌കിന് സമീപം കുതിരകളെ വയ്ക്കുക. ഇത് ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നു. കുതിരകള്‍ മുന്നോട്ട് ഓടുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ജോലികള്‍ ചെയ്യാന്‍ കഴിയും എന്നാണ്. വീട്ടിലോ ഓഫീസിലോ വയ്ക്കുമ്പോള്‍, അത് വിജയവും ശക്തിയും നല്‍കുന്നു. വാസ്തുപ്രകാരം കുതിരയുടെ പെയിന്റിംഗ് ഉപയോഗിക്കുമ്പോള്‍ നിറങ്ങള്‍, കുതിരകളുടെ എണ്ണം, ദിശ എന്നിവ വളരെ പ്രധാനമാണ്. തവിട്ടുനിറവും കടും നിറവുമുള്ള കുതിരകളുടെ ചിത്രങ്ങള്‍ വാസ്തു ശാസ്ത്രമനുസരിച്ച് കൂടുതല്‍ ആകര്‍ഷണീയവും പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതുമാണ്.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

ഫീനിക്‌സ് പക്ഷി

ഫീനിക്‌സ് പക്ഷി

മിക്കവാറും എല്ലാ സംസ്‌കാരങ്ങളിലും നാഗരികതകളിലും ഒരു ഫീനിക്‌സ് പക്ഷിയെ കാണപ്പെടുന്നു. ഇന്ത്യയില്‍ ഇത് ഗരുഡനായി കണക്കാക്കുന്നു. ചൈനീസ് വാസ്തുവിദ്യയായ ഫെങ് ഷൂയി പ്രകാരം ഏറ്റവും പ്രശസ്തമായ ചിഹ്നമാണ് ഫീനിക്‌സ് പക്ഷി. പ്രശസ്തിയുടെയും ഉയര്‍ച്ചയുടെയും ഒരു ജനപ്രിയ ചിഹ്നമാണ് ഇത്. നിങ്ങളുടെ ബിസിനസ്സിലോ കരിയറിലോ പ്രശസ്തിക്കും ഉയര്‍ച്ചയ്ക്കും ഭാഗ്യം കൊണ്ടുവരാന്‍ ഇത് വീടിന്റെയോ ഓഫീസിന്റെയോ തെക്കേ ഭിത്തിയില്‍ വയ്ക്കുക. അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, എല്ലാത്തരം പ്രൊഫഷണലുകള്‍ എന്നവര്‍ക്ക് ഗുണം ചെയ്യുന്ന മികച്ച ചിത്രമാണ് ഫീനിക്‌സ്. നിര്‍ഭാഗ്യങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായ വഴിത്തിരിവ് നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന ചിത്രമാണ് ഒരു ഫീനിക്‌സ് പക്ഷിയുടേത്.

ജലാശയങ്ങളുടെ ചിത്രങ്ങള്‍

ജലാശയങ്ങളുടെ ചിത്രങ്ങള്‍

വീട്ടില്‍ ശാന്തവും സമാധാനപരവുമായ ഊര്‍ജം പ്രവഹിക്കുന്നതിന് ഏറ്റവും മികച്ചതാണ് വെള്ളത്തിന്റെ ചിത്രങ്ങള്‍. സുഗമമായി ഒഴുകുന്ന ജലാശയത്തിന്റെ ഒരു പെയിന്റിംഗ് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. നിങ്ങള്‍ക്ക് ഈ പെയിന്റിംഗുകള്‍ പഠനമുറിയിലോ അടുക്കളയിലോ സ്വീകരണമുറിയിലോ തൂക്കിയിടാം. വാസ്തു പ്രകാരം, നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ വെള്ളച്ചാട്ടത്തിന്റെ ഒരു പെയിന്റിംഗുകള്‍ സ്ഥാപിക്കുക. പണത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ ഇത് സഹായിക്കും. നിങ്ങളുടെ ചുറ്റുപാടില്‍ കൂടുതല്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കാന്‍ ഇതിന് ശക്തിയുണ്ട്. എന്നാല്‍ മുന്‍വശത്തെ പ്രവേശന കവാടത്തിന് സമീപം പുറത്തേക്ക് ഒഴുകുന്ന രീതിയിലുള്ള ജലധാര സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത് ധനനഷ്ടത്തിന് കാരണമാകും.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

സരസ്വതി

സരസ്വതി

പഠനത്തിലും ജോലിസ്ഥലത്തും ഉന്നതി നേടാന്‍ വീട്ടില്‍ സ്ഥാപിക്കാവുന്ന ഒരു പ്രധാന പെയിന്റിംഗാണ് സരസ്വതി ദേവിയുടേത്. അറിവിന്റെയും കലയുടെയും ദേവതയാണ് സരസ്വതി. പഠിക്കുന്ന സ്ഥലത്ത് ഈ ചിത്രം തൂക്കിയിടുന്നത് ശ്രദ്ധ വ്യതിചലിക്കാതെ നിങ്ങളുടെ ഊര്‍ജ്ജത്തെ നിയന്ത്രിക്കും.

കലാസൃഷ്ടികള്‍

കലാസൃഷ്ടികള്‍

നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു കലയോ പെയിന്റിംഗോ ഉപയോഗിക്കുന്നത് സ്‌നേഹനിര്‍ഭരമായ ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നു. പുഞ്ചിരിക്കുന്ന രീതിയിലോ നൃത്തം ചെയ്യുന്ന രീതിയിലോ ഉള്ള ദമ്പതികളുടെ മനോഹരമായ പെയിന്റിംഗ് ദമ്പതികള്‍ തമ്മിലുള്ള ഐക്യം മെച്ചപ്പെടുത്തും. ദാമ്പത്യജീവിതത്തിന്റെ സന്ദേശം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടിയോ ചിത്രങ്ങളോ തിരഞ്ഞെടുക്കുക.

English summary

Types Of Pictures To Place in Your Home As Per Vastu in Malayalam

Here are few types of paintings you can place in your home, as per Vastu. Take a look.
Story first published: Saturday, June 18, 2022, 9:42 [IST]
X
Desktop Bottom Promotion