For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

|

സ്വപ്‌നങ്ങളില്‍ മറഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. നിങ്ങള്‍ കാണുന്ന ഓരോ സ്വപ്‌നവും ഒന്നല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ നിങ്ങളോട് സംസാരിക്കുന്നു. അവ നിങ്ങളുടെ ജീവിതത്തിലെ കഴിഞ്ഞതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൃഗങ്ങളെ സ്വപ്‌നം കാണാത്തവര്‍ കുറവായിരിക്കും. അതിനാല്‍ നിങ്ങള്‍ ഒരു മൃഗത്തെ സ്വപ്നം കാണുമ്പോഴെല്ലാം, അത് നിങ്ങളുടെ ജീവിതത്തിലെ ഒരു വ്യക്തിപരമായ വശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

സ്വപ്നങ്ങളില്‍ വ്യത്യസ്ത തരം മൃഗങ്ങള്‍ വരുന്നത് വ്യത്യസ്ത അര്‍ത്ഥങ്ങളോടെയാണ്. സ്വപ്നങ്ങളിലെ മൃഗങ്ങള്‍ നിങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നേടുന്നതിനും ആഴത്തിലുള്ള മനസ്സിനെക്കുറിച്ചുള്ള കാഴ്ചകള്‍ നല്‍കുന്നതിനും വളരെയധികം സഹായിക്കും. നിങ്ങളുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങള്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നോക്കാം.

കുരങ്ങന്‍

കുരങ്ങന്‍

കുരങ്ങനെ സ്വപ്‌നം കണ്ടാല്‍ നിങ്ങളുടെ ചങ്ങാതിമാരോ കുടുംബത്തിലുള്ളവരോ ജോലിസ്ഥലത്തുള്ളവരോ നിങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനായി ഒരു നികൃഷ്ടമായ രീതിയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നു മനസിലാക്കുക.

ഉറുമ്പുകള്‍

ഉറുമ്പുകള്‍

ഉറുമ്പുകളെ സ്വപ്‌നം കാണുന്നത് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറുമ്പുകളെ സഘടിതമായ രീതിയില്‍ അച്ചടക്കത്തോടെ സ്വപ്‌നം കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് തൊഴില്‍ മാറ്റം പരിഗണിക്കുന്നത് നല്ല ആശയമാണെന്നാണ്. അവ നിങ്ങളുടെ മേല്‍ ഇരച്ചു കയറുന്നതായി കാണുന്നുവെങ്കില്‍, ഇത് നിങ്ങളുടെ നിലവിലെ ജോലി സാഹചര്യത്തിലെ തിരിച്ചടികളെ സൂചിപ്പിക്കുന്നു.

കരടി

കരടി

കരടികള്‍ ശക്തി, സുരക്ഷ, ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ കുടുംബാധിഷ്ഠിത സൃഷ്ടികളാണ്, അവ കുട്ടിക്കാലവും മാതൃ സഹജവാസനയുമായി ബന്ധപ്പെട്ടിരിക്കുന്നു. കരടികളെ സ്വപ്‌നം കണ്ടാല്‍ തീര്‍ക്കേണ്ടതായുള്ള ഒരു കുടുംബ പ്രശ്‌നം നിങ്ങള്‍ക്കുണ്ടെന്നാണ്.

Most read:സ്വപ്‌നത്തില്‍ ജലം കാണുന്നതിന് അര്‍ത്ഥമെന്ത്‌ ?Most read:സ്വപ്‌നത്തില്‍ ജലം കാണുന്നതിന് അര്‍ത്ഥമെന്ത്‌ ?

തേനീച്ച

തേനീച്ച

തേനീച്ച നല്ല ഭാഗ്യത്തിന്റെ പ്രതീകമാണ്, ഒപ്പം ആശയവിനിമയവുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. മൂളിപ്പറക്കുന്ന ഒരു തേനീച്ച മികച്ച അടയാളമാണ്. എന്നിരുന്നാലും, അവ മരിച്ചവതോ അനക്കമില്ലാത്തതോ ആണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളെ വളരെയധികം വിശ്വസിക്കാതിരിക്കുക എന്ന് അര്‍ത്ഥമാക്കുന്നു.

കാള

കാള

കാള കോപത്തെയും പ്രശ്‌നങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇരുണ്ട നിറത്തിലുള്ള കാളകളെ സ്വപ്‌നം കാണുന്നത് നിങ്ങള്‍ക്ക് നേരിടേണ്ട കടുത്ത വെല്ലുവിളികളെ സൂചിപ്പിക്കുന്നു.

പൂച്ചകള്‍

പൂച്ചകള്‍

പൂച്ചകളെ സ്വപ്നം കാണുന്നത് മനോഹരമായി തോന്നാമെങ്കിലും വാസ്തവത്തില്‍ പൂച്ചകള്‍ മാന്ത്രികതയുടെയും മറഞ്ഞിരിക്കുന്ന ശക്തികളുടെയും പ്രതീകമാണ്. അവ സ്ത്രീലിംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് വിശ്വാസവഞ്ചനയ്ക്കും വഞ്ചനയ്ക്കും എതിരായ മുന്നറിയിപ്പാകുന്നു. പ്രത്യേകിച്ച് നിങ്ങളുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളെ കരുതിയിരിക്കുക.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

നായ്ക്കള്‍

നായ്ക്കള്‍

വിശ്വാസത്തിന്റെയും നിരുപാധികമായ സ്‌നേഹത്തിന്റെയും പ്രതീകമാണ് നായ്ക്കള്‍. ശാന്തമായി പെരുമാറുന്ന നായ്ക്കളെയാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ സുഹൃത്തുക്കളുമായുള്ള നല്ല സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ആക്രമണാത്മക രീതിയിലുള്ള നായ്ക്കള്‍, നിങ്ങളുടെ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നു.

കഴുത

കഴുത

പ്രണയത്തിന്റെയും ലൈംഗികതയെയും എളിയ പ്രതീകമാണ് കഴുത. നിങ്ങള്‍ ഒരു വെള്ള കഴുതയുടെ പുറത്ത് സവാരി ചെയ്യുന്നതായി സ്വപ്‌നം കണ്ടാല്‍ അവ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രണയവും ലൈംഗികതയുമാണ്. ഒരു കരയുന്ന കഴുതയെ സ്വപ്‌നം കണ്ടാല്‍ അര്‍ത്ഥമാക്കുന്നത് ഒരു രഹസ്യസ്വഭാവം പരസ്യമാക്കാനിരിക്കുന്ന ഒരു മുന്നറിയിപ്പാണ്.

ആനകള്‍

ആനകള്‍

ആനകളെ സ്വപ്നം കാണുന്നത് ഒരു നല്ല അടയാളമാണ്. അവ നമ്മുടെ വികാരങ്ങളുടെ ശക്തി, സ്വഭാവശക്തി, ഏത് സാഹചര്യത്തെയും ജയിക്കാനുള്ള അചഞ്ചലത എന്നിവയെ പ്രതിനിധീകരിക്കുന്നു.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

കുറുക്കന്‍

കുറുക്കന്‍

നിങ്ങളുടെ സ്വപ്നങ്ങളിലെ മൃഗം ഒരു കുറുക്കനാണെങ്കില്‍, നിഷ്‌കളങ്കരായ എതിരാളികളില്‍ നിന്ന് അപകടം ഒഴിവാക്കാന്‍ നിങ്ങളുടെ തന്ത്രവും വൈദഗ്ധ്യവും ഉപയോഗിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുന്നു.

കുതിരകള്‍

കുതിരകള്‍

സ്വപ്നങ്ങളില്‍ കുതിരകളെക്കുറിച്ച് നിരവധി വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. അടിസ്ഥാനപരമായി, കുതിരകളെ കാണുന്നത് ഒരു നല്ല അടയാളമാണ്. ഇതില്‍ കുതിരപ്പട, റേസിംഗ് കുതിരകള്‍, അലങ്കരിച്ച കുതിരകള്‍ എന്നിവ ഉള്‍പ്പെടുന്നു. നിങ്ങള്‍ ഒരു കുതിര സവാരി ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് പദവിയില്‍ ഉയര്‍ച്ച ലഭിക്കാം എന്ന് അര്‍ത്ഥമാക്കുന്നു. പക്ഷേ കുതിരപ്പുറത്തു നിന്ന് വീഴുന്നത് നിങ്ങളുടെ നിലവിലെ ഉയര്‍ച്ചയില്‍ വരാവുന്ന ചില താഴ്ച്ചകളാകുന്നു.

സിംഹങ്ങള്‍

സിംഹങ്ങള്‍

നിങ്ങളുടെ സ്വപ്നങ്ങളിലെ സിംഹത്തിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. സിംഹം ശാന്തമായി വിശ്രമിക്കുന്നത്, നിങ്ങളുടെ അടുത്തുള്ള ഒരാള്‍ കള്ളം പറയുകയാണെന്നോ നിങ്ങള്‍ ഒരു രഹസ്യം മറച്ചുവെക്കുകയാണെന്നോ ഉള്ള സൂചനയായിരിക്കാം. മറുവശത്ത്, സിംഹങ്ങള്‍ നേതൃത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമാണ്. ഒരു സിംഹത്തെ സ്വപ്‌നം കാണുന്നത് നിങ്ങളുടെ വിജയത്തെക്കുറിച്ച് മറ്റുള്ളവര്‍ അസൂയപ്പെടുന്നുവെന്നും അര്‍ത്ഥമാക്കുന്നു.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

പല്ലികള്‍

പല്ലികള്‍

പല്ലികള്‍ പെട്ടെന്നുള്ള ചിന്ത, അതിജീവനം, വിവേകം എന്നിവ സൂചിപ്പിക്കുന്നു. പല്ലികളെ സ്വപ്‌നം കണ്ടാല്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കുക, പ്രത്യേകിച്ച് തെറ്റായ സുഹൃത്തുക്കള്‍ക്കായി നിങ്ങളുടെ കണ്ണുകള്‍ തുറന്നിടുക എന്ന് അര്‍ത്ഥമാക്കുന്നു.

എലികള്‍

എലികള്‍

സ്വപ്നത്തിലെ എലികള്‍ ബാഹ്യ സ്വാധീനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനോ അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത സന്ദര്‍ശകരെയോ അവ പ്രതിനിധീകരിക്കുന്നു. കറുത്ത എലികള്‍ ഒരു നല്ല അടയാളമല്ല. അടുത്ത സുഹൃത്തുക്കളിലോ കുടുംബത്തിലോ ഉള്ള മറഞ്ഞിരിക്കുന്ന അസൂയാലുക്കളുടെ അടയാളങ്ങളെ അവ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വെളുത്ത എലികള്‍ നിങ്ങളുടെ ചുറ്റുമുള്ള സംരക്ഷണ ശക്തികളെ സൂചിപ്പിക്കുന്നു.

ഒട്ടകപ്പക്ഷികള്‍

ഒട്ടകപ്പക്ഷികള്‍

നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങള്‍ കാണാനോ അംഗീകരിക്കാനോ വിസമ്മതിക്കുന്നതിനെ സൂചിപ്പിക്കുന്ന മറ്റൊരു വലിയ പ്രതീകാത്മക സ്വപ്നമാണിത്.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

മയിലുകള്‍

മയിലുകള്‍

മയിലുകള്‍ ആഡംബരത്തിന്റെ അടയാളമാണ്. ഈ സ്വപ്നം നിങ്ങളുടെ ഭാഗത്തുള്ള അമിത ആത്മവിശ്വാസം നിങ്ങളെ പരാജയപ്പെടുത്തും എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

മുയലുകള്‍

മുയലുകള്‍

നിങ്ങളുടെ സ്വപ്നങ്ങളില്‍ മുയലുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവ അര്‍ത്ഥമാക്കുന്നത് വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങളുടെ സൂചനയാണ്.

കാക്ക

കാക്ക

ദുഖത്തിന്റെ ശകുനങ്ങളായ കാക്ക സങ്കടത്തിന്റെയും പ്രതീകമാണ്‌. സാധാരണയായി ഇവയെ സ്വപ്നം കാണുന്നയാള്‍ ദുഖത്തിനും സങ്കടത്തിനും അടിമപ്പെടുന്നതായി സൂചിപ്പിക്കുന്നു.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

പാമ്പുകള്‍

പാമ്പുകള്‍

സ്വപ്നങ്ങളിലെ പാമ്പുകള്‍ക്ക് സാധാരണയായി ലൈംഗിക അര്‍ത്ഥമുണ്ട്. അവ നിങ്ങളുടെ ലൈംഗിക പ്രേരണകളെ പ്രതിനിധീകരിക്കുന്നു. പാമ്പുകളെക്കുറിച്ചുള്ള മറ്റൊരു രസകരമായ ഘടകം താപനിലയെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ്. നിങ്ങളുടെ സ്വപ്നത്തിലെ പാമ്പ് തണുത്തതും മന്ദഗതിയിലുമായിരുന്നുവെങ്കില്‍, ഇത് നിങ്ങള്‍ക്ക് ലൈംഗികമായി വിരസത അനുഭവപ്പെടുമെന്നാണ് അര്‍ത്ഥമാക്കുന്നത്.

English summary

Types of Dreams about Animals and What They Mean

There are many theories as to why we dream, but dreams about animals are particularly interesting. Lets see the dream about animals and what they mean.
X
Desktop Bottom Promotion