Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
വിവാഹയോഗം ഉണ്ടോ, ഉണ്ടെങ്കിൽ ഈ രേഖ പറയും
പെൺകുട്ടികൾക്ക് ഒരു പ്രായമായാൽ അത് പല മാതാപിതാക്കളുടേയും മനസമാധാനം കളയുന്ന ഒന്നാണ്. എങ്ങനെയെങ്കിലും നല്ല ഒരു പയ്യനെ കണ്ടെത്തി വിവാഹം കഴിപ്പിച്ച് അയച്ചാൽ മതിയെന്ന് തന്നെയായിരിക്കും അവരുടെ ചിന്ത. എന്നാൽ എല്ലാറ്റിനും ഒരു യോഗം വേണം. കാരണം വിവാഹ പ്രായമായാൽ തന്നെ പലരും ജ്യോത്സ്യനെ കാണുന്നതിനും വിവാഹ സമയം നോക്കുന്നതിനും വിവാഹത്തിന് യോഗമായോ എന്ന് അറിയുന്നതിനും പലരും ആകാംഷ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ചും നിങ്ങളുടെ വിവാഹ യോഗത്തെക്കുറിച്ചും അറിയുന്നതിന് വേണ്ടി ഹസ്തരേഖ സഹായിക്കുന്നുണ്ട്.
വിവാഹ യോഗമുണ്ടോ, വിവാഹം എപ്പോൾ നടക്കുന്നുവോ, പ്രണയം വിജയകരമാവുമോ എന്നീ കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നതിന് നമുക്ക് കൈരേഖ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്ന രേഖ കൈകളിൽ എവിടെയാണ് എന്ന് നോക്കാവുന്നതാണ്. കൈപ്പത്തിയുടെ താഴ്ഭാഗത്ത് ചെറു വിരലിന്‍റേയും ഹൃദയ രേഖയുടേയും ഇടയിലായി ഉണ്ടാവുന്ന ചെറിയ രേഖകളാണ് വിവാഹരേഖ എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ചും നിങ്ങളുടെ വിവാഹ യോഗത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

ഒറ്റരേഖയെങ്കിൽ
നിങ്ങളുടെ ചെറുവിരലിനും ഹൃദയ രേഖക്കും ഇടയിൽ ഒറ്റ രേഖയാണ് ഉള്ളത് എന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് പെട്ടെന്ന് വിവാഹം നടക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്. ഇരുപത്തി അഞ്ച് വയസ്സിനുള്ളില്‍ എന്ത് സംഭവിച്ചാലും ഇവരുടെ വിവാഹം കഴിയുന്നുണ്ട്. മാത്രമല്ല വിവാഹജീവിതം വളരെയധികം സന്തോഷമുള്ളതായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

ഹൃദയരേഖയോട് ചേർന്ന്
ഹൃദയ രേഖയോട് ചേർന്നാണ് നിങ്ങളുടെ വിവാഹ രേഖ എന്നുണ്ടെങ്കിൽ ഇവര്‍ക്ക് വളരെ ചെറുപ്പത്തിൽ തന്നെയായിരിക്കും ഇവർക്ക് വിവാഹം നടക്കുന്നത്. എന്നാൽ ഈ രേഖ അൽപം അകലത്താണ് എന്നുണ്ടെങ്കിൽ അതിനര്‍ത്ഥം നിങ്ങൾക്ക് വിവാഹം വളരെയധികം താമസിച്ച് മാത്രമേ നടക്കുന്നുള്ളൂ എന്നാണ് വിശ്വാസം. എന്നാൽ ചിലരിലാകട്ടെ വിവാഹയോഗം തന്നെ ഇല്ല എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

നീളം കുറഞ്ഞ രേഖകൾ
നിങ്ങളുടെ കൈവെള്ളയിൽ കട്ടികൂടിയ രേഖകൾ ഉണ്ട് എന്നുണ്ടെങ്കിൽ അവയിൽ ഒന്ന് നീളം കുറഞ്ഞതാണെങ്കിൽ വിവാഹം നടക്കുമെങ്കിലും അത് അധികകാലം മുന്നോട്ട് പോവില്ല എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല പ്രണയം മുന്നോട്ട് പോവുന്നുണ്ട് എന്നാണെങ്കിൽ പോലും വിവാഹത്തിലേക്ക് ഇത് എത്തില്ല എന്നുള്ളതാണ് സത്യം.

സമാന്തരമായി രണ്ട് രേഖകൾ
വിവാഹ രേഖയുടെ സ്ഥാനത്ത് സമാന്തരമായി ഒന്നിലധികം രേഖകൾ ഉണ്ടെങ്കിൽ ആ വ്യക്തിക്ക് ഒന്നിലധികം വിവാഹത്തിനുള്ള യോഗമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ചെറുവിരലിന് സമീപമാണ് ഇത്തരം രേഖകൾ കാണപ്പെടുന്നത് എന്നുണ്ടെങ്കിൽ അയാൾക്ക് വിവാഹഭാഗ്യം വൈകിയാണ് എന്നാണ് കണക്കാക്കുന്നത്. മാത്രമല്ല വിവാഹം കഴിഞ്ഞാലും പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു വിവാഹ ജീവിതമായിരിക്കും എന്നാണ് പറയുന്നത്.

മറ്റ് രേഖകൾ വലുതെങ്കിൽ
മറ്റ് രേഖകൾ വിവാഹ രേഖയേക്കാൾ വലുതാണെങ്കിൽ ഇവർ അന്യ ജാതിക്കാരെ വിവാഹം കഴിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. വിവാഹ രേഖ മറ്റു രേഖയേക്കാൾ ചെറുതാണെങ്കിൽ ഇവര്‍ക്ക് കുറച്ച് കാലത്തേക്കെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ദാമ്പത്യത്തിൽ കലഹങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

വിവാഹ രേഖയിൽ കുത്ത്
വിവാഹ രേഖയിൽ കറുത്ത കുത്ത് ഉണ്ടെങ്കിൽ അയാളുടെ വിവാഹ ജീവിതം അൽപം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും എന്നതാണ് സത്യം. ഇവരിൽ വേർപിരിയലിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ക്ഷമയോടെ മുന്നോട്ട് പോയാൽ നല്ല സന്തോഷമുള്ള ഒരു ദാമ്പത്യ ജീവിതമായിരിക്കും ഇവരുടേത് എന്നതാണ് സത്യം.



Click it and Unblock the Notifications
