For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂമറോളജി പറയും ഓരോരുത്തരുടേയും ലക്ഷ്യമെന്തെന്ന്; നിങ്ങളുടേത് അറിയണോ?

|

ലോകം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തിയ ഒന്നാണ് 2019-ല്‍ തുടക്കം കുറിച്ച കൊറോണവൈറസ്. പാന്‍ഡെമിക്കിന് ശേഷം ലോകം പതുക്കെ തുറക്കുമ്പോള്‍, എല്ലാവരുടെയും മനസ്സില്‍ ആദ്യം വരുന്നത് യാത്രയാണ്. നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്തുന്നതിന് നിങ്ങളുടെ ന്യൂമറോളജി നിങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ നമ്പര്‍ നോക്കി ലോകത്തിന്റെ ഏത് കോണിലാണ് നിങ്ങള്‍ എത്തിപ്പെടേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

3 രാശിക്ക് അപ്രതീക്ഷിത ഭാഗ്യവും 3 രാശിക്ക് ദൗര്‍ഭാഗ്യവും നവംബര്‍ നല്‍കും

ലൈഫ് പാത്ത് നമ്പര്‍ തിരിച്ചറിഞ്ഞ് അതിന് ശേഷം നിങ്ങള്‍ക്ക് ലോകത്തെ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14.4.2001 ആണെങ്കില്‍ തുടര്‍ന്ന് തീയതിയിലെ എല്ലാ അക്കങ്ങളും ചേര്‍ക്കുന്നതിലൂടെ നമുക്ക് 3 ലഭിക്കും, അതിനാല്‍ 3 നിങ്ങളുടെ ന്യൂമറോളദി നമ്പറാണ്. സംഖ്യാശാസ്ത്രത്തിലെ ഈ നമ്പര്‍ ജ്യോതിഷത്തിലെ നിങ്ങളുടെ സൂര്യരാശിക്ക് സമാനമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

നമ്പര്‍ 1

നമ്പര്‍ 1

നമ്പര്‍ 1 ആളുകള്‍ ഓഫ്ബീറ്റ് സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അവരുടെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതില്‍ പോലും വളരെ നൂതനമായതാണ്. സര്‍ഗ്ഗാത്മകതയുള്ളതിനാല്‍, അവര്‍ക്ക് സമാധാനവും സ്വാതന്ത്ര്യവും നല്‍കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും അവരുടെ സര്‍ഗ്ഗാത്മകവും മത്സര മനോഭാവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിസ്‌ക് എടുക്കുന്നതിലും പുതിയതും കേള്‍ക്കാത്തതുമായ സ്ഥലങ്ങള്‍ പരീക്ഷിക്കുന്നതിന് ഇവര്‍ എപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്.

നമ്പര്‍ 2

നമ്പര്‍ 2

രണ്ടാം നമ്പര്‍ ആളുകള്‍ കുടുംബത്തോടൊപ്പവും കൂട്ടമായും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നില്ല. വികാരഭരിതരായതിനാല്‍, തങ്ങളുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരും അവധിക്കാലം ആസ്വദിക്കുന്നുവെന്നും പ്രിയപ്പെട്ടവരുമായി ചെലവഴിക്കുന്ന സമയം വിലമതിക്കുന്നുവെന്നും ഉറപ്പാക്കാന്‍ ഇവര്‍ എപ്പോഴും സമയം കണ്ടെത്തുന്നുണ്ട്. ചില സമയങ്ങളില്‍, മറ്റെല്ലാവരും എവിടേക്കാണ് പോകേണ്ടത് എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ എവിടേക്ക് പോകണമെന്ന് തീരുമാനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

നമ്പര്‍ 3

നമ്പര്‍ 3

മൂന്നാം നമ്പര്‍ ആളുകള്‍ക്ക് ലോകം മുഴുവന്‍ ചുറ്റാന്‍ ആഗ്രഹമുണ്ടായിരിക്കും. അവര്‍ ശുഭാപ്തിവിശ്വാസികളും സന്തോഷമുള്ളവരും മികച്ച ആശയവിനിമയ കഴിവുള്ളവരുമാണ്. അത് ഒരു ലോകോത്തര നഗരമായാലും ആദിവാസി ഗ്രാമമായാലും, അവര്‍ അനായാസം, ഇടപഴകുകയും കൂടുതല്‍ ആളുകളെയും സ്ഥലത്തെയും കുറിച്ച് അറിയുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ശാന്തമായ യാത്രയാണ് ഇവര്‍ കൂടുതലും ആഗ്രഹിക്കുന്നത്.

നവംബര്‍ മാസം ന്യൂമറോളജി ഫലം; സമയദോഷവും പെടാപാടും നേരത്തേയറിയാം

നമ്പര്‍ 4

നമ്പര്‍ 4

നാലാം നമ്പര്‍ ആളുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. എന്നിരുന്നാലും അവരുടെ യാത്ര കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്യാനും ചിട്ടപ്പെടുത്താനും ആഗ്രഹിക്കുന്നു. പോകുന്നതിനുമുമ്പ്, അവര്‍ എവിടേക്കാണ് പോവേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും അതിനെക്കുറിച്ച് കൂടുതല്‍ വിശദമായി പഠിക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂബ ഡൈവിങ്ങിനോ ജംഗിള്‍ സഫാരിക്കോ ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വിശ്രമവും വഴക്കവുമാണ് ഇവര്‍ക്ക് ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങള്‍. മഴക്കാടുകളിലും ശാന്തമായ ബീച്ചുകളിലും ഒരു ഔട്ട്‌ഡോര്‍ സാഹസികത ഇവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു.

നമ്പര്‍ 5

നമ്പര്‍ 5

അഞ്ചാം നമ്പര്‍ ആളുകള്‍ സ്വര്‍ണ്ണ പാസ്പോര്‍ട്ടുമായി ജനിക്കുന്നു. കാരണം ലോകം മുഴുവന്‍ ഇവരുടെ കൈയ്യിലാണ്. അത് മാത്രമല്ല ഒന്നിനേയും ഭയക്കാതെ യാത്ര ചെയ്യുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ് ഇവര്‍. ലോകം മുഴുവന്‍ പര്യവേക്ഷണം ചെയ്യാനും അതിന്റെ വൈവിധ്യമാര്‍ന്ന സാഹസികതയും സൗന്ദര്യവും സംസ്‌കാരവും അനുഭവിക്കാനും ഇഷ്ടപ്പെടുന്നു. അവരുടെ യാത്രാ യാത്രയില്‍ തെറ്റോ ലക്ഷ്യമോ ശരിയോ ഇല്ല, എല്ലാം ഒരോ അനുഭവവും കഥയുമാണ്. അവര്‍ എവിടെ പോയാലും, അത് അവര്‍ താമസിക്കുന്ന സ്ഥലമോ ഭക്ഷണമോ സാഹസികതയോ ആയിക്കൊള്ളട്ടെ അതുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

നമ്പര്‍ 6

നമ്പര്‍ 6

നമ്പര്‍ 6 ആളുകള്‍ കൂടുതല്‍ വീട്ടില്‍ ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അവര്‍ പുറത്തേക്ക് വരാന്‍ വളരെയധികം പ്രയാസമാണ്. എന്നാല്‍ ഒരിക്കല്‍ പുറത്ത് പോയാല്‍ പിന്നെ അവര്‍ അതില്‍ തന്നെ തുടരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അവര്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവധിക്കാലം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെധികം ശ്രദ്ധിച്ച് യാത്ര പോവാന്‍ ഇഷ്ടപ്പെടുന്നവരാണ്.

നമ്പര്‍ 7

നമ്പര്‍ 7

ഏഴാം നമ്പര്‍ ആളുകള്‍ വിശകലന വിദഗ്ധരും ആത്മീയവാദികളുമാണ്. യാത്ര അവരുടെ ആത്മാവിനെയാണ് തൊട്ടു വിളിക്കുന്നത്. അവര്‍ക്ക് ഏറ്റവും താല്‍പ്പര്യം എപ്പോഴും പ്രകൃതിയോടും ജലാശയങ്ങളോടും ചേര്‍ന്നതാണ്. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. ട്രെക്കിംങ് ആണ് ഇവര്‍ ആഗ്രഹിക്കുന്ന കാര്യം. സാഹസികത ഇഷ്ടപ്പെടുന്നവരായത് കൊണ്ട് തന്നെ ഇവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഹിമാലയത്തിലെ ധ്യാനമോ, ട്രെക്കിംഗോ, ബൈക്ക് യാത്രയോ, അല്ലെങ്കില്‍ വൈനറി ടൂറോ ഇവരെ ആകര്‍ഷിക്കും.

നമ്പര്‍ 8

നമ്പര്‍ 8

എട്ടാം നമ്പര്‍ ആളുകള്‍ ബിസിനസ്സ് ചിന്താഗതിക്കാരാണ്. അവര്‍ പലപ്പോഴും യാത്രയുമായി ബിസിനസ്സ് കലര്‍ത്തുന്നു. പണം സമ്പാദിക്കുമ്പോള്‍ അത് ആസ്വദിക്കുന്നവരാണ് ഇവര്‍. ഏത് യാത്രയിലും അവര്‍ പലപ്പോഴും ഫസ്റ്റ് ക്ലാസില്‍ യാത്രചെയ്യുന്നു, അവരുടെ താമസസൗകര്യം എപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്നതാണ്. അവധിക്കാലത്ത് അവര്‍ വിശ്രമിക്കുന്നതിനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് എല്ലായ്പ്പോഴും ജോലിയുമായി ബിസിനസ്സ് കലര്‍ത്തരുത് എന്നതാണ്. ദ്വീപുകളും സാഹസിക സ്ഥലങ്ങളും അവരുടെ അവധിക്കാലത്തിന് അനുയോജ്യമാണ്.

നമ്പര്‍ 9

നമ്പര്‍ 9

നമ്പര്‍ 9 വരുന്ന ആളുകള്‍ വളരെയധികം റൊമാന്റിക് ആണ്, അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നതിനാണ് ഇവര്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നത്. എല്ലാവരോടും അവര്‍ അനുകമ്പയുള്ളവരാണ്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ എല്ലായിടത്തും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എല്ലായ്‌പ്പോഴും പക്ഷേ ഇവര്‍ സാഹസികതയ്ക്ക് തയ്യാറാണ്. ചില സമയങ്ങളില്‍ വേഗത കുറയ്ക്കുകയും പ്രതിഫലനത്തിനും ശാന്തതയ്ക്കും സമാധാനവും ഇടവും നല്‍കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം എന്നതാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം.

English summary

Travel Destinations According To Your Numerology

Here in this article we are sharing the travel destinations according to your numerology. Take a look
Story first published: Thursday, November 11, 2021, 19:01 [IST]
X