For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനനമാസം നവംബര്‍ ആണോ? അറിഞ്ഞിരിക്കൂ ഈ കാര്യങ്ങള്‍

|

നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങള്‍ക്കും സ്വഭാവസവിശേഷതകള്‍ക്കും നമ്മള്‍ ജനിച്ച മാസത്തിനും നക്ഷത്രത്തിനുമൊക്കെ വലിയ സ്വാധീനമുണ്ട്. മാസങ്ങള്‍ക്ക് അനുസൃതമായി സ്വഭാവ രീതിയിലും മാറ്റം വരും. നവംബറില്‍ ജനിച്ചവര്‍ പല കാരണങ്ങള്‍കൊണ്ടും അസാധാരണത്വം പുലര്‍ത്തുന്നവരാണ്. നവംബറില്‍ ജനിച്ചവര്‍ ഊര്‍ജ്ജസ്വലരും പ്രതിഭാധനരും ആയിരിക്കും. അസൂയാവഹമായ വിവിധതരം ഗുണങ്ങളാല്‍ സമ്പന്നരാണ് ഇവര്‍. കഠിനാധ്വാനരും ഉത്തരവാദിത്വബോധമുള്ളവരും മാത്രമല്ല അത്യന്തം വികാരഭരിതരും ആയിരിക്കും ഇക്കൂട്ടര്‍. നവംബറില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

Most read: ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍

ഈ മാസത്തില്‍ ജനിച്ചവര്‍ അവരുടെ സ്വകാര്യതയെ ഏറ്റവും ഇഷ്ടപ്പെടുന്നവരും അതിനെ മറ്റെന്തിനേക്കാളും വിലമതിക്കുന്നവരുമാണ്. മറ്റുള്ളവരുടെ മുന്നില്‍ മനസ്സു തുറക്കാന്‍ വലിയ താല്പര്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് അധികസമയവും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ബന്ധുക്കള്‍ക്ക് പോലും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഒരു സമൂഹത്തില്‍ അവര്‍ വളരെയധികം സൗഹാര്‍ദ്ദപരമായണ് പെരുമാറുന്നത്, അത് അവനവന്റെ നിലപാടുകളില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയാണെങ്കില്‍ പോലും. അവര്‍ ഏത് ജോലി ചെയ്താലും സത്യസന്ധത കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍

മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍

നവംബറില്‍ ജനിച്ചവര്‍ എപ്പോഴും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനാല്‍ മറ്റുള്ളവരാല്‍ എളുപ്പം തെറ്റിദ്ധരിക്കപ്പെടുന്നു. അവര്‍ വളരെ മൃദുലരും ഊഷ്മളരും ആണെങ്കില്‍ കൂടിയും അവരുമായി അടുക്കുക ദുഷ്‌കരമാണ്. മാത്രവുമല്ല, അവര്‍ അവരുടെ വികാരങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കുകയുമില്ല. മറ്റുള്ളവരോടുള്ള സഹാനുഭൂതി കാരണം അവര്‍ ഒരിക്കലും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മനപൂര്‍വ്വം ഉപദ്രവിക്കുകയില്ല. പല കാര്യങ്ങളിലും സ്വരച്ചേര്‍ച്ച ഇല്ലാതെ കാണപ്പെടുന്നതിനാല്‍ ഇക്കൂട്ടര്‍ പലപ്പോഴും ചെയ്യാത്ത കാര്യങ്ങള്‍ക്ക് കൂടി കുറ്റം ഏല്‍ക്കേണ്ടി വരുന്നു. അതുകൊണ്ട് കൂടിയാണ് അവര്‍ എപ്പോഴും നിശബ്ദരായിരിക്കുന്നതും ആരോപണങ്ങളില്‍ പ്രതിരോധിക്കാതെ എല്ലാം സഹിക്കുാന്‍ താല്‍പര്യപ്പെടുന്നതും.

Most read:രാജ്യം ഒന്ന് ആഘോഷം പലത്; നവംബറിലെ പ്രധാന ആഘോഷങ്ങള്

വേറിട്ട് ചിന്തിക്കുന്നവര്‍

വേറിട്ട് ചിന്തിക്കുന്നവര്‍

നവംബറില്‍ ജനിച്ചവര്‍ വളരെയധികം സര്‍ഗ്ഗശക്തിയുള്ളവരാണ്. അവര്‍ എല്ലാത്തിനും പുതുമ ആഗ്രഹിക്കുന്നവരും ജീവിതം അതിനനുസരിച്ച് ചിട്ടപ്പെടുത്തി ആസ്വദിക്കുന്നവരുമാണ്. ദൈനംദിന ജീവിത രീതികളിലും അതിനോടനുബന്ധിച്ച മേഖലകളിലും അവരുടെ മനോഭാവം മറ്റുള്ളവരുടെ രീതികളുമായി യാതൊരു ബന്ധവും ഉണ്ടാകാറില്ല. ചെയ്യുന്ന പ്രവര്‍ത്തികളില്‍ പൂര്‍ണ്ണത ആഗ്രഹിക്കുന്നവരാണ് അവര്‍. വളരെ അടുക്കും ചിട്ടയോടും കൂടി കാര്യങ്ങളെ സമീപിക്കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തികളെ അത് തികച്ചും അസ്ഥാനത്തായിരുന്നാല്‍ പോലും അവര്‍ക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും.

വിശ്വസ്തരായ കൂട്ടുകാര്‍

വിശ്വസ്തരായ കൂട്ടുകാര്‍

നവംബറില്‍ ജനിച്ച ഭൂരിഭാഗം ആള്‍ക്കാരും വിശ്വസ്തരായി അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും ഉത്തമ കൂട്ടുകാരായും വിശ്വസ്തരായും ഇവരെ കരുതുന്നു. അവര്‍ ആരുമായെങ്കിലും സൗഹൃദത്തില്‍ ആയിട്ടുണ്ടെങ്കില്‍ എന്ത് ത്യാഗം സഹിച്ചും ആ ബന്ധം ജീവിതവസാനം വരെ നിലനിര്‍ത്തുന്നതില്‍ അവര്‍ തല്‍പരരായിരിക്കും. അവര്‍ ഒരിക്കലും സ്‌നേഹിക്കുന്നവരെ വഞ്ചിക്കുകയില്ല, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എത്ര കഷ്ടപ്പെടാനും ഇവര്‍ ഒരുക്കമാണ്. നവംബറില്‍ ജനിച്ചവരുടെ ഈ സ്വഭാവരീതി എല്ലാവരാലും പ്രശംസിക്കപ്പെടുന്ന ഒന്നാണ്.

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

അനീതി അംഗീകരിക്കാത്തവര്‍

അനീതി അംഗീകരിക്കാത്തവര്‍

അവര്‍ പൊതുവെ ശാന്തസ്വരൂപരാണെങ്കിലും അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ അപമര്യാദയായി പെരുമാറുന്നതായി അനുഭവപ്പെട്ടാല്‍ ദേഷ്യപ്പെടുകയും ചെയ്യും. നല്ലതിന്റെയും ചീത്തയുടെയും അതിര്‍വരമ്പുകള്‍ വ്യക്തമായി അറിയാമെന്നതിനാല്‍ അവര്‍ എല്ലാ സാഹചര്യത്തിലും മാന്യമായി പെരുമാറും. ചുറ്റിലും നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ ഒട്ടും ഭയപ്പെടുന്നില്ല മാത്രവുമല്ല പല കാര്യങ്ങളിലും തങ്ങളുടെ വിയോജിപ്പ് വ്യക്തമായി പുറത്ത് കാണിക്കുകയും ചെയ്യും. അവരുടെ സത്യസന്ധത അഭിനന്ദനാര്‍ഹമാണെങ്കിലും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

ആകര്‍ഷകമായ വ്യക്തിത്വത്തിനുടമകള്‍

ആകര്‍ഷകമായ വ്യക്തിത്വത്തിനുടമകള്‍

നവംബറില്‍ ജനിച്ചവരായ മാത്യു മക്കോനാഗെ, കെന്‍ഡാല്‍ ജെന്നര്‍, ലിയോനാര്‍ഡോ ഡി കാപ്രിയോ.. ഇവരെല്ലാം അതീവ സുന്ദരന്‍മാരാണ്. ബാഹ്യസൗന്ദര്യം മാത്രമല്ല, നവംബറില്‍ ജനിച്ച മിക്കവരും ആത്മീയ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നവരാണ്. കാരണം എന്തുതന്നെയായാലും അവര്‍ പലപ്പോഴും മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുന്നു. എതിര്‍ലിംഗക്കാരുടെ ആരാധനാപാത്രമാകുന്നതിനാല്‍ ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ അസൂയക്ക് പാത്രമാകാറുമുണ്ട്.

Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

വിനീതരും എളിമയുള്ളവരും

വിനീതരും എളിമയുള്ളവരും

നവംബറില്‍ ജനിച്ചവര്‍ സ്ഫടികം പോലെ നൈര്‍മല്യം കാത്തുസൂക്ഷിക്കുന്നവരാണ്. അവര്‍ വികാരപരമായി വളരെയെളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ്. വികാരഭരിതമായ സംസാരത്തിനു മുന്നിലോ അല്ലെങ്കില്‍ ആകര്‍ഷകമായ ചിത്രത്തിനു മുന്നിലോ അത്യന്തം സ്വകാര്യമായി വച്ചിരിക്കുന്ന അവരുടെ മനസ്സിന്റെ ഉള്ളറകള്‍ തുറക്കപ്പെടും. ബുദ്ധിവൈഭവത്തോടൊപ്പം എളിമയും വിനയവും കൂടിച്ചേരുമ്പോള്‍ അത് അവരെ അതുല്യ വ്യക്തിത്വത്തിനുടമകളാക്കുന്നു. അന്ന വിന്‍ടൂര്‍, ഡേവിഡ് ഗ്വേട്ട, ടില്‍ഡ സ്വിന്റണ്‍, ഗോര്‍ഡന്‍ റാംസെ എന്നിവരുടെ ജീവചരിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവമാണെന്ന് മനസ്സിലാകും.

English summary

Traits Of November Born People That You May Not Know

Different people have different traits according to their birth dates, day, time and months. Lets see the personality traits of november born people.
X