For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണാഘോഷത്തില്‍ പടി കയറി വരും ഐശ്വര്യത്തിന്

|

ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം ലോകമെമ്പാടുമുള്ള മലയാളികള്‍ ആവേശത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്നു. ഈ ആഘോഷ ദിനത്തിലാണ് മഹാബലി തമ്പുരാന്‍ അദ്ദേഹത്തിന്റെ പ്രജകളായ നമ്മളെ കാണുന്നതിന് വരുന്നത്. മഹാബലി തമ്പുരാനെ വാമനന്‍ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തിയ ദിനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ദിനം.

Also read: തലവര തെളിയുന്നു, രാജാവിന് സമമായ ജീവിതം; ഓണം മുതല്‍ രാജയോഗം ആരംഭിക്കുന്ന നക്ഷത്രക്കാര്‍Also read: തലവര തെളിയുന്നു, രാജാവിന് സമമായ ജീവിതം; ഓണം മുതല്‍ രാജയോഗം ആരംഭിക്കുന്ന നക്ഷത്രക്കാര്‍

ഓണത്തിന്റെ പത്ത് ദിവസത്തെ ആഘോഷങ്ങളില്‍, ഭക്തര്‍ കുളിച്ച് പ്രാര്‍ത്ഥന നടത്തുകയും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുകയും പൂക്കളമൊരുക്കുകയും എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഓണക്കാലത്ത് നമ്മള്‍ ചില പരമ്പരാഗത കാര്യങ്ങള്‍ മറക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഐശ്വര്യത്തിനും ജീവിതത്തില്‍ ഉയര്‍ച്ചക്കും എല്ലാം നമുക്ക് ഈ തരത്തില്‍ ഓണം ആഘോഷിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 അത്തച്ചമയം

അത്തച്ചമയം

ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയത്തേക്കാള്‍ വര്‍ണ്ണാഭമായ തുടക്കം ഓണത്തിനില്ല എന്നുള്ളതാണ് സത്യം. അത്തച്ചമയം വിവിധ നാടന്‍ കലാരൂപങ്ങളുടെ മനോഹരമായ ഒരു കാഴ്ചയാണ് നമുക്ക് നല്‍കുന്നത്. എന്നാല്‍ ഈ കൊവിഡ് കാലത്ത് ഇത്തരം ഉത്സവങ്ങള്‍ക്ക് എല്ലാം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഉത്സവത്തില്‍ ആനകളും ഫ്‌ലോട്ടുകളും, സംഗീതജ്ഞരും, കഥകളി, മോഹിനിയാട്ടം, തിരുവാതിരകളി, തെയ്യം, കരകാട്ടം, അമ്മന്‍കുടം തുടങ്ങിയ വിവിധ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ഉള്‍പ്പെടുന്നു. തൃപ്പൂണിത്തുറയിലാണ് ഇത്തരത്തില്‍ ഒരു അത്തച്ചമയം സംഘടിപ്പിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്ന് തൃക്കാക്കരയിലെ (തൃക്കാക്കര ക്ഷേത്രം എന്നും അറിയപ്പെടുന്നു) വാമനമൂര്‍ത്തി ക്ഷേത്രത്തിലേക്കാണ് അത്തച്ചമയം നടക്കുന്നത്.

ഓണപ്പൊട്ടന്‍

ഓണപ്പൊട്ടന്‍

തിരുവോണ നാളില്‍ വടക്കന്‍ കേരളത്തിലെ എല്ലാ വീടുകളും സന്ദര്‍ശിക്കുന്ന അതിഥിയാണ് ഓണപ്പൊട്ടന്‍. കിരീടം ധരിച്ച് മുഖത്തെഴുത്തും വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച ഓണപ്പൊട്ടന്‍ മഹാബലിയെ പ്രതിനിധീകരിക്കുന്നു. ഒരു കൈയില്‍ മണിയും മറുകയ്യില്‍ ഓലക്കുടയും ചൂടിയാണ് ഓരോ വീടുകളിലും ഓണപ്പൊട്ടന്‍ എത്തുന്നത്. ഈ തെയ്യം സംസാരിക്കുന്നില്ല എന്നുള്ളതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത. സംസാരിക്കാനാവാത്തത് കൊണ്ട് തന്നെയാണ് കലാരൂപത്തെ ഓണപ്പൊട്ടന്‍ എന്ന് വിളിക്കുന്നത്. മഹാബലിയുടെ ഇതിഹാസങ്ങള്‍ വിവരിക്കുന്ന ഗാനങ്ങള്‍ ഓണപ്പൊട്ടന് അകമ്പടി സേവിക്കുന്നു.

ഓണപ്പൊട്ടന്‍

ഓണപ്പൊട്ടന്‍

ഓണപ്പൊട്ടന്‍ സംസാരിക്കരുതെന്ന് ആചാരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, മഹാബലി രാജാവിന്റെ ഇതിഹാസം ഓണപ്പൊട്ടന്‍ തന്റെ മികച്ച പ്രകടനത്തിലൂടെ അറിയിക്കുന്നു. വടക്കന്‍ മലബാര്‍ മേഖലയിലുടനീളം ഓണപ്പൊട്ടന്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. കണ്ണൂരിലെ ജനങ്ങള്‍ നാടോടി കഥാപാത്രത്തെ ഓണവേദന്‍ എന്ന് വിളിക്കുമ്പോള്‍ കോഴിക്കോട്ടുള്ളവര്‍ അദ്ദേഹത്തെ വിളിക്കുന്നത് ഓണേശ്വരന്‍ അല്ലെങ്കില്‍ ഓണപ്പൊട്ടന്‍ എന്നാണ്. ഈ അപൂര്‍വ കലാരൂപത്തെ ദേശത്തെ ജനങ്ങള്‍ ബഹുമാനിക്കുന്നു, ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ആചാരമാണ്. അതുകൊണ്ട് തന്നെ വളരെയധികം ഐശ്വര്യവും പ്രാധാന്യവും ഓണപ്പൊട്ടന്‍ വീട്ടിലേക്ക് കൊണ്ട് വരുന്നു.

പുലിക്കളി

പുലിക്കളി

പുലികളി എന്നാല്‍ ഓണക്കാലത്ത് ഒരു സാധാരണ കാഴ്ചയാണ്. ഓണത്തിന്റെ നാലാം ദിവസം, ചെണ്ട, തകില്‍ തുടങ്ങിയ ഉപകരണങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന കടും മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ കടുവകളെപ്പോലെ ചായം പൂശിയാണ് മൈതാനത്ത് പുലിയിറങ്ങുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് അവതരിപ്പിക്കുന്നു, തൃശൂര്‍ ജില്ലയിലാണ് പുലികളി പ്രധാനമായും ഉള്ളത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പുലിക്കളിയില്‍ പങ്കെടുക്കുന്നുണ്ട്. പുലിക്കളി കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന തൃശൂര്‍ നഗരത്തിലെ ഒരു കാര്‍ണിവല്‍ ഘോഷയാത്രയാണ് ഇത്.

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

ഒരു നൃത്തം കൊണ്ട് നമുക്ക് ഓണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതാണ് കുമ്മാട്ടിക്കളിയിലൂടെ നമുക്ക് വെളിവാകുന്നത്. കേരളത്തിലെ പ്രശസ്തമായ വര്‍ണ്ണാഭമായ മുഖംമൂടി-നൃത്തം എ്ന്ന് വേണമെങ്കിലും കുമ്മാട്ടിക്കളിയെ പറയും. കുമ്മാട്ടി കലാകാരന്മാരുടെ ഏറ്റവും രസകരമായ കാര്യം എന്ന് പറയുന്നത് അവരുടെ പ്രത്യേക വസ്ത്രധാരണമാണ്. അവര്‍ കൃഷ്ണന്‍, നാരദന്‍, കിരാതന്‍, ദാരിക അല്ലെങ്കില്‍ വേട്ടക്കാരുടെ മുഖങ്ങള്‍ ചിത്രീകരിക്കുന്ന വര്‍ണ്ണാഭമായ മാസ്‌കുകള്‍ ധരിക്കുന്നുണ്ട്. തൃശ്ശൂരാണ് കുമ്മാട്ടിക്കളി പ്രശസ്തമായിട്ടുള്ളത്.

വള്ളംകളി

വള്ളംകളി

വള്ളംകളിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രസിദ്ധമായ വള്ളംകളിയെക്കുറിച്ച് സംസാരിക്കാതെ നമുക്ക് ഓണത്തെ വിസ്മരിക്കാനാവില്ല. വള്ളംകളി ഒരു കായികവിനോദം മാത്രമല്ല, പരമ്പരാഗതമായ ഒരു ആഘോഷം കൂടിയാണ്. ഓണക്കാലത്ത് കേരളത്തിലെ കായലുകള്‍ അലങ്കരിച്ച ഫ്‌ലോട്ടുകളും സജീവമായ വാട്ടര്‍ സ്‌പോര്‍ട്‌സും കൊണ്ട് സജീവമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രാദേശികമായി ഇവ കളിവള്ളങ്ങള്‍ എന്നറിയപ്പെടുന്നു. വള്ളംകളിയുടെ പാട്ടും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇത് തന്നെയാണ് ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. എല്ലാ വിധത്തിലും ഓണത്തിന്റെ ആഘോഷങ്ങള്‍ പൂര്‍ണമാവണമെങ്കിലും ഐശ്വര്യത്തിനും വേണ്ടി ഇവയെല്ലാം ഓരോ മലയാളിയും ഓര്‍ക്കേണ്ടതാണ്.

ഓണത്തെ ഓര്‍മ്മപ്പെടുത്താന്‍ ഓണപ്പൊട്ടന്‍മാര്‍ഓണത്തെ ഓര്‍മ്മപ്പെടുത്താന്‍ ഓണപ്പൊട്ടന്‍മാര്‍

ഓണം 2021: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾഓണം 2021: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾ

English summary

Traditional Rituals In Onam Celebration In Malayalam

Onam 2023: Here in this article we are discussing about some traditional rituals in celebration. Take a look.
X
Desktop Bottom Promotion