For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടി

|

ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലൈ 23-ന് ആരംഭിക്കും. ഗെയിംസില്‍ ലോകത്തുള്ള നിരവധി പ്രതിഭകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ നീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടി. ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ നീന്തല്‍ താരമാണ് ഇവര്‍. വനിതാ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് ഇവര്‍ യോഗ്യത നേടിയത്. COVID-19 മഹാമാരി കാരണം കഠിനമായ ലോക്ക്ഡൗണ്‍ ശേഷമാണ് ടോക്കിയോ ഒളിംമ്പിക്‌സിന് 23ന് തുടക്കം കുറിക്കുന്നത്. ആദ്യമായി യോഗ്യത നേടുന്ന നീന്തല്‍താരമാണ് മാന പട്ടേല്‍. ഇതിന് പുറമേ ഒളിംമ്പിക്‌സിലേക്ക് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടുന്ന മൂന്നാമത്തത് നീന്തല്‍ താരമാണ് ഇവര്‍. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

Tokyo Olympics Maana Patel Indias First Female Swimmer To Qualify For Games

most read: സ്വപ്‌നത്തില്‍ മരണം കാണുന്നോ, അതൊരു സൂചനയാണ്

ഇന്ത്യയെ പ്രതിനിധീകരിച്ച് മാന പട്ടേല്‍ 1000 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാന പട്ടേല്‍ മത്സരത്തിന് ഇറങ്ങുക. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് യോഗ്യത ഒളിംമ്പിക്‌സ് യോഗ്യത നേടിയത്. മലയാളി സാജന്‍ പ്രകാശും ശ്രീഹരി നടരാജുമായിരുന്നു അവര്‍. എന്നാല്‍ യൂണിവേഴ്‌സാലിറ്റി ക്വാട്ടയിലാണ് മാനയുടെ ഒളിമ്പിക് പ്രവേശനം സാധ്യമായത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യം താരങ്ങള്‍ക്ക്അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

മാന പട്ടേല്‍ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ഗുവാഹത്തിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ഈ മെഡലുകള്‍ എല്ലാം മാന സ്വന്തമാക്കിയത്. സ്‌കൂള്‍ ഗെയിംസില്‍ 2015ല്‍ 100 മീറ്റര്‍ ബ്ലാക്ക് സ്‌ട്രോക്കില്‍ 2015 ല്‍ മാനയുടെ പേരിലുള്ള റെക്കോര്‍ഡ് ഇത് വരെ ആരെക്കൊണ്ടും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധിക്കിടയില്‍ നീണ്ട് പോയ ഒളിംമ്പിക്‌സ് ജൂലൈ 23നാണ് ആരംഭിക്കുന്നത്. ഏകദേശം 11000 താരങ്ങള്‍ ഇതില്‍ പങ്കെുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വീട്ടില്‍ വ്യായാമം ചെയ്യുന്നതിലൂടെയും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതിലൂടെയും താന്‍ സ്വയം ആരോഗ്യവതിയായി മാറിയെന്നും. ഇത് കൂടാതെ പോസിറ്റീവ് ആയും ശാന്തമായും ഇരിക്കുന്നതിന് പരമാവധി പരിശ്രമിച്ചു എന്നുമാണ് മാന പട്ടേല്‍ പറയുന്നത്.

English summary

Tokyo Olympics Maana Patel India's First Female Swimmer To Qualify For Games

Swimmer Maana Patel (21), became the first Indian female swimmer to qualify for the Tokyo Olympics.
Story first published: Wednesday, July 7, 2021, 19:33 [IST]
X
Desktop Bottom Promotion