Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
അതീവ ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യേണ്ട രാശി
ഇന്നത്തെ രാശിഫലത്തിന്‍റെ പ്രത്യേകത എന്താണെന്ന് നമുക്ക് നോക്കാം. ഗുണ ദോഷ സമ്മിശ്രം തന്നെയായിരിക്കും ഇന്നത്തെ രാശിഫലം. രാശിചക്രം തിരിയുന്നത് അനുസരിച്ച് വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിലും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കിയാണ് ഇന്നത്തെ രാശിഫലം മനസ്സിലാക്കാൻ സാധിക്കുന്നത്. ജോലി, സാമ്പത്തികം, ആരോഗ്യം, മനസമാധാനം, ഭാര്യാഭർതൃബന്ധം എന്നിവയെല്ലാം രാശിഫലവുമായി ബന്ധപ്പെട്ട് വരുന്നത് തന്നെയാണ്.
ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന സൂര്യ രാശി മാറ്റത്തെയാണ് അവർക്ക് ഫലമായി വരുന്നത്. ജീവിതത്തിൽ ഇന്നത്തെ ദിവസം രാശിക്കാർക്ക് എന്താണ് കരുതി വെക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് മാനസിക സമ്മർദ്ദം കൂടുന്നതിനുള്ള സാഹചര്യം വീട്ടിൽ നിന്ന് തന്നെ ഉണ്ടാവുന്നതാണ്. അതുകൊണ്ട് സംസാരിക്കുമ്പോഴും ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് ചെയ്യാൻ നോക്കണം. ജോലിക്കാര്യത്തിൽ പ്രതിസന്ധികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും വളരെയധികം ആലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധ കൂടുതൽ ഉണ്ടാവുന്നത് നല്ലതാണ്. അശ്രദ്ധ പലപ്പോഴും നിങ്ങൾക്ക് വലിയ നഷ്ടം വരുത്തി വെക്കുന്നുണ്ട്. ജോലിമാറ്റത്തിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. വലിയ നേട്ടം കൈവരിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതായി വരും.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാവുകയില്ല. മാത്രമല്ല സാമ്പത്തിക ചിലവുകൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പല വിധത്തിൽ യാത്രകൾക്കുള്ള ഭാഗ്യമുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത് ആരോഗ്യമാണെന്ന് ഓർമ്മിപ്പിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം.

കർക്കിടകം രാശി
ഇന്ന് സാമ്പത്തിക സ്ഥിതി കർക്കിടകം രാശിക്കാർക്ക് മെച്ചപ്പെടുന്നുണ്ട്. കുടുംബത്തിൽ കൂടുതൽ സന്തോഷത്തിനുള്ള സാധ്യതയുണ്ട്. കലാരംഗത്ത് കൂടുതൽ തിളങ്ങുന്നതിനുള്ള സാധ്യതയുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നുണ്ട് ജോലിക്കാര്യത്തിൽ. ഓരോ അവസ്ഥയിലും നിങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള പ്രചോദനം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളിലും അനാവശ്യ ആശങ്കകൾ ഉണ്ടാവുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ആശങ്കകൾ ഒഴിവാക്കി വേണം എന്ത് കാര്യവും ചെയ്യുന്നതിന്. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടാവുന്നുണ്ട്. പ്രിയപ്പെട്ടവരിൽ നിന്ന് അപ്രതീക്ഷിതമായി പല വിധത്തിലുള്ള സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നു. ജീവിതത്തിൽ എടുക്കേണ്ട പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഇന്ന് എടുക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമുള്ള ഒരു ദിവസമാണ് ഇന്ന്. യാത്രകൾ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കുടുംബവുമൊത്ത് കൂടുതൽ സമയം ചിലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പല അവസ്ഥയിലും ഇത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ജോലിക്കാര്യത്തിൽ.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്ന് വഴക്കിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. ഹോസ്പിറ്റൽ ചിലവുകൾ തന്നെ പലപ്പോഴും നിങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വീട് പണിയിലൂടെ പലപ്പോഴും ബാധ്യതകൾക്കുള്ള സാധ്യതയുണ്ട്. ചെറിയ കാര്യങ്ങളിൽ അനുകൂല സമയമാണെങ്കിലും അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവണംയ

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. അപ്രതീക്ഷിതമായി ധനലാഭത്തിനുള്ള സാധ്യതയുണ്ട്. മാറ്റങ്ങൾ പല വിധത്തിൽ നിങ്ങളെ ബാധിക്കും. ഇതെല്ലാം പോസിറ്റീവ് മാറ്റങ്ങൾ ആയിരിക്കും എന്നുള്ളതാണ് സത്യം. ജീവിതത്തിൽ എടുക്കേണ്ട പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഇന്നത്തെ ദിവസമായിരിക്കും നിങ്ങൾ എടുക്കുക.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സഹായങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. അനാവശ്യമായി വഴക്കു കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക. ആരോഗ്യത്തിൻറെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അമിത ശ്രദ്ധവേണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുംഭം രാശി
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സാധിക്കുന്ന ദിവസമായിരിക്കും ഇന്ന് കുംഭം രാശിക്കാർക്ക്. കുട്ടികൾക്ക് വേണ്ടി പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്നുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും പിന്തിരിഞ്ഞ് നോക്കേണ്ട ഒരു സാഹചര്യം ഇന്നത്തെ തീരുമാനങ്ങൾ കൊണ്ട് നിങ്ങൾക്ക് ഉണ്ടാവുന്നില്ല,

മീനം രാശി
മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന രാശിക്കാരാണ് മീനം രാശിക്കാർ. എങ്കിലും ജോലിസ്ഥലത്ത് അൽപം സ്വസ്ഥതക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളെ തേടിയെത്തുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.



Click it and Unblock the Notifications











