For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

|

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഡൈനിംഗ് റൂം. കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍, ഈ മേഖല നിങ്ങളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, ഡൈനിംഗ് ഹാള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് വാസ്തു ശാസ്ത്ര തത്വങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. കുടുംബത്തിനും അതിഥികള്‍ക്കും ഇരിക്കാന്‍ കഴിയുന്നത്ര വലിപ്പമുള്ള ഒരു മേശ വേണം ഇവിടെ സ്ഥാപിക്കാന്‍.

Most read: കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read: കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

വാസ്തു ശാസ്ത്രത്തില്‍ ഡൈനിംഗ് റൂം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യം, ഐക്യം, വിജയം എന്നിവ ഡൈനിംഗ് റൂമുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിക്കുക. വാസ്തു തത്ത്വങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച, നന്നായി രൂപകല്‍പ്പന ചെയ്ത ഒരു ഡൈനിംഗ് റൂം എല്ലാ കുടുംബാംഗങ്ങള്‍ക്കും ശക്തി നല്‍കും. നിങ്ങളുടെ ഡൈനിഗ് റൂം പോസിറ്റീവായി ക്രമീകരിക്കാന്‍ വാസ്തു പറയുന്ന ചില മികച്ച വഴികള്‍ ഇതാ.

സ്ഥാനം

സ്ഥാനം

വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് ഡൈനിംഗ് റൂം നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശ. വടക്ക് ഭാഗം രണ്ടാമത്തെ മികച്ചതും കിഴക്ക് മൂന്നാമത്തേതുമാണ്. വീടിന്റെ തെക്ക് ഭാഗത്ത് നിങ്ങളുടെ ഡൈനിംഗ് സ്‌പേസ് സ്ഥാപിക്കുന്നതില്‍ നിന്ന് നിങ്ങള്‍ എപ്പോഴും വിട്ടുനില്‍ക്കണം.

ചുറ്റുപാട്

ചുറ്റുപാട്

നിങ്ങളുടെ അടുക്കള സ്ഥിതി ചെയ്യുന്ന അതേ നിലയില്‍ ഡൈനിംഗ് റൂം നിര്‍മ്മിക്കാന്‍ ശ്രമിക്കുക. അവ പരസ്പരം അടുത്തായിരിക്കണം. ഡൈനിംഗ് റൂമിനോട് ചേര്‍ന്ന് ഒരു ടോയ്ലറ്റ് നിര്‍മിക്കുന്നതും മോശമല്ല. എന്നിരുന്നാലും, അടുത്തടുത്ത് ഡൈനിംഗ് സ്‌പേസും ബാത്ത്‌റൂമും വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഡൈനിംഗ് ഹാളിനോട് ചേര്‍ന്ന് നിങ്ങളുടെ പാത്രങ്ങളും വസ്ത്രങ്ങളും കഴുകാന്‍ കഴിയുന്ന ഒരു സ്ഥലം തയാറാക്കുക.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

നിറം

നിറം

ഇളം ചുവപ്പ്, പിങ്ക്, ലെമണ്‍ എന്നിവ നിങ്ങളുടെ ഡൈനിംഗ് റൂമിന്റെ ചുവരുകള്‍ പെയിന്റ് ചെയ്യാന്‍ അനുയോജ്യമാണ്. ഈ നിറങ്ങളൊന്നും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് യോജിക്കുന്നില്ലെങ്കില്‍, ഇളം പച്ചയോ ഓറഞ്ചോ ഉപയോഗിക്കുക. മുറി അലങ്കരിക്കാന്‍ സമാനമായ ഷേഡുള്ള തുണിത്തരങ്ങള്‍ ഉപയോഗിക്കുക. ടേബിള്‍ തുണി മുതല്‍ കര്‍ട്ടനുകള്‍ വരെ, ഓരോന്നും ഈ നിറങ്ങളുടെ ഇളം ഷേഡുകള്‍ കൊണ്ട് അലങ്കരിക്കണം. ഡൈനിംഗ് റൂമിന് വെള്ളയും കറുപ്പും നിറം പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്.

പ്രവേശനം

പ്രവേശനം

നിങ്ങളുടെ ഡൈനിംഗ് ഹാളിന്റെ വാതില്‍ കെട്ടിടത്തിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ഭാഗത്തേക്ക് ആസൂത്രണം ചെയ്യുക. മറ്റൊരു വഴിയും ഇല്ലെങ്കില്‍, കിഴക്കന്‍ ദിശ വഴിയുള്ള പ്രവേശനത്തെക്കുറിച്ച് ചിന്തിക്കാം. എന്നിരുന്നാലും, വാതില്‍ വീടിന്റെ പ്രധാന വാതിലിന്റെ നേര്‍രേഖയിലായിരിക്കരുത്.

തീന്മേശ

തീന്മേശ

ഡൈനിംഗ് ടേബിളിന്റെ ആകൃതിയുടെ കാര്യത്തില്‍ ഏറ്റവും നല്ലത് ചതുരാകൃതിയിലോ ദീര്‍ഘചതുരത്തിലോ ഉള്ളത് വയ്ക്കുന്നതാണ്. ഭിത്തിക്ക് എതിര്‍വശത്തായി ഇത് വയ്ക്കരുത്. മേശയ്ക്കും ചുവരിനുമിടയില്‍ എപ്പോഴും കുറച്ച് ഇടം വയ്ക്കുക.

Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

സിറ്റിംഗ് ക്രമീകരണം

സിറ്റിംഗ് ക്രമീകരണം

ഭക്ഷണം കഴിക്കുന്ന സമയത്ത് കുടുംബത്തിലെ ഒരു അംഗവും തെക്ക് ദിശയോട് അഭിമുഖീകരിക്കരുത്. തല കിഴക്കോട്ട് അഭിമുഖമായി ഇരിക്കണം. മറ്റുള്ളവര്‍ക്ക് കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്ന് ദിശകളില്‍ ഏതെങ്കിലും ഒന്നില്‍ ഇരിക്കാം.

കുടിവെള്ളം

കുടിവെള്ളം

നിങ്ങളുടെ ഡൈനിംഗ് ഹാളില്‍ കുടിവെള്ളം സംഭരിക്കണമെങ്കില്‍, മുറിയുടെ വടക്ക്-കിഴക്ക് ഭാഗത്ത് ഒരു സ്ഥലം തിരഞ്ഞെടുക്കുക. മറ്റു ഭാഗങ്ങള്‍ പരമാവധി ഒഴിവാക്കണം.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുംMost read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

റഫ്രിജറേറ്റര്‍

റഫ്രിജറേറ്റര്‍

പലരും ഡൈനിംഗ് ടേബിളിനോട് ചേര്‍ന്ന് അവരുടെ ഡൈനിംഗ് സ്ഥലങ്ങളില്‍ ഫ്രിഡ്ജ് സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ഇതിനായി മുറിയുടെ തെക്ക്-കിഴക്ക് ഭാഗമാണ് തിരഞ്ഞെടുക്കാന്‍ നല്ലത്.

വാഷ്‌ബേസിന്‍

വാഷ്‌ബേസിന്‍

ഡൈനിംഗ് ഹാളില്‍ വാഷ് ബേസിന്‍ വയ്ക്കുന്നത് ഇക്കാലത്ത് ട്രെന്‍ഡാണ്. ഈ ആവശ്യത്തിനായി നിങ്ങള്‍ക്ക് മുറിയുടെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗം തിരഞ്ഞെടുക്കാം. വടക്ക് പടിഞ്ഞാറന്‍ മേഖലയിലോ തെക്ക് കിഴക്ക് ഭാഗത്തോ ഒരിക്കലും വാഷ്‌ബേസിന്‍ സ്ഥാപിക്കരുത്. മറുവശത്ത്, ഡ്രെയിനേജ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡൈനിംഗ് സ്ഥലത്തിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ഭാഗത്തായിരിക്കണം.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെMost read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

ലൈറ്റിംഗും അലങ്കാരവും

ലൈറ്റിംഗും അലങ്കാരവും

ഭക്ഷണം കഴിക്കുന്ന സമയത്ത് ആളുകളില്‍ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കാത്ത തരത്തില്‍ ഡൈനിംഗ് ഹാളിലെ ലൈറ്റ് സ്ഥാപിക്കണം. മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി മനോഹരമായ കരകൗശല വസ്തുക്കളും പ്രത്യേകിച്ച് പ്രകൃതിയുടെ മനോഹരമായ ചിത്രങ്ങളും കൊണ്ട് മുറി അലങ്കരിക്കാന്‍ ശ്രമിക്കുക.

English summary

Tips For Dining Room As Per Vastu For Positive Energy in Malayalam

Here are some best tips from vastu, that can give you the most positive dining experience. Take a look.
Story first published: Thursday, June 2, 2022, 16:22 [IST]
X
Desktop Bottom Promotion