Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഡൈനിംഗ് റൂം. കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍, ഈ മേഖല നിങ്ങളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, ഡൈനിംഗ് ഹാള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് വാസ്തു ശാസ്ത്ര തത്വങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. കുടുംബത്തിനും അതിഥികള്‍ക്കും ഇരിക്കാന്‍ കഴിയുന്നത്ര വലിപ്പമുള്ള ഒരു മേശ വേണം ഇവിടെ സ്ഥാപിക്കാന്‍.
വാസ്തു ശാസ്ത്രത്തില്‍ ഡൈനിംഗ് റൂം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യം, ഐക്യം, വിജയം എന്നിവ ഡൈനിംഗ് റൂമുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിക്കുക. വാസ്തു തത്ത്വങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച, നന്നായി രൂപകല്‍പ്പന ചെയ്ത ഒരു ഡൈനിംഗ് റൂം എല്ലാ കുടുംബാംഗങ്ങള്‍ക്കും ശക്തി നല്‍കും. നിങ്ങളുടെ ഡൈനിഗ് റൂം പോസിറ്റീവായി ക്രമീകരിക്കാന്‍ വാസ്തു പറയുന്ന ചില മികച്ച വഴികള്‍ ഇതാ.

സ്ഥാനം
വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് ഡൈനിംഗ് റൂം നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശ. വടക്ക് ഭാഗം രണ്ടാമത്തെ മികച്ചതും കിഴക്ക് മൂന്നാമത്തേതുമാണ്. വീടിന്റെ തെക്ക് ഭാഗത്ത് നിങ്ങളുടെ ഡൈനിംഗ് സ്പേസ് സ്ഥാപിക്കുന്നതില്‍ നിന്ന് നിങ്ങള്‍ എപ്പോഴും വിട്ടുനില്‍ക്കണം.

ചുറ്റുപാട്
നിങ്ങളുടെ അടുക്കള സ്ഥിതി ചെയ്യുന്ന അതേ നിലയില്‍ ഡൈനിംഗ് റൂം നിര്‍മ്മിക്കാന്‍ ശ്രമിക്കുക. അവ പരസ്പരം അടുത്തായിരിക്കണം. ഡൈനിംഗ് റൂമിനോട് ചേര്‍ന്ന് ഒരു ടോയ്ലറ്റ് നിര്‍മിക്കുന്നതും മോശമല്ല. എന്നിരുന്നാലും, അടുത്തടുത്ത് ഡൈനിംഗ് സ്പേസും ബാത്ത്റൂമും വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഡൈനിംഗ് ഹാളിനോട് ചേര്‍ന്ന് നിങ്ങളുടെ പാത്രങ്ങളും വസ്ത്രങ്ങളും കഴുകാന്‍ കഴിയുന്ന ഒരു സ്ഥലം തയാറാക്കുക.

നിറം
ഇളം ചുവപ്പ്, പിങ്ക്, ലെമണ്‍ എന്നിവ നിങ്ങളുടെ ഡൈനിംഗ് റൂമിന്റെ ചുവരുകള്‍ പെയിന്റ് ചെയ്യാന്‍ അനുയോജ്യമാണ്. ഈ നിറങ്ങളൊന്നും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് യോജിക്കുന്നില്ലെങ്കില്‍, ഇളം പച്ചയോ ഓറഞ്ചോ ഉപയോഗിക്കുക. മുറി അലങ്കരിക്കാന്‍ സമാനമായ ഷേഡുള്ള തുണിത്തരങ്ങള്‍ ഉപയോഗിക്കുക. ടേബിള്‍ തുണി മുതല്‍ കര്‍ട്ടനുകള്‍ വരെ, ഓരോന്നും ഈ നിറങ്ങളുടെ ഇളം ഷേഡുകള്‍ കൊണ്ട് അലങ്കരിക്കണം. ഡൈനിംഗ് റൂമിന് വെള്ളയും കറുപ്പും നിറം പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്.

പ്രവേശനം
നിങ്ങളുടെ ഡൈനിംഗ് ഹാളിന്റെ വാതില്‍ കെട്ടിടത്തിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ഭാഗത്തേക്ക് ആസൂത്രണം ചെയ്യുക. മറ്റൊരു വഴിയും ഇല്ലെങ്കില്‍, കിഴക്കന്‍ ദിശ വഴിയുള്ള പ്രവേശനത്തെക്കുറിച്ച് ചിന്തിക്കാം. എന്നിരുന്നാലും, വാതില്‍ വീടിന്റെ പ്രധാന വാതിലിന്റെ നേര്രേഖയിലായിരിക്കരുത്.

തീന്മേശ
ഡൈനിംഗ് ടേബിളിന്റെ ആകൃതിയുടെ കാര്യത്തില്‍ ഏറ്റവും നല്ലത് ചതുരാകൃതിയിലോ ദീര്‍ഘചതുരത്തിലോ ഉള്ളത് വയ്ക്കുന്നതാണ്. ഭിത്തിക്ക് എതിര്‍വശത്തായി ഇത് വയ്ക്കരുത്. മേശയ്ക്കും ചുവരിനുമിടയില്‍ എപ്പോഴും കുറച്ച് ഇടം വയ്ക്കുക.

സിറ്റിംഗ് ക്രമീകരണം
ഭക്ഷണം കഴിക്കുന്ന സമയത്ത് കുടുംബത്തിലെ ഒരു അംഗവും തെക്ക് ദിശയോട് അഭിമുഖീകരിക്കരുത്. തല കിഴക്കോട്ട് അഭിമുഖമായി ഇരിക്കണം. മറ്റുള്ളവര്‍ക്ക് കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്ന് ദിശകളില്‍ ഏതെങ്കിലും ഒന്നില്‍ ഇരിക്കാം.

കുടിവെള്ളം
നിങ്ങളുടെ ഡൈനിംഗ് ഹാളില്‍ കുടിവെള്ളം സംഭരിക്കണമെങ്കില്‍, മുറിയുടെ വടക്ക്-കിഴക്ക് ഭാഗത്ത് ഒരു സ്ഥലം തിരഞ്ഞെടുക്കുക. മറ്റു ഭാഗങ്ങള്‍ പരമാവധി ഒഴിവാക്കണം.

റഫ്രിജറേറ്റര്‍
പലരും ഡൈനിംഗ് ടേബിളിനോട് ചേര്‍ന്ന് അവരുടെ ഡൈനിംഗ് സ്ഥലങ്ങളില്‍ ഫ്രിഡ്ജ് സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ഇതിനായി മുറിയുടെ തെക്ക്-കിഴക്ക് ഭാഗമാണ് തിരഞ്ഞെടുക്കാന്‍ നല്ലത്.

വാഷ്ബേസിന്
ഡൈനിംഗ് ഹാളില്‍ വാഷ് ബേസിന് വയ്ക്കുന്നത് ഇക്കാലത്ത് ട്രെന്‍ഡാണ്. ഈ ആവശ്യത്തിനായി നിങ്ങള്‍ക്ക് മുറിയുടെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗം തിരഞ്ഞെടുക്കാം. വടക്ക് പടിഞ്ഞാറന്‍ മേഖലയിലോ തെക്ക് കിഴക്ക് ഭാഗത്തോ ഒരിക്കലും വാഷ്ബേസിന് സ്ഥാപിക്കരുത്. മറുവശത്ത്, ഡ്രെയിനേജ് എല്ലായ്പ്പോഴും നിങ്ങളുടെ ഡൈനിംഗ് സ്ഥലത്തിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ഭാഗത്തായിരിക്കണം.

ലൈറ്റിംഗും അലങ്കാരവും
ഭക്ഷണം കഴിക്കുന്ന സമയത്ത് ആളുകളില്‍ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കാത്ത തരത്തില്‍ ഡൈനിംഗ് ഹാളിലെ ലൈറ്റ് സ്ഥാപിക്കണം. മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി മനോഹരമായ കരകൗശല വസ്തുക്കളും പ്രത്യേകിച്ച് പ്രകൃതിയുടെ മനോഹരമായ ചിത്രങ്ങളും കൊണ്ട് മുറി അലങ്കരിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications