Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യം ഉദിക്കുന്നത് വിവാഹശേഷം; സമ്പന്നനാകാന്‍ യോഗം; പേരിന്റെ ആദ്യാക്ഷരം ഇതാണോ ?

എല്ലാവരുടെയും ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണ് വിവാഹം. വിവാഹശേഷം ദമ്പതികള്‍ പുതിയൊരു ജീവിതം ആരംഭിക്കുന്നു. വിവാഹശേഷം ആണിന്റെയും പെണ്ണിന്റെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണുന്നു. വിവാഹശേഷം, പലരുടെയും ഭാഗ്യം പെട്ടെന്ന് മാറുകയും അവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമ്പത്തും ലഭിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍, അത്തരം ചില ആളുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇത്തരക്കാരുടെ ഭാഗ്യവും ഉയരുന്നു. വിവാഹശേഷം, ഇത്തരക്കാര്‍ സമ്പന്നരാകുകയും വിജയം അവരുടെ കാല്ച്ചുവട്ടില് എത്തുകയും ചെയ്യുന്നു.
ഈ സമയത്ത്, ജീവിത പങ്കാളിയുടെ പിന്തുണ വളരെയധികം ലഭിക്കുന്നു. ഒരു വ്യക്തിയുടെ പേരിന്റെ ആദ്യാക്ഷരം അവരുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തു. വിവാഹശേഷം ചില പ്രത്യേക അക്ഷരങ്ങളില്‍ പേര് തുടങ്ങുന്ന വ്യക്തികളുടെ ഭാഗ്യം വര്‍ധിക്കുന്നു. ഏത് അക്ഷരത്തില്‍ തുടങ്ങുന്ന ആളുകളുടെ ഭാഗ്യമാണ് വിവാഹശേഷം കുതിച്ചുയരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.
അക്ഷരം എഫ്
എഫ് എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരുടെ ഭാഗ്യം വിവാഹത്തിന് ശേഷമാണ് ഉയര്‍ന്നു തുടങ്ങുന്നത്. ഇത്തരക്കാര്‍ വിവാഹശേഷം കഠിനാധ്വാനത്തിന്റെ കരുത്തില്‍ ധാരാളം പണം സമ്പാദിക്കുന്നു. അവര്‍ക്ക് ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാവില്ല. ഈ ആളുകളുടെ പങ്കാളികള്‍ വളരെ ഭാഗ്യമുള്ളവരുമാണ്.
അക്ഷരം എച്ച്
ജ്യോതിഷ പ്രകാരം എച്ച് അക്ഷരത്തില്‍ പേര് തുടങ്ങുന്നവരുടെ ഭാഗ്യം വിവാഹശേഷം പെട്ടെന്ന് ഉയരുന്നു. വിവാഹശേഷം ഇത്തരക്കാര്‍ പെട്ടെന്ന് വിജയത്തിന്റെ പടവുകള്‍ കയറാന്‍ തുടങ്ങും. ഇക്കൂട്ടര്‍ക്ക് പങ്കാളിയില്‍ നിന്നും വലിയ പിന്തുണയും ലഭിക്കും.
അക്ഷരം എം
പേരിന്റെ ആദ്യ അക്ഷരം എം ആയ ആളുകള്‍ വളരെ ഭാഗ്യമുള്ളവരാണ്. വിവാഹശേഷം ഇത്തരക്കാരുടെ ഭാഗ്യം തിളങ്ങും. വിവാഹത്തിന് മുമ്പ് കഠിനാധ്വാനം ചെയ്താലും അവര്‍ക്ക് ഫലം ലഭിക്കണമെന്നില്ല. എന്നാല്‍, വിവാഹശേഷം അവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ തുടങ്ങുന്നു. വിവാഹശേഷം ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ നല്ല പ്രശസ്തിയും ലഭിക്കും.
അക്ഷരം പി
പി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ളവരുടെ ഭാഗ്യം വിവാഹത്തിന് ശേഷം ഉയരുന്നു. വിവാഹത്തിന് മുമ്പ് നിങ്ങള്‍ കഠിനാധ്വാനം ചെയ്താലും വിജയിക്കണമെന്നില്ല, എന്നാല്‍ വിവാഹശേഷം നിങ്ങളുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരുന്നു. പങ്കാളിയുടെ പിന്തുണയോടെ നിങ്ങളുടെ ജീവിതത്തില്‍ നല്ല നാളുകള്‍ തുടങ്ങും. വിവാഹശേഷം ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം പുരോഗതി ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
