Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ രേഖ ഇങ്ങനെയെങ്കില്‍ ജീവിത വിജയം
ഈ രേഖ ഇങ്ങനെയെങ്കില്‍ ജീവിത വിജയം
ഹസ്തരേഖാ ശാസ്ത്രം, കൈ രേഖാ ശാസ്ത്രം ശാസ്ത്രം തന്നെയാണ്. ഇതെക്കുറിച്ചുള്ള പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. ഭാവിയും ഭുതവും വര്‍ത്തമാനവും പറയുവാന്‍ ഹസ്തരേഖാ ശാസ്ത്രം സഹായിക്കുമെന്നാണ് വിശ്വാസം. ഇതെക്കുറിച്ചു പഠിച്ചിട്ടുള്ളവര്‍ക്ക് ഇതേക്കുറിച്ച് ആഴത്തില്‍ വിവരങ്ങള്‍ തരാനാകുമെന്നും വിശ്വാസമുണ്ട്.
ഒരാളുടെ കൈ രേഖ പോലെയാകില്ല, മറ്റൊരാളുടെ കൈ രേഖ. ഇരു കയ്യിലെ രേഖകള്‍ തമ്മിലും വ്യത്യാസമുണ്ടാകുകയും ചെയ്യും. ചിലരുടെ കയ്യില്‍ ശരിയായി തെളിയാത്ത രേഖകളുണ്ടാകും. ചിലരുടെ കയ്യില്‍ രേഖകള്‍ കുറവാകും, ചിലരുടെ കയ്യില്‍ ഏറെയുണ്ടാകും.
കയ്യിലെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ലൈഫ് ലൈന്‍ അഥവാ ജീവ രേഖ. ഇത് പല കാര്യങ്ങളെക്കുറിച്ചും സൂചിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതെക്കുറിച്ചറിയൂ,

ലൈഫ് ലൈന്‍
ലൈഫ് ലൈന്‍ നിങ്ങളുടെ ജീവിതം എപ്രകാരമാകുമെന്നതിനെ കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ഊര്‍ജം, പൊസറ്റീവിറ്റി, ആത്മവിശ്വാസം, മനോധൈര്യം, ആകാംക്ഷ, ന്യായം തുടങ്ങിയ കാര്യങ്ങളെ സ്വാധീനിയ്ക്കുന്ന രേഖ കൂടിയാണിത്.

വ്യാഴത്തിന്റെ സ്ഥാനത്തു നിന്നും തുടങ്ങി
വ്യാഴത്തിന്റെ സ്ഥാനത്തു നിന്നും തുടങ്ങി വളവോ മുറിയലുകളോ ഇല്ലാത്ത ലൈഫ് ലൈനെങ്കില്‍ ഇത് ആകര്‍ഷകമായ വ്യക്തിത്വം സൂചിപ്പിയ്ക്കുന്നു. ഇവര്‍ ജീവിതത്തില്‍ അഭിലാഷങ്ങള്‍ ഉള്ളവരാകും, മികവു നേടാന്‍ ആഗ്രഹമുള്ളവരുമാകും. ഇവര്‍ സാമൂഹ്യ, സാമ്പത്തികപരമായി മികവും നേടും.

ഇത്തരക്കാര്‍ക്ക്
ഇത്തരക്കാര്‍ക്ക് കാട്ടിക്കൂട്ടലുകളും വേഷം കെട്ടലുകളുമില്ലാതെ തന്നെ കീര്‍ത്തി നേടാനാകും. ആളുകളെ ആകര്ഷിയ്ക്കാനുമാകം. വിജയം നേടാനും വളര്‍ച്ച നേടാനും ജീവിത വിജയത്തിനും ഇത്തരക്കാര്‍ക്ക് സ്വാഭാവിക ആഗ്രഹമുണ്ടാകും. ഇതിനായി ശ്രമിയ്ക്കും.

വ്യാഴത്തിന്റെ അതായത് ജുപ്പിറ്ററിന്റെ തൊട്ടു മുകളില്‍
വ്യാഴത്തിന്റെ അതായത് ജുപ്പിറ്ററിന്റെ തൊട്ടു മുകളില്‍ തുടങ്ങുന്ന ജീവിത രേഖയെങ്കില്‍ ഇവരുടെ ലക്ഷ്യങ്ങളെ ആര്‍ക്കും ഒന്നിനും തടസപ്പെടുത്താനാകില്ല. ലക്ഷ്യം മനസില്‍ കണ്ടിട്ടുണ്ടെങ്കില്‍ ഇതു നേടുന്നതു വരെ ഇവരെ ആര്‍ക്കും തടയാനാകില്ല.

ഇത്തരം ജീവിത രേഖയെങ്കില്‍
ഇത്തരം ജീവിത രേഖയെങ്കില്‍ ലക്ഷ്യം നേടിയാലും നിങ്ങള്‍ നിങ്ങളുടെ പ്രകടത്തില്‍ സംതൃപ്തരാകണമെന്നില്ല. നിങ്ങളുടെ പ്രകടനം മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ടതാണെങ്കില് പോലും. നിങ്ങളുടെ പ്രേരണയും ജിജ്ഞാസയുമെല്ലാം തന്നെ വളര്‍ന്നു കൊണ്ടു തന്നെയിരിയ്ക്കും. ഇത് നിങ്ങളെ റിലാക്സ് ചെയ്യാന്‍ അനുവദിയ്ക്കുകയുമില്ല.

എന്നിരുന്നാലും
എന്നിരുന്നാലും തുടക്കത്തില്‍ നിങ്ങള്‍ അല്പം ക്ഷീണവും താല്പര്യക്കുറവും കാണിച്ചുവെന്നിരിയ്ക്കും. എന്നാല്‍ ഇതിനെ മറി കടന്നു വന്നാല്‍ നിങ്ങള്‍ ലക്ഷ്യം നേടും വരെ വിശ്രമിയ്ക്കുകയുമില്ല.

വ്യാഴത്തിന്റെ അഥവാ ജുപ്പീറ്ററിന്റെ താഴെ നിന്നും
വ്യാഴത്തിന്റെ അഥവാ ജുപ്പീറ്ററിന്റെ താഴെ നിന്നും തുടങ്ങുന്ന ലൈഫ് ലൈനെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വികാരങ്ങളേയും പ്രവൃത്തികളേയും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുമെന്നാണ് അര്‍ത്ഥം. മറ്റുള്ളവരെ സഹായിക്കുവാനും അവര്‍ക്കു വഴി കാണിച്ചു കൊടുക്കുവാനും നിങ്ങള്‍ക്കാകും. സ്വയം നിയന്ത്രിയ്ക്കാന്‍ കഴിവുള്ള ഇത്തരക്കാര്‍ വെല്ലുവിളികളെ അതിജീവിച്ചു പരാജയം സമ്മതിയ്ക്കാതെ പ്രവര്‍ത്തിയ്ക്കും. ഭാവി ഇവര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിയ്ക്കും.



Click it and Unblock the Notifications
