Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
മഞ്ഞള്‍വെള്ളം കട്ടിലിനു താഴേ വച്ചുറങ്ങൂ,ഫലം
മഞ്ഞള്‍വെള്ളം കട്ടിലിനു താഴേ വച്ചുറങ്ങൂ,ഫലം
മഞ്ഞള്‍ അടുക്കളയിലെ കൂട്ടു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. നല്ലൊരു ആന്റി ഓക്സിഡന്റു കൂടിയാണിത്. കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കായി പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നും കൂടിയാണിത്.
എന്നാല്‍ ആചാരപരമായും വിശ്വാസപരമായും ഇതു പ്രാധാന്യമുള്ളതാണ്. പല ക്ഷേത്രങ്ങളിലും മഞ്ഞള്‍ പ്രസാദമുണ്ടാകും. സര്‍പ്പങ്ങള്‍ക്ക് മഞ്ഞള്‍പ്പൊടി ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
മഞ്ഞള്‍പ്പൊടിയുമായി ബന്ധപ്പെട്ട ആചാരങ്ങളും ചിട്ടകളും ധാരാളമുണ്ട്. ഇതിലൊന്നാണ് കട്ടിലിനു കീഴേ രാത്രി കിടക്കുമ്പോള്‍ മഞ്ഞള്‍വെള്ളം കലക്കി വയ്ക്കുന്നത്. പണ്ടു കാലത്ത് ഇതു ചില വീടുകളിലെങ്കിലും ചെയ്തിരുന്നു. കുട്ടികളുള്ളിടത്തു പ്രത്യേകിച്ചും. ഇതെക്കുറിച്ചറിയൂ.

മഞ്ഞള്‍പ്പൊടിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍
മഞ്ഞള്‍പ്പൊടിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ കൂടുതല്‍ നിലവിലുള്ളത് തമിഴ്നാട്ടിലാണ്. ഇവിടെ മഞ്ഞള്‍ വെള്ളം കലക്കി ഒഴിയ്ക്കുക പോലുള്ള ആചാരങ്ങളുണ്ട്. ഇത് ഒരാള്‍ക്കു മറ്റൊരാളോട് ഇഷ്ടം തോന്നുവാനും മറ്റും സഹായിക്കുമെന്ന വിശ്വാസമാണുള്ളത്. വശ്യതയ്ക്കു വേണ്ടിയുള്ള രീതിയാണിത്.

കട്ടിലിന്റെ കീഴേ
നമ്മുടെ കട്ടിലിന്റെ കീഴേ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കിയ മഞ്ഞള്‍വെള്ളം രാത്രി വയ്ക്കുന്നത് നല്ലതാണെന്നു പറയും. പണ്ടു കാലത്ത് ഇത്തരം രീതികള്‍ നിലവിലുണ്ടായിരുന്നു. കിടക്കാന്‍ നേരം മഞ്ഞള്‍പ്പൊടി വെള്ളം കട്ടിലിനടിയില്‍ വച്ചു കിടക്കുക.

ഈ വെള്ളം
ഈ വെള്ളം രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ കാണാത്ത വിധത്തിലായിരിയ്ക്കണം, വയ്ക്കേണ്ടത്. ഇതു രാത്രിയില്‍ എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ കാണാന്‍ പാടില്ലെന്നര്‍ത്ഥം. രാവിലെ ഇൗ വെള്ളം കണി കണ്ട് ഇത് വീടിനു പുറത്തേയ്ക്കൊഴിച്ചു കളയണം. ഇതോടെ നെഗറ്റീവ് എനര്‍ജി പുറന്തള്ളപ്പെടുന്നു.

ഇതു പോലെ ചെയ്താല്‍
ഇതു പോലെ ചെയ്താല്‍ രാത്രിയില്‍ ദുസ്വപ്നം കാണില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും പിതൃ സംബന്ധമായോ ദുര്മരണ സംബന്ധമായോ സ്വപ്നങ്ങള്‍ കാണില്ല. മാത്രമല്ല, മോശം കാര്യങ്ങളൊന്നും തന്നെ സംഭവിയ്ക്കില്ല. പ്രത്യേകിച്ചും കുട്ടികള്‍ക്കു പേടി തട്ടാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ക്കും.

രാവിലെ ഇത് കണി കാണുന്നത്
ഇതു കട്ടിലിനു താഴേയോ ഇതല്ലെങ്കില്‍ മുറിയ്ക്കു പുറത്തോ മുറിയുടെ മൂലയിലോ വയ്ക്കാം. എന്നാല്‍ രാത്രി ഉണര്‍ന്നാല്‍ ഇതു യാതൊരു കാരണവശാലും കാണരുത്. എന്നാല്‍ രാവിലെ ഇത് കണി കാണുന്നത് ഏറെ നല്ലതാണ്.

കണി കണ്ട ശേഷം
കണി കണ്ട ശേഷം ഇത് തെക്കോട്ട് ഒഴിച്ചു കളയുകയെന്നതാണ് പ്രധാനം. ഇത് അന്നത്തെ ദിവസം മുഴുവന്‍ ഏറെ നല്ലതാരിയിക്കുവാന് സഹായിക്കുന്ന ഒന്നു കൂടിയാണ്. രാത്രിയില്‍ നമ്മെ ബാധിയ്ക്കാന്‍ ഇടയുള്ള നെഗറ്റീവ് എനര്‍ജി ഈ മഞ്ഞള്‍ വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതു വഴി നമ്മെ ബാധിയ്ക്കാന്‍ ഇടയുള്ള ദോഷങ്ങള്‍ അകറ്റാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
