Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇന്ന് തിരുവോണം; ഐശ്വര്യത്തിലേക്ക് പുത്തന്‍ ചുവട് വെക്കാം
ഐശ്വര്യം നിറഞ്ഞ ഓണം തന്നെയാണ് എല്ലാവരുടേയും സ്വപ്നം. കൊവിഡ് എന്ന മഹാമാരി ഓണത്തിന്റെ നിറം കെടുത്തുമ്പോളും ഓണമാഘോഷിക്കാന്‍ ഇന്നും മലയാളി മുന്നിലുണ്ട് എന്നുളള്ളതാണ് സത്യം. ഉത്രാടപ്പാച്ചിലിന് ശേഷം ഇന്ന് തിരുവോണത്തെ വരവേല്‍ക്കുന്നതിന് നാടും നഗരവും ഒരുങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല. ഓണപ്പുടവയും, ഓണസദ്യയും, ഓണാഘോഷവുമായി ഓണത്തെ വരവേല്‍ക്കുന്നതിന് തയ്യാറായി നില്‍ക്കുകയാണ് നാമെല്ലാവരും. എന്നാല്‍ ഈ വര്‍ഷത്തെ ഓണം അല്പം കൂടുതല്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

ഇന്ന് തിരുവോണം, തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. ഈ വര്‍ഷത്തെ ഓണവും കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകള്‍ മുന്‍നിര്‍ത്തിയുമാണ് നടക്കുന്നത്. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകള്‍ നടക്കുന്നുണ്ട്. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. എന്നാല്‍ ഇത് വെറും ചടങ്ങ് മാത്രമമായി അനസാനിപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഓണപ്പൊട്ടനില്ലാതേയും ഓണപ്പാട്ടിന്റെ ഈരടികള്‍ ഇല്ലാതെയും ഒരു ഓണക്കാലമാണ് ഇപ്പോള്‍ കഴിഞ്ഞ് പോവുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓണത്തിന് ഇത്തരം ഒരു തീരുമാനം. മലബാറുകാരുടെ ജീവിതത്തോട് അത്രയേറെ ചേര്‍ന്ന് നില്ക്കുന്ന വ്യക്തിയാണ് ഓണപ്പൊട്ടന് അഥവാ ഓണേശ്വരന്. എന്നാല്‍ ഇന്ന് പല ദിക്കിലും ഇത് വെറും ചടങ്ങ് മാത്രമായി മാറി. എങ്കിലും കൊവിഡ് മാനദണ്ഡം അനുസരിച്ച് ഈ ദിനത്തില്‍ ഓണേശ്വരന്മാര്‍ക്ക് പ്രവേശനമില്ല.

കൊവിഡില്‍ മുങ്ങിയ ഒരു ഓണം തന്നെയാണ് ഇക്കുറിയും. എന്നാല്‍ ഈ വര്‍ഷം അല്പം നിയന്ത്രണങ്ങളോടെ ഓണം ആഘോഷിക്കുമ്പോള്‍ ഓണം ആഘോഷിക്കാന്‍ അടുത്ത വര്‍ഷം സാധിക്കും എന്ന പ്രതീക്ഷയാണ് ഓരോരുത്തരിലും നാം കാണുന്നത്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ഓരോ മലയാളിയും അഹങ്കരിക്കുന്ന ഒരു ദിനമാണ് തിരുവോണം. പാട്ടിലും ആഘോഷത്തിലും സദ്യയിലും എല്ലാമായി നിറഞ്ഞ് നില്ക്കുന്ന ആ സുദിനം. ഈ വര്‍ഷത്തെ പോലെ അടുത്ത വര്‍ഷത്തില്‍ കൊവിഡില്‍ മുങ്ങിപ്പോവാത്ത ഒരു ഓണം എല്ലാവര്ക്കും ആശംസിക്കുന്നു.



Click it and Unblock the Notifications
