For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് തിരുവോണം: നന്മയുടേയും സമൃദ്ധിയുടേയും ഒരു തിരുവോണക്കാലം

|

ഇന്ന് തിരുവോണം, പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു. ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളില്‍ ഒന്നാണ് തിരുവോണം എന്നത് നമുക്കെല്ലാം അറിയാം. എല്ലാ വര്‍ഷവും പ്രത്യേകതകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് തിരുവോണ ദിനത്തില്‍. രണ്ട് വര്‍ഷത്തിനപ്പുറം നീണ്ട് നിന്ന് കൊവിഡ് മഹാമാരിക്ക് ശേഷം മലയാളികള്‍ അറിഞ്ഞാഘോഷിക്കുന്ന ഉത്സവമാണ് തിരുവോണം. ഓരോ ഓണത്തിനും മലയാളി മനസ്സില്‍ ബാക്കിയാവുന്ന ചില നന്മകളാണ് അടുത്ത വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിലേക്ക് നമ്മളെ എത്തിക്കുന്നത്. പത്ത് ദിവസമായി ആഘോഷിക്കുന്ന ഓണം 2022 ഉത്സവം ഓഗസ്റ്റ് 30 ന് അത്തം ദിനത്താല്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ന് എത്തി നില്‍ക്കുന്നതാകട്ടെ അവസാന നാളായ തിരുവോണം ദിനത്തില്‍.

Thiruvonam 2022

മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി വര്‍ഷത്തില്‍ ഒരിക്കല്‍ പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നു എന്നാണ് ഓണത്തിന്റ ഐതിഹ്യം. തന്റെ പ്രജകളുടെ ക്ഷേമവും ഐശ്വര്യവും സന്തോഷവും നേരിട്ട് അറിയുന്നതിന് വേണ്ടി തിരുവോണ നാളില്‍ മഹാബലി തമ്പുരാന്‍ വാമനനോടൊപ്പമാണ് എത്തുന്നത് എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. ഈ ദിനത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നു ചെയ്ത് തീര്‍ക്കുന്നു എന്ന് നമുക്ക് നോക്കാം.

ഓണം 2022: 10 ദിവസത്തെയും പ്രത്യേകത

Thiruvonam 2022

അത്തം: മഹാബലി തന്റെ രാജ്യത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസമായാണ് കണക്കാക്കുന്നത്. ഈ ദിനത്തിലാണ് ഓണപ്പൂക്കളത്തിന് തുടക്കം കുറിക്കുന്നത്

ചിത്തിര: ചിത്തിര ദിനത്തില്‍ ആളുകള്‍ വീടുകള്‍ വൃത്തിയാക്കാനും ഓണപ്പൂക്കളം തയ്യാറാക്കുന്നതിനും വേണ്ടി ഒരുങ്ങുന്നു

ചോതി: ചോതി ദിനം മുതലാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ ദിനത്തില്‍ ആളുകള്‍ പരസ്പരം പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും പരസ്പരം സമ്മാനിക്കുകയും ചെയ്യുന്നു.

Thiruvonam 2022

വിശാഖം: ഓണസദ്യക്ക് വേണ്ടിയുള്ള ചിട്ടവട്ടങ്ങളെക്കുറിച്ചാണ് ഈ ഓണത്തിന് ആരംഭിക്കുന്നത്. ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

അനിഴം: പ്രസിദ്ധമായ ആറന്‍മുള വള്ളംകളി മത്സരത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ഇന്ന്.

തൃക്കേട്ട: മലയാളികള്‍ തങ്ങളുടെ തറവാട്ടുവീടുകളിലും ക്ഷേത്രങ്ങളിലും പോവുകയും കൂട്ടുകുടുംബത്തോടെ ഓണമാഘോഷിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

മൂലം: ഈ ദിവസം ക്ഷേത്രങ്ങളില്‍ ഓണസദ്യ വിളമ്പും

പൂരാടം: ഓണപ്പൂക്കളത്തിന് വട്ടം കൂടുന്ന ദിവസമാണ് ഇന്ന്. കൂടുതല്‍ പൂക്കളമൊരുക്കി ആകര്‍ഷകമാക്കി വലിയ വട്ടത്തില്‍ പൂക്കളമിടുന്നു.

Thiruvonam 2022

ഉത്രാടം: മഹാബലിയുടെ വരവ് പ്രമാണിച്ച് വന്‍ ഒരുക്കങ്ങളുമായാണ് ഉത്രാട ദിനം പുലരുന്നത് തന്നെ. ഇതിനെ ഉത്രാടപ്പാച്ചില്‍ എന്നാണ് പറയപ്പെടുന്നത്. ഒന്നാം ഓണമാണ് ഉത്രാടം ദിനത്തില്‍ ആഘോഷിക്കുന്നത്.

തിരുവോണം: ഉത്സവത്തിന്റെ അവസാന ദിവസമായ മഹാബലിയെ വരവേല്‍ക്കാന്‍ ആളുകള്‍ തൃക്കാക്കരയപ്പനെ വെച്ച് കോലം വരച്ച് പൂക്കളമിട്ട് തയ്യാറാവുന്നു. ഓണസദ്യയും ഈ ദിനത്തില്‍ പ്രത്യേകതയുള്ളതാണ്.

ഓണം 2022: തിരുവോണം നക്ഷത്രം 2022 സമയം

തിരുവോണം നക്ഷത്രം 2022 സെപ്റ്റംബര്‍ 7 ന് വൈകുന്നേരം 4:00 ന് ആരംഭിച്ച് സെപ്റ്റംബര്‍ 8 ന് 1:46 ന് അവസാനിക്കും.

കാലം തെറ്റിപ്പെയ്യുന്ന മഴക്കും മഹാമാരിക്കും ഓണത്തിന്റെ പകിട്ട് കുറക്കാനായിട്ടില്ല എന്നത് തന്നെയാണ് ഇന്നും ആവേശത്തോടെ ഓരോ മലയാളിയും ഓണമാഘോഷിക്കുന്നത്. ഗൃഹാതുരത്വം നിറഞ്ഞ കാലമാണ് ഓണക്കാലം. തുമ്പയും മുക്കുറ്റഇയും കാക്കപ്പൂവുമായി ഓണപൂക്കളങ്ങളില്‍ കളം നിറഞ്ഞിരുന്ന കാലം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് തിരുവോണം പൊയ്‌പ്പോവുന്നത്. ഓണക്കോടിയുടുത്തും ഓണപ്പാട്ടുകള്‍ പാടിയും നാം കാത്തിരിക്കുന്ന തിരുവോണ ദിനം ഏവര്‍ക്കും സന്തോഷവും സമൃദ്ധിയും തൃപ്തിയും പകരുന്നതാവട്ടെ. മലയാളം ബോള്‍ഡ്‌സ്‌കൈയുടെ ഓരോ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ഓണസദ്യ കരുതുന്ന പോലെ നിസ്സാരമല്ല: വിളമ്പുന്ന രീതി ഇപ്രകാരംഓണസദ്യ കരുതുന്ന പോലെ നിസ്സാരമല്ല: വിളമ്പുന്ന രീതി ഇപ്രകാരം

Onam 2022 Horoscope : സമ്പൂര്‍ണ ഓണഫലം: 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍Onam 2022 Horoscope : സമ്പൂര്‍ണ ഓണഫലം: 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍

English summary

Thiruvonam 2022 date, shubh muhurat, rituals, puja vidhi, recipes and significance in Malayalam

Thiruvonam 2022 date, shubh muhurat, rituals, puja vidhi, recipes and significance in malayalam. Take a look.
X
Desktop Bottom Promotion