For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

|

പൗരാണിക ഇന്ത്യ കണ്ട മികച്ച അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജകീയ ഉപദേശകനുമായിരുന്നു ചാണക്യന്‍. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചാണക്യന്റെ അപാരമായ അറിവ് വളരെ പ്രശസ്തമാണ്. ബുദ്ധിരാക്ഷസനായ അദ്ധേഹത്തെ കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും.

Most read: ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാംMost read: ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം

മനുഷ്യജീവിതം വിജയകരമാക്കുന്നതിന് ചാണക്യന്‍ നിരവധി നയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ക്ക് തന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ചാണക്യനീതിയില്‍ ജീവിതത്തിന്റെ വിവിധ വശങ്ങള്‍, ബന്ധങ്ങള്‍, പണം, ജോലി, ശത്രുക്കള്‍, സുഹൃത്തുക്കള്‍ മുതലായവയെക്കുറിച്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി ഈ നുറുങ്ങുകള്‍ പിന്തുടരുകയാണെങ്കില്‍, അവന്റെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയും.

ഈ കാര്യങ്ങള്‍ മറ്റൊരാളോട് ഒരിക്കലും പറയരുത്

ഈ കാര്യങ്ങള്‍ മറ്റൊരാളോട് ഒരിക്കലും പറയരുത്

ചാണക്യനീതിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് തന്നെ ഭാവിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഒരിക്കലും ആരോടും പറയരുതെന്ന് ചാണക്യന്‍ വിലക്കുന്ന അത്തരം കാര്യങ്ങള്‍ എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാം.

പണനഷ്ടം

പണനഷ്ടം

സാമ്പത്തികമായി എത്ര ബുദ്ധിമുട്ടാണെങ്കിലും, നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മറ്റാരെയും ഒരിക്കലും അറിയിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ നിങ്ങള്‍ ഒരിക്കലും ഇത് ചര്‍ച്ച ചെയ്യരുത്. ഒരാള്‍ക്ക് പണം നഷ്ടപ്പെടുമ്പോള്‍, അവന്‍ സഹായം ചോദിച്ചേക്കുമെന്ന് അവന്റെ ബന്ധുക്കലും അടുപ്പക്കാരും അവനെ അകറ്റുമെന്ന് ചാണക്യന്‍ പറയുന്നു. നിങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആരോടെങ്കിലും പറയുന്നത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടാനുള്ള കാരണമായും മാറിയേക്കാം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ഇക്കാര്യം ഇന്നും പ്രസക്തമാണ്.

Most read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചനMost read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചന

ദാരിദ്ര്യം

ദാരിദ്ര്യം

നിങ്ങളുടെ താഴ്ന്ന സാമ്പത്തിക സ്ഥിതി ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്. സമൂഹത്തില്‍, നല്ല സാമ്പത്തിക സ്ഥിതി ഉള്ളവര്‍ മാത്രമേ ബഹുമാനിക്കപ്പെടുകയുള്ളൂ. അതിനാല്‍, ഒരാളുടെ ദാരിദ്ര്യത്തെക്കുറിച്ചോ നഷ്ടപ്പെട്ട സാമ്പത്തിക നിലയെക്കുറിച്ചോ ഉള്ള വാര്‍ത്തകള്‍ ഒരിക്കലും വെളിപ്പെടുത്തരുത്. ദരിദ്രരെ ദുര്‍ബലരായി കണക്കാക്കുകയും ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ ശീലം.

നിങ്ങളുടെ ഭാര്യയുടെ വ്യക്തിത്വം

നിങ്ങളുടെ ഭാര്യയുടെ വ്യക്തിത്വം

ഒരാള്‍ ഒരിക്കലും തന്റെ ഭാര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരുമായും പങ്കിടരുത്. ഒരാളുടെ ഭാര്യയാണ് ഒരു പുരുഷന്റെ ഏറ്റവും സ്വകാര്യ സ്വത്ത് എന്ന് ചാണക്യന്‍ വിശ്വസിച്ചു. ചാണക്യന്റെ അഭിപ്രായത്തില്‍, ബുദ്ധിയുള്ള ഒരാള്‍ ഒരിക്കലും തന്റെ ഭാര്യയുടെ സ്വഭാവമോ മനോഭാവമോ വ്യക്തിത്വമോ മറ്റൊരാളോട് ചര്‍ച്ച ചെയ്യരുത്. അവളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരു മനുഷ്യന്‍ മറ്റൊരാളുടെ ഭാര്യയെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞാല്‍, ഒന്നുകില്‍, അവളുടെ ബലഹീനതകള്‍ അറിഞ്ഞ ശേഷം അല്ലെങ്കില്‍ അവളുടെ അടുത്ത സുഹൃത്തുക്കളുമായി അവളുടെ രഹസ്യങ്ങള്‍ പങ്കുവെച്ചതിന് ശേഷം അയാള്‍ അവളുമായി അധാര്‍മിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. ഒരു സുഹൃത്ത് എപ്പോള്‍ നിങ്ങളുടെ ശത്രുവാകുമെന്ന് ഉറപ്പില്ലാനാവില്ല. അതിനാല്‍, നിങ്ങളെ അപമാനിക്കാനോ പരസ്യമായി പരിഹസിക്കാനോ അവര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചേക്കാം.

Most read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂMost read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂ

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു സുഹൃത്തിന്റെ സഹായം ആവശ്യമായി വന്നേക്കാവുന്ന സാഹചര്യങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ആ വ്യക്തിക്ക് നിങ്ങളെക്കുറിച്ച് ഒരു നെഗറ്റീവ് അഭിപ്രായം ഉണ്ടെങ്കില്‍, അവന്‍ നിങ്ങളെ സഹായിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചേക്കില്ല. ഒരാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുതെന്ന് ചാണക്യന്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ അടുപ്പക്കാരോട് നിങ്ങളുടെ പ്രശ്‌നങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കരുതെന്ന് ഇതിനര്‍ത്ഥമില്ല. ചില കാര്യങ്ങള്‍ സ്വകാര്യമാക്കാനുള്ളതാണ്, എന്നാല്‍ മറ്റു ചിലത് രഹസ്യമായി സൂക്ഷിക്കാനുള്ളതും.

നിങ്ങളുടെ അഹംഭാവം

നിങ്ങളുടെ അഹംഭാവം

ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങളുടെ അഹംഭാവ സ്വഭാവം എന്നത് നിങ്ങളുടെ ആത്മവിശ്വാസക്കുറവിന്റെ അടയാളമാണ്. കഴിയുന്നിടത്തോളം നിങ്ങളുടെ ഉള്ളിലെ അഹംഭാവ സ്വഭാവം മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കാതിരിക്കുക. അതുപോലെ, നിങ്ങളേക്കാള്‍ ചെറിയ ആളുകള്‍ കാരണം നിങ്ങള്‍ക്ക് അപമാനം നേരിടേണ്ടിവന്നാല്‍, അത്തരം കാര്യങ്ങള്‍ മറ്റാരോടും പറയരുത്, അത് നിങ്ങളുടെ പ്രശസ്തി കുറയ്ക്കും.

Most read:പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്Most read:പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്

English summary

Things You Should Never Tell Anyone According to Chanakya Niti in Malayalam

Chanakya Niti mentions the policies of life. According to Chanakya niti you should never tell anyone these things. Take a look.
Story first published: Wednesday, September 8, 2021, 17:13 [IST]
X
Desktop Bottom Promotion