Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
പോക്കറ്റില്‍ ഒരിക്കലും സൂക്ഷിക്കരുത് ഇവ; നഷ്ടം
നിങ്ങളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകള്‍ നിങ്ങളുടേതായ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമാണ്. എന്നിരുന്നാലും, ഇത് നെഗറ്റീവ് എനര്‍ജിയുടെ ഒരു സംഭരണശാലയായി മാറ്റാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്തുതന്നെയായാലും അത് പോക്കറ്റില്‍ സൂക്ഷിക്കുന്ന ശീലം നമ്മില്‍ മിക്കവര്‍ക്കും ഉണ്ട്. പക്ഷേ, വാസ്തുവിന്റെ കണ്ണില്‍, സമ്പത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ ഒരാള്‍ അവരുടെ പോക്കറ്റില്‍ സൂക്ഷിക്കേണ്ട ചില വസ്തുക്കള്‍ മാത്രമേയുള്ളൂ.
എന്നിരുന്നാലും, നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ വികാസത്തിലേക്ക് നയിക്കുന്നതിനാല്‍ ചില വസ്തുക്കള്‍ ഒരിക്കലും പോക്കറ്റില്‍ വയ്ക്കരുതെന്നു വാസ്തു ശുപാര്‍ശ ചെയ്യുന്നു. നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനായി നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കാവുന്നതും സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ചില വസ്തുക്കള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

കീറിയ പഴ്സ്
ഒരിക്കലും പോക്കറ്റില്‍ കീറിയ പഴ്സ് സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു. വാസ്തുപരമായി ഇത് പണം ആകര്‍ഷിക്കുന്നതിന് നിന്ദ്യമായി കണക്കാക്കുന്നു. കൂടാതെ, അഴുകിയ പഴ്സ് ഒരാള്‍ക്ക് എളുപ്പത്തില്‍ പണനഷ്ടവും വരുത്തുന്നു.

മരുന്നുകള്‍
ഒരാളുടെ പോക്കറ്റില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്നാണ് മരുന്നുകള്‍. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെ ഒരാളുടെ ആരോഗ്യം മോശമാകുമെന്നും കഷ്ടപ്പാട് വരുമെന്നും പറയപ്പെടുന്നു. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിക്കാതെ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.

ആയുധങ്ങള്‍
മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരാളുടെ പേഴ്സിലോ പോക്കറ്റിലോ സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം, നിങ്ങള്‍ക്ക് ചുറ്റും ഇത് നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുന്നു. അതിനാല്‍, കത്രിക, കത്തി അല്ലെങ്കില്‍ നഖം വെട്ടി പോലുള്ളവ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പഴയ ബില്ലുകള്‍
പഴയ ബില്ലുകള്‍ ഒരിക്കലും പോക്കറ്റില്‍ സൂക്ഷിക്കരുത്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബില്ലുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനായി ഒരു റെക്കോഡോ ഫയലോ സൂക്ഷിക്കുക. പഴയ ബില്ലുകള്‍ നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ക്ഷണിക്കുന്നതിന് തുല്യമാണ്.

കുറിപ്പുകള്‍
ചില ആളുകള്‍ക്ക് അവരുടെ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഒരു ശീലമുണ്ട്. എന്നിരുന്നാലും, ഒരാള്‍ അനാവശ്യമായി എഴുതിയ കുറിപ്പുകള്‍ അവരുടെ പോക്കറ്റുകളില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങള്‍ പ്രത്യേക സ്ഥലത്ത് വേണം സൂക്ഷിക്കാന്‍.

ലഘുഭക്ഷണങ്ങള്‍
ലഘുഭക്ഷണങ്ങളും പോക്കറ്റില്‍ സൂക്ഷിക്കരുത്. മിക്കവര്‍ക്കും അവരുടെ വിശപ്പകറ്റാന്‍ പ്രിയപ്പെട്ട ലഘുഭക്ഷണം പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ വാസ്തുപരമായി ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്.

പൂര്‍വ്വികരുടെ ചിത്രം
കീറിപ്പോയ കുറിപ്പുകളോ പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നാണയങ്ങള്‍ എന്നിവ പഴ്സില്‍ സൂക്ഷിക്കരുത്. അത്തരം കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കും. കൂടാതെ, ഒരാള്‍ തന്റെ പൂര്‍വ്വികരുടെ ചിത്രവും പഴ്സില്‍ സൂക്ഷിക്കരുത്.

ചരടുകള്‍
ഒരു ജ്യോതിഷിയുടെ ഉപദേശമില്ലാതെ ഒരാള്‍ തന്റെ പോക്കറ്റില്‍ ഒരിക്കലും മതപരമായ ചരടുകള്‍ വയ്ക്കരുത്, അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയിലേക്ക് വാസ്തുപ്രകാരം നെഗറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ ഇടയാക്കുന്നു.

പോക്കറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
ലക്ഷ്മീ ദേവിയുടെ ചിത്രം
രണ്ട് ആനകള്‍ക്കൊപ്പം ഇരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ഒരു ചിത്രം പോക്കറ്റില്‍ കൊണ്ടുനടക്കുന്നതിലൂടെ ആ വ്യക്തിക്ക് ആരോഗ്യവും ജീവിതത്തില്‍ സമൃദ്ധിയും കൈവരുത്തും.

ആലില
ആലില കൂടെ കൊണ്ടുനടക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഇത് നിങ്ങളെ ഈ വൃക്ഷത്തിന്റെ അനുഗ്രഹം നേടാന്‍ ആകര്‍ഷിക്കും. ആലില പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പണം ആകര്‍ഷിക്കാനും സാധിക്കുന്നു.

വെള്ളി നാണയം
നിങ്ങളുടെ പോക്കറ്റില്‍ ഒരു വെള്ളി നാണയം കൊണ്ടുനടക്കുന്നതും വാസ്തുപരമായി ഉത്തമമാണ്. ഇത് ഒരാളെ സമ്പന്നനാക്കുകയും ആ വ്യക്തിയുടെ കുടുംബത്തില്‍ നല്ല ആരോഗ്യം ആകര്‍ഷിക്കുകയും ചെയ്യുന്നു.

താമര വേരുകള്‍
താമര വേരുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ശുഭമായി കണക്കാക്കുന്നു. അത്തരമൊരു വിശുദ്ധ പുഷ്പത്തിന്റെ സാമീപ്യം നിലനിര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഒപ്പം നിങ്ങള്‍ക്ക് സമൃദ്ധിയും നല്കുന്നു.

ശംഖ്
ശംഖ് പോക്കറ്റില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും നല്ല ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ശംഖുകളില്‍ പ്രപഞ്ചത്തിന്റെ എല്ലാ സ്പന്ദനങ്ങളും അടങ്ങിയിരിക്കുന്നു.

ശ്രീചക്രം
വാസ്തുവില്‍ വളരെ പ്രസിദ്ധമാണ് ശ്രീചക്രം. ഇത് ഒരാളുടെ പോക്കറ്റില്‍ കൊണ്ടുനടക്കുന്നത്, അയാളുടെ കുടുംബത്തില്‍ നല്ല ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ കൈവരുത്തുന്നു.

അരിമണി
അരിമണികള്‍ പോക്കറ്റില്‍ സൂക്ഷിക്കണം. ഇത് കുടുംബത്തില്‍ സമൃദ്ധി കൊണ്ടുവരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഒപ്പം നിങ്ങള്‍ ഒരിക്കലും ഭക്ഷണത്തിന് കുറവുണ്ടാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications