For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

23 വര്‍ഷം ക്വാറന്‍റീന്‍; മഹാമാരി തുടക്കവുമായി മേരി

|

ഇന്ന് ലോകം മുഴുവന്‍ ഒരു യുദ്ധത്തിലാണ്. കൊറോണവൈറസ് എന്ന അതിഭീകരവ്യാപനത്തിനെതിരേയുള്ള യുദ്ധത്തില്‍. ലോകത്തിന്റെ മുക്കും മൂലയും വരെ ഇതിനെതിരേ പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഓരോ കോണിലും വരെ എങ്ങനെ ഈ വൈറസിനെ തുരത്താം എന്നുള്ളതാണ് ആലോചിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ രോഗവ്യാപനശേഷി കുറഞ്ഞുവെങ്കിലും ലോകത്തിന്റെ പല കോണുകളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത അത്ര ശുഭകരമല്ല എന്നുള്ളത് തന്നെയാണ്.

 കോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണം കോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണം

എന്നാല്‍ ഇത് ആദ്യത്തെ പ്രാവശ്യമല്ല ഇത്തരം ഒരു മഹാമാരി നമ്മുടെ ജീവനെടുക്കുന്നത്. 1918-ല്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന സ്പാനിഷ് ഫ്‌ളൂ എന്ന ഭീകരനാണ് ലോകത്തിലെ ഏറ്റവും ആളുകളെ ആക്രമിച്ച രോഗം. ഇതില്‍ 500 മില്ല്യണ്‍ ആളുകളാണ് ലോകത്തിന്റെ പലഭാഗങ്ങളിലും രോഗബാധിതരായത്. 50 മില്ല്യണിലധികം ആളുകളാണ് മരണപ്പെട്ടത്. എന്നാല്‍ ഇതിനേക്കാള്‍ ഒരു വ്യക്തിയുടെ പേരില്‍ രോഗം അറിയപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ടൈഫോയ്ഡ് എന്ന മഹാമാരിയാണ് ടൈഫോയ്ഡ് മേരിയുടെ പേരില്‍ അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

യഥാര്‍ത്ഥ പേര് മേരി മലന്‍

യഥാര്‍ത്ഥ പേര് മേരി മലന്‍

ടൈഫോയ്ഡ് മേരി എന്നറിയപ്പെടുന്ന വ്യക്തിയുടെ യഥാര്‍ത്ഥ പേര് മേരി മലന്‍ എന്നായിരുന്നു. 1869 സെപ്റ്റംബര്‍ 23 ന് അയര്‍ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള കുക്ക്‌സ്റ്റോണ്‍ എന്ന ചെറിയ ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്. കൗണ്ടി ടൈറോണിലെ ജന്മനാട് അയര്‍ലന്റിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായിരുന്നു. പക്ഷേ കൗമാരത്തില്‍ തന്നെ അവര്‍ പുതിയ ജീവിതരീതി തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഗ്രാമത്തില്‍ നിന്നും പുറത്തേക്ക് എത്തി. പാചകക്കാരിയായായിരുന്നു ഇവരുടെ തുടക്കം. ന്യൂയോര്‍ക്കിലേയും പരിസരപ്രദേശങ്ങളിലേയും വീടുകളില്‍ പാചകക്കാരിയായി മേരി ജോലി ചെയ്തു. എന്നാല്‍ മേരിയുണ്ടാക്കുന്ന ഭക്ഷണത്തിലൂടെ തന്നെ മേരി പാചകക്കാരികള്‍ക്കിടയിലെ താരമായി മാറി.

Image courtesy: wikipedia

മേരി നില്‍ക്കുന്ന വീട്ടില്‍ രോഗം

മേരി നില്‍ക്കുന്ന വീട്ടില്‍ രോഗം

അയര്‍ലന്റില്‍ ജനിച്ച മേരി അമേരിക്കയിലെ ഓരോ സമ്പന്ന കുടുംബത്തിലും പാചകം ചെയ്ത് പെട്ടെന്നാണ് പേരെടുത്തത്. തനിക്കറിയാവുന്ന വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കും ചെയ്ത് കൊടുത്ത് സന്തോഷത്തോടെ കഴിയുകയായിരുന്നു മേരി ഈ സമയം. എന്നാല്‍ അപ്പോഴാണ് മേരി ജോലിക്ക് നില്‍ക്കുന്ന വീടുകളില്‍ എല്ലാം ഒരേ തരത്തിലുള്ള രോഗം കണ്ടെത്തിയത്. 1900-1907 കാലഘട്ടങ്ങളില്‍ ഏഴ് കുടുംബത്തിലാണ് മേരി പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്യുന്ന കുടുംബങ്ങളിലെല്ലാം ഇത് കത്തിപ്പടരാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

ആദ്യം പ്രകടമായത്

ആദ്യം പ്രകടമായത്

1900-ല്‍ മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ ആളുടെ മകള്‍ക്കാണ് രോഗം പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1901-ല്‍ മേരി മറ്റൊരു കുടുംബത്തിലേക്ക് വന്നു. അവിടേയും എല്ലാ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥീരികരിക്കപ്പെട്ടു. ടൈഫോയ്ഡ് ആയിരുന്നു രോഗം. മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ മറ്റ് ജോലിക്കാരില്‍ മൂന്ന് പേര്‍ ടൈഫോയ്ഡ് കാരണം മരണപ്പെട്ടു. പിന്നീട് മറ്റൊരു വീട്ടിലെത്തിയ മേരി അവിടെയുള്ളപ്പോഴും ആ കുടുംബത്തിലെ ഏഴ് പേര്‍ക്കും അസുഖം ബാധിച്ചു. പിന്നീട് നടന്നതെല്ലാം അപകടകരമായ കാര്യമായിരുന്നു.

പതിനൊന്നില്‍ പത്ത് പേരും

പതിനൊന്നില്‍ പത്ത് പേരും

പിന്നീട് 1906 ന്യൂയോര്‍ക്കിലെ ഒരു വീട്ടിലായിരുന്നു മേരി ജോലിക്ക് കയറിയത്. ഈ വീട്ടിലേയും 11ല്‍ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി. ഇതിന് ശേഷം മേപി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും സമാന അനുഭവമാണ് ഉണ്ടായത്.1906-ല്‍ കുടുംബത്തോടൊപ്പം വീടെടുത്ത് മാറിയ ഒരു സമ്പന്നകുടുംബത്തിലെ വ്യക്തി പോയപ്പോള്‍ മേരിയേയും കൊണ്ട് പോയിരുന്നു. എന്നാല്‍ പിന്നീട് ആ കുടുംബത്തിലെ പലര്‍ക്കും ടൈഫോയ്ഡ് ബാധിച്ചു.

രോഗവ്യാപനം ഇങ്ങനെയാണ്

രോഗവ്യാപനം ഇങ്ങനെയാണ്

രോഗവ്യാപനം എങ്ങനെ എന്നതായിരുന്നു അടുത്ത ചോദ്യം. ജോര്‍ജ് സോപ്പര്‍ എന്ന ഗവേഷകന്‍ 1907-ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ മേരിയാണ് രോഗം പരത്തുന്നതെന്ന് കണ്ടെത്തി. ഓരോ സ്ഥലത്തും രോഗം പരത്തുന്നതില്‍ ആരോഗ്യവതിയായ ഒരു പാചകക്കാരിക്ക് പങ്കുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കാരണം രോഗം ഓരോരുത്തരിലേക്കും എത്തുമ്പോഴേക്കും മേരി ആ സ്ഥലം ഉപേക്ഷിച്ച് പോവുമായിരുന്നു. മേരി അവസാനമായി ജോലിക്ക് നിന്നിരുന്ന വീട്ടിലെ ആളുടെ മകള്‍ രോഗം വന്ന് മരിക്കുകയും മറ്റ് രണ്ട് ജോലിക്കാര്‍ രോഗബാധിതരാവുകയും ചെയ്തതോടെ കാര്യങ്ങള്‍ ഗുരുതരമായി.

സോപ്പറിന്റെ ആവശ്യപ്രകാരം

സോപ്പറിന്റെ ആവശ്യപ്രകാരം

ഇത്രയുമായപ്പോഴേക്ക് സോപ്പര്‍ മേരിയെ സമീപിക്കുകയും രോഗപരിശോധന നടത്തുന്നതിന് സാമ്പിള്‍ നല്‍കുന്നതിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് നിഷേധിക്കുകയായിരുന്നു മേരി ചെയ്തത്. എന്നാല്‍ പിന്നീട് സോപ്പര്‍ തന്നെ ഡോക്ടറുമായി എത്തുകയും ചെയ്തു. എങ്കിലും മേരി പരിശോധനക്ക് തയ്യാറായില്ല. ഇതിന്റെ പ്രതിഷേധവുമായി ഇവര്‍ ബാത്ത്‌റൂമില്‍ കയറി വാതിലടക്കുകയും സോപ്പറും ഡോക്ടറും പോയാല്‍ മാത്രമേ പുറത്തേക്ക് വരുകയും ചെയ്യൂ എന്നും അറിയിച്ചു. ഇത് മാത്രമല്ല മേരിക്ക് യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ഏവരേയും അത്ഭുതപ്പെടുത്തിയ കാര്യം.

അവസാനം സംഭവിച്ചത്

അവസാനം സംഭവിച്ചത്

മേരി തന്നെയാണ് രോഗം പരത്തുന്നത് എന്ന് ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് തിരിച്ചറിഞ്ഞത്. പൊതുജനാരോഗ്യത്തിന് ഇവര്‍ ഭീഷണിയാണെന്ന് കാണിച്ച് പൊലീസ് മേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടക്കിടെ എന്നല്ല കൈകഴുകുന്നത് വളരെ വിരളമായി മാത്രമാണ് അവര്‍ ചെയ്തിരുന്നത് എന്ന് അവര്‍ പറഞ്ഞു. പക്ഷേ എന്ത് തന്നെയായാലും മേരിയെ ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം ഐസോലേഷനില്‍ ആക്കുകയായിരുന്നു അടുത്ത നടപടി.

മൂത്ര പരിശോധന

മൂത്ര പരിശോധന

അതിന് ശേഷമാണ് മേരിയുടെ യൂറിന്‍ ടെസ്റ്റ് ചെയ്തത്. ഇതില്‍ മേരിയുടെ പിത്താശയത്തില്‍ ധാരാളം ടൈഫോയ്ഡ് ബാക്ടീരിയകളെ കണ്ടെത്തുകയും ചെയ്തു. അതിനെത്തുടര്‍ന്ന് മേരിയുടെ പിത്താശയം എടുത്ത് മാറ്റണം എന്ന് പറഞ്ഞെങ്കിലും അതിന് മേരി തയ്യാറായില്ല. മാത്രമല്ല താന്‍ ഒരിക്കലും രോഗവാഹകയാണെന്ന് സമ്മതിക്കുന്നതിന് മേരി തയ്യാറായില്ല. ഈ സമയത്താണ് മേരിയെ മാധ്യമങ്ങളില്‍ ടൈഫോയ്ഡ് മേരി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ഇത്തരം രോഗവാഹകരെ ഇതില്‍ കൂടുതല്‍ ഐസൊലേഷനില്‍ താമസിപ്പിക്കാന്‍ സാധിക്കില്ല എന്ന് സ്റ്റേറ്റ് കമ്മീഷണറുടെ ഉത്തരവു പ്രകാരം ഇവരെ ഇവിടെ നിന്നും മോചിപ്പിച്ചു.

പാചകത്തൊഴില്‍ വേണ്ട

പാചകത്തൊഴില്‍ വേണ്ട

എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് ഇനി മുതല്‍ പാചകക്കാരിയായി തുടരില്ലെന്നും മറ്റുള്ളവരിലേക്ക് രോഗത്തെ എത്തിക്കില്ലെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചോളാം എന്നുമുള്ള ഉറപ്പിന്‍മേല്‍ മേരിയെ പുറത്തേക്ക് വിട്ടു. എന്നാല്‍ മേരി വീണ്ടും ചെറിയ ചെറിയ ജോലികള്‍ക്ക് ശേഷം പാചകമേഖലയിലേക്ക് തന്നെ തിരിച്ച് വന്നു. മേരി ജോലി ചെയ്തിടത്തൊക്കെ രോഗത്തേയും പകര്‍ന്ന് നല്‍കിയാണ് അവിടം വിട്ടത്. സോപ്പര്‍ ശ്രമിച്ചിട്ടും മേരിയെ കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

എന്നാല്‍ ഭീകരാവസ്ഥ ഇതാണ്

എന്നാല്‍ ഭീകരാവസ്ഥ ഇതാണ്

അതിന് ശേഷം മേരി വീണ്ടും വളരെ ഭീകരമായ ഒരു അവസ്ഥയാണ് ന്യൂയോര്‍ക്കില്‍ ഉണ്ടാക്കിയത്. 1915-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ആശുപത്രിയില്‍ പാചകക്കാരിയായ പോയ മേരി അവിടെ നിന്നും 25-ലധികം പേര്‍ക്ക് രോഗം പകര്‍ന്ന് നല്‍കുകയാണ് ഉണ്ടായത്. ഇത് മനസ്സിലാക്കിയ ഉടനേ തന്നെ മേരി അവിടെ നിന്നും താമസം മാറി. ഒടുവില്‍ മേരിയെ കണ്ടെത്തുകയും അവിടെ നിന്ന് വീണ്ടും ഇവര്‍ ക്വാറന്റൈന്‍ ചെയ്യപ്പെടുകയും ചെയ്തു. നീണ്ട 23 വര്‍ഷമാണ് ഇവര്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടത്. പിന്നീട് മേരി തന്റെ ജീവിതം മുഴുവന്‍ ഈ ആശുപത്രിയില്‍ തന്നെയായിരുന്നു. മരിക്കുന്നതിന്റെ ആറ് വര്‍ഷം മുന്‍പ് ഇവര്‍ക്ക് ഹൃദയാഘാതമുണ്ടായി.

മരണം ഇങ്ങനെ

മരണം ഇങ്ങനെ

1938 നവംബര്‍ 11 നാണ് ന്യൂമോണിയ ബാധിച്ച മേരി മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും ഇല്ലെന്നും തരത്തിലുള്ള രണ്ട് അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ കാര്യത്തില്‍ ഇന്നും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്തായാലും 23 വര്‍ഷക്കാലം ക്വാറന്റൈന്‍ ചെയ്യപ്പെട്ട വ്യക്തിയായി ലോകത്തെ ഞെട്ടിച്ച പേരുമായി ടൈഫോയ്ഡ് മേരി ജീവിച്ചു. ഇന്നും കൊറോണക്ക് മുന്‍പില്‍ മനുഷ്യന്‍ തോല്‍ക്കാതിരിക്കുന്നതിന് അധികൃതരും ആരോഗ്യവകുപ്പും പറയുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നാം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മേരിയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

English summary

Things You May Not Know About 'Typhoid Mary'

Things You may not know about the most famous infectious disease carrier typhoid mary. Read on
Story first published: Thursday, May 7, 2020, 19:05 [IST]
X
Desktop Bottom Promotion