കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം; ഈ നാളുകളില്‍ കടം വാങ്ങരുത് കൊടുക്കരുത്: കുടുംബത്തില്‍ ദാരിദ്ര്യം

കടം വാങ്ങുന്നതും കൊടുക്കുന്നതും മനുഷ്യസഹജമായുള്ള കാര്യങ്ങളാണ്. എന്നാല്‍ പരമാവധി കടം വാങ്ങിക്കാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ കടം വാങ്ങിക്കേണ്ട അവസ്ഥയുണ്ടാവുമ്പോള്‍ ചില കാര്യങ്ങള്‍ നാം മനസ്സില്‍ വെച്ച് വേണം കടം വാങ്ങിക്കുന്നതിന്. കടം വാങ്ങിക്കുന്നതിന് മാത്രമല്ല കടം കൊടുക്കുമ്പോഴും ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടായിരിക്കണം. കാരണം ജ്യോതിഷപരമായി ചില കാര്യങ്ങള്‍ കടം വാങ്ങിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിലെ അവസ്ഥകള്‍ മാറി വരുമ്പോഴാണ് പലരും കടം വാങ്ങുന്നതിനും ചിലര്‍ കടം കൊടുക്കുന്നതിനും നിര്‍ബന്ധിതരാവുന്നത്.

Astrology

ചില പ്രത്യേക സാഹചര്യങ്ങളില്‍ കടം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ചില ദിവസങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ അത് കടം കൊടുക്കുന്ന വ്യക്തിക്കും കടം വാങ്ങുന്ന വ്യക്തിക്കും അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത് എന്നതാണ് സത്യം. കാരണം ചില അവസരങ്ങളില്‍ അത് നിങ്ങളെ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നു. എന്നാല്‍ അനൂകൂലമായ ദിനങ്ങളും ഉണ്ട്. ഇത് സാമ്പത്തിക അഭിവൃദ്ധിയിലേക്കും എത്തിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഒന്നാം തീയ്യതി തന്നെ കടം വാങ്ങുന്നത്

ഒന്നാം തീയ്യതി തന്നെ കടം വാങ്ങുന്നത്

പലരും നിവൃത്തി കേടും അത്യാവശ്യവും കാരണം ഒന്നാം തീയ്യതി തന്നെ കടം വാങ്ങുന്നതിന് നിര്‍ബന്ധിതരാവുന്നുണ്ട്. എന്നാല്‍ ഇതൊരിക്കലും പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. കടം വാങ്ങുന്നത് പോലെ തന്നെ ദോഷം ചെയ്യുന്നതാണ് ഒന്നാം തീയ്യതിയില്‍ കടം കൊടുക്കുന്നത്. ഇത് നിങ്ങെ നിത്യ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ഈ കാര്യം ഓര്‍മ്മയില്‍ വെക്കണം. കാരണം ഈ ദിനങ്ങളിലെ സാമ്പത്തിക ഇടപാട് ജ്യോതിഷ പ്രകാരം നിങ്ങെ പ്രശ്‌നത്തില്‍ കൊണ്ട് ചെന്ന് എത്തിക്കുന്നു.

നക്ഷത്രവും ശ്രദ്ധിക്കണം

നക്ഷത്രവും ശ്രദ്ധിക്കണം

എന്നാല്‍ ജ്യോതിഷം അനുസരിച്ച് ചില പ്രത്യേക നക്ഷത്രങ്ങള്‍ ഉള്ള ദിവസങ്ങളിലും കടം വാങ്ങുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് ഐശ്വര്യക്കേടിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നു. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം എന്നീ നക്ഷത്രങ്ങളില്‍ ഒരു കാരണവശാലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. ഇത് കുടുംബം മുടിക്കുന്നു. പണം മാത്രമല്ല ധനധാന്യങ്ങളും ഈ ദിനത്തില്‍ നല്‍കാന്‍ പാടില്ല. ആഴ്ചയില്‍ ഏതൊക്കെ ദിവസത്തില്‍ കടം വാങ്ങരുത് കടം കൊടുക്കരുത് എന്നുള്ളതിനെക്കുറിച്ച് വിശദമായി വായിക്കാം.

ഞായറാഴ്ച

ഞായറാഴ്ച

പൊതുവേ കടം വാങ്ങുന്നത് മോശമാണെന്ന് നമുക്കറിയാം. എന്നാല്‍ നമ്മുടെ കൈയ്യില്‍ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴാണ് നാം എല്ലാവരും കടം വാങ്ങുന്നതിന് നിര്‍ബന്ധിതരാവുന്നത്. എന്നാല്‍ ഈ ദിനത്തില്‍ കടം വാങ്ങുന്നതും കടം കൊടുക്കുന്നതും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നല്ല. കാരണം ഇത് പെട്ടെന്ന് തന്നെ പണം തിരിച്ചടക്കുന്നതിനും തിരിച്ച് കിട്ടുന്നതിനും അനുകൂലമായ ദിനമാണ്.

തിങ്കളാഴ്ച

തിങ്കളാഴ്ച

ജ്യോതിഷമനുസരിച്ച്, തിങ്കളാഴ്ച കടം നല്‍കുന്നത് പൊതുവേ പ്രശ്‌നമില്ലാത്തതായി കണക്കാക്കുന്നു. കാരണം കടം വാങ്ങിയവര്‍ ആ പണം വേഗത്തില്‍ തന്നെ തിരിച്ചടയ്ക്കുന്നു. ഇത് കടം കൊടുത്തത വ്യക്തിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിന് നിങ്ങള്‍ക്ക് അനുയോജ്യമായ ദിനമാണ് തിങ്കളാഴ്ച.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ഒരു കാരണവശാലും ഈ ദിനത്തില്‍ പണമോ ധനധാന്യങ്ങളോ കടമായി നല്‍കരുത്. മാത്രമല്ല ഈ ദിനത്തില്‍ കടം വാങ്ങിക്കുന്നതിനും നിങ്ങള്‍ മിനക്കെടരുത്. കാരണം അത് നിങ്ങളില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് പിന്നീട് നേടിയെടുക്കാന്‍ ആവാത്ത നഷ്ടത്തിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. കടം വാങ്ങുന്നത് ഏത് ദിവസമായാലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. എങ്കിലും ചൊവ്വാഴ്ച ദിനത്തില്‍ അതിന് മുതിരരുത്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസങ്ങളില്‍ കടം കൊടുക്കുന്നത് നല്ലതല്ല. കടം കൊടുക്കുന്നത് മാത്രമല്ല കടം വാങ്ങുന്നതും നല്ലതല്ല. കാരണം ഈ ദിനത്തില്‍ കടം കൊടുക്കുന്ന വ്യക്തിയുടെ കുടുംബത്തിന് തന്നെ അത് പിന്നീട് ദോഷമായി ഭവിക്കുന്നു അതുകൊണ്ട് ഈ ദിനത്തില്‍ കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും എല്ലാം ഈ ദിനത്തില്‍ പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്. ജ്യോതിഷ പ്രകാരം നിരവധി പ്രതികൂല മാറ്റങ്ങള്‍ ഈ ദിനത്തില്‍ ഉണ്ടാവുന്നു.

വ്യാഴാഴ്ച

വ്യാഴാഴ്ച

കടം കൊടുക്കുന്ന ദിനത്തിന് പ്രത്യേകിച്ച് ദിവസങ്ങള്‍ ഒന്നുമില്ലെങ്കിലും ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് വ്യാഴാഴ്ച കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ കടം വാങ്ങിയാലും നിങ്ങളുടെ ബിസിനസ്സ് വളരുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഉടനേ ആ പണം തിരിച്ചടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വ്യാഴാഴ്ച ദിവസങ്ങളില്‍ വായ്പയെടുക്കുന്നതും സ്വര്‍ണ ധാന്യങ്ങള്‍ ദാനം ചെയ്യുന്നതും നല്ലതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഈ ദിനം ജ്യോതിഷ പ്രകാരം അനുയോജ്യമായാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് ഈ ദിവസം കടം വാങ്ങുകയും കടം കൊടുക്കുകയും ചെയ്യുന്നത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ്. കാരണം വെള്ളിയാഴ്ച ഒന്നും അങ്ങോട്ട് നല്‍കരുത്. ഇത് നിങ്ങളുടെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. കടം വാങ്ങുന്നത് മാത്രമല്ല കടം നല്‍കുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇതെല്ലാം നിങ്ങളില്‍ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒരു ദിനമാണ് വെള്ളിയാഴ്ച.

ശനിയാഴ്ച

ശനിയാഴ്ച

ആഴ്ചയിലെ അവസാന ദിനമായ ശനിയാഴ്ച ജ്യോതിഷമനുസരിച്ച്, കടം കൊടുക്കുന്നതിനും വാങ്ങുന്നതിനും ശുഭകരമല്ല, ഈ ദിവസം എടുത്തതോ നല്‍കിയതോ ആയ കടം പിന്നീട് തിരിച്ചടക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പരമാവധി ഈ ദിനത്തില്‍ വായ്പയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊടുക്കുന്ന വ്യക്തിക്കും പലപ്പോഴും അത് ദാരിദ്ര്യം ഫലം നല്‍കുന്നു. എങ്കിലും പരമാവധി ഒരു ദിനത്തിലും ആരോടും കടം വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് ജ്യോതിഷപരമായി മാത്രമല്ല കടം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം പലപ്പോഴും ബന്ധങ്ങളില്‍ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Wednesday, January 18, 2023, 20:30 [IST]
X
Desktop Bottom Promotion