Latest Updates
-
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും!
മീനം രാശിക്കാരായ കുഞ്ഞിന് കൂർമ്മബുദ്ധി ഫലം
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള കാര്യങ്ങളാണ് ഉള്ളത്. ഫലങ്ങൾ വരുന്നതും അങ്ങനെ തന്നെയാണ്. നിങ്ങൾ ജനിക്കുന്ന സമയത്ത് ഉണ്ടാവുന്ന സമയവും ഗ്രഹങ്ങളുടെ സ്വഭാവവും നീക്കവും എല്ലാം കണക്കു കൂട്ടിയാണ് രാശിപ്രകാരമുള്ള നിങ്ങളോരോരുത്തരുടേയും ഫലങ്ങൾ വരുന്നത്. ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിന്‍റേയും ജീവിതത്തിൽ ഇത്തരം മാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ട്. ഫെബ്രുവരി 19നും മാർച്ച് 20നും ആണോ നിങ്ങളുടെ കുട്ടി ജനിച്ചത്. എന്നുണ്ടെങ്കിൽ ആ കുട്ടിയുടെ രാശി എന്ന് പറയുന്നത് മീനം രാശിയാണ്.
മീനം രാശിക്കാരായ കുട്ടികളിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്നും അവരുടെ ജീവിതത്തെ രാശിഫലം എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞ് മീനം രാശിക്കാരാണെങ്കിൽ എന്തൊക്കെ പ്രത്യേകതകൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ക്രിയേറ്റീവും കലാകാരൻമാരും
മീനം രാശിക്കാരായ കുട്ടികൾ കലയോട് വളരെ അടുത്ത് നിൽക്കുന്നവരായിരിക്കും. മാത്രമല്ല ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. സംഗീതത്തിന്‍റെ കാര്യത്തിലും നൃത്തത്തിന്‍റെ കാര്യത്തിലും ചിത്രം വരക്കുന്നതിനായാലും എന്തിനും ഇവർ മുന്നിലുണ്ടാവും. എന്നാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഇവരുടെ കലാപരമായ വളർച്ചയിൽ എപ്പോഴും അവർ ആവശ്യപ്പെടുന്ന സമയത്തെല്ലാം കൂടെയുണ്ടാവണം എന്നുള്ളതാണ്.

വളരെയധികം സെൻസിറ്റീവ്
ഏത് കാര്യത്തിലും വൈകാരികമായ സമീപനം ആയിരിക്കും ഇവരിൽ നിന്ന് ഉണ്ടാവുന്നത്. അത് പലപ്പോഴും ഈ കുട്ടികളെ വളരെയധികം അപ്സറ്റാക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വൈകാരിക മുഹൂർത്തങ്ങളെ എങ്ങനെ മറികടക്കണം എന്ന് ഇവര്‍ക്ക് അറിയുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പക്ഷേ മാതാപിതാക്കളുടെ പിന്തുണയുണ്ടെങ്കിൽ ഒരിക്കലും ഇവർക്ക് തളർന്നിരിക്കേണ്ട സാഹചര്യം ഉണ്ടാവുന്നില്ല.

സ്വയം അറിവ്
ഇവർക്ക് കാര്യങ്ങളെക്കുറിച്ച് അന്തർഞ്ജാനം ഉണ്ടായിരിക്കും. മീനം രാശിക്കാരായ കുട്ടികളുടെ പ്രത്യേകതയാണ് ഇത്. ഇവരുടെ ആറ്റിറ്റ്യൂഡ് ക്രിയേറ്റ് ചെയ്ത് വരുന്നതിനും അത് നല്ല മേഖലയിലേക്ക് പോവുന്നതിനും എല്ലാം ഇവർ എപ്പോഴും സ്വയംപര്യാപ്തരും നല്ല ഉൾബോധവും ഉണ്ടായിരിക്കും. നിങ്ങളുടെ പ്രതിഫലനം എന്താണെന്ന് കണ്ണാടി നോക്കി മനസ്സിലാക്കി എടുക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. തെറ്റാണ് ചെയ്തത് എന്നുണ്ടെങ്കിൽ അത് തിരുത്തുന്നതിന് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ തന്നെ നേരത്തെ ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്.

വികാരങ്ങളെ പ്രകടിപ്പിക്കുന്നു
തനിക്ക് ദേഷ്യമാണ് വരുന്നത് എന്നുണ്ടെങ്കിൽ അതിനെ ഹൈഡ് ചെയ്ത് വെക്കാതെ പുറത്തേക്ക് പ്രകടിപ്പിക്കുന്ന സ്വഭാവക്കാരാണ് മീനം രാശിക്കാരായ കുട്ടികൾ. ഇവര്‍ക്ക് പെട്ടെന്നാണ് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യവും സങ്കടവും വരുന്നത്. അത് ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതിന് ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മടിയും ഉണ്ടാവുകയില്ല. മാത്രമല്ല സന്തോഷത്തിന്‍റെ കാര്യത്തിലും ഇതേ സ്വഭാവം തന്നെയായിരിക്കും ഇവർക്കും ഉണ്ടാവുന്നത്.

ആഗ്രഹങ്ങൾക്ക് വേണ്ടി വാശി
തന്‍റെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി വാശിപിടിക്കുന്നവരാണ് ഈ രാശിക്കാരായ കുട്ടികൾ. അതിന് വേണ്ടി എത്രയൊക്കെ കരഞ്ഞ് നടക്കുന്നതിനും ഇവർ തയ്യാറാണ്. പലപ്പോഴും സമൂഹത്തിന് മുന്നിൽ നിങ്ങൾക്ക് ഇതൊരു മോശം പേര് നേടിത്തരും. കാരണം കുഞ്ഞുങ്ങൾ എല്ലാവരും തന്നെ ആഗ്രഹങ്ങൾക്ക് വേണ്ടി വാശിപിടിച്ച കരയുന്നവരാണ്. പക്ഷേ ആഗ്രഹപൂർത്തീകരണം ആയിക്കഴിഞ്ഞാൽ ഇത്രയും നല്ല കുഞ്ഞുങ്ങൾ വേറെ ഇല്ല എന്ന് തോന്നിപ്പോവും,

സങ്കൽപ്പിക്കുന്നതിന് അപ്പുറം
നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിന് അപ്പുറത്തേക്കുള്ള ചിന്തകളായിരിക്കും ഈ കുട്ടികളുടെ പ്രത്യേകതകൾ. വായന ഇഷ്ടപ്പെടുന്നതിനും സ്വന്തമായി സങ്കൽപ്പങ്ങളും ഭാവനകളും കൊണ്ട് നിറയുന്നവരായിരിക്കും മീനം രാശിയിലെ കുട്ടികൾ. അഭിനയിക്കുന്നതിനും അവരുടേതായ ലോകം ഭാവനയിലൂടെ സൃഷ്ടിച്ചെടുക്കുന്നതിനും ഈ കുട്ടികൾ മിടുക്കരായിരിക്കും. വെറും മിനിട്ടുകള്‍ കൊണ്ടാണ് ഇത്തരം ഒരു കാര്യം ഇവർ മിനഞ്ഞെടുക്കുന്നത്.

ഒറ്റക്ക് ഇരിക്കാൻ
ഏകാന്തത വളരെയധികം ഇഷ്ടപ്പെടുന്ന കുട്ടികളായിരിക്കും ഇവർ . ഒരിക്കലും ബഹളങ്ങൾക്ക് ഇടയിൽ ജീവിക്കാൻ ഇവർക്ക് താല്‍പ്പര്യമുണ്ടാവുകയില്ല. നെഗറ്റീവ് കമന്‍റുകളോടും നെഗറ്റീവ് സാഹചര്യങ്ങളോടും ചെറുപ്പം മുതൽ തന്നെ വിമുഖത പ്രകടിപ്പിക്കുന്നവരാണ് ഈ കുട്ടികൾ. മാത്രമല്ല വിവേചന ബുദ്ധിയോടെ ഇവർ കാര്യങ്ങളെയെല്ലാം കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ വിലയിരുത്തുന്നതിന് പെട്ടെന്ന് സാധിക്കുകയില്ല.



Click it and Unblock the Notifications