Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാം
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യം പല ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടാം. ജീവിക്കുന്ന പരിതസ്ഥിതിക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യം കൂടുകയോ കുറയുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഇവിടെ, ഈ ലേഖനത്തില്‍, ഭാഗ്യം ആകര്‍ഷിക്കാനായി ആളുകള്‍ അവരുടെ അടുത്ത് സൂക്ഷിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നു. ജനനത്തീയതി അനുസരിച്ച് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പറയുന്ന വസ്തുക്കള്‍ ഇവയാണ്. ഇവിടെ, തീയതി കണക്കാക്കുമ്പോള്‍ വ്യക്തി ഒരൊറ്റ അക്കം കണക്കിലെടുക്കണം. 11 ആണെങ്കില്‍ 1+1 = 2 എന്ന രീതിയില്‍ ജന്മദിന തീയതി കണക്കാക്കാം. ഒരു വ്യക്തിയുടെ ഭാഗ്യവും വിധിയും വര്‍ദ്ധിപ്പിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കൂ.

നമ്പര്‍ 1
ഏതെങ്കിലും മാസത്തിലെ ഒന്നാം തീയതി ജനിച്ചവരോ അല്ലെങ്കില്‍ തീയതി കൂട്ടിയാല്‍ 1 വരുന്നവര്‍ അവരുടെ വീടിന്റെ വടക്കന്‍ ദിശയില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കണം. മികച്ച ഭാഗ്യം നേടാനായി മുള കൊണ്ട് നിര്‍മിച്ച ഓടക്കുഴല്‍ വേണം സൂക്ഷിക്കാന്‍.

നമ്പര്‍ 2
നിങ്ങളില്‍ ഏതെങ്കിലും മാസത്തിലെ രണ്ടാമത്തെ തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ രണ്ട് വരുന്നവര്‍, അവരുടെ വീടിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു വെള്ള നിറത്തിലുള്ള ഷോപീസ് ഇനം സൂക്ഷിക്കണം. ഷോപീസിന് ഒരു പോസിറ്റീവ് ഇമേജ് ഉണ്ടായിരിക്കണം. യുദ്ധവും നെഗറ്റീവ് ഇമേജുകളും ഉള്‍പ്പെടുത്തരുത്.

നമ്പര്‍ 3
ഏതെങ്കിലും മാസത്തിലെ മൂന്നാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ മൂന്ന് വരുന്നവര്‍ അവരുടെ വീടിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു രുദ്രാക്ഷം സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. മികച്ച ഫലങ്ങള്‍ക്കായി, ഒരു ജപമാല ഉപയോഗിക്കുന്നതിന് പകരം ഒരു രുദ്രാക്ഷം ഉപയോഗിക്കുന്നതാണ് നല്ലത്.

നമ്പര്‍ 4
ഏതെങ്കിലും മാസത്തിലെ നാലാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ നാല് വരുന്നവര്‍ അവരുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ കുറച്ച് ചില്ല് കഷണങ്ങള്‍ സൂക്ഷിക്കണം.

നമ്പര്‍ 5
ഏതെങ്കിലും മാസത്തിലെ അഞ്ചാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ അഞ്ച് വരുന്നവര്‍ അവരുടെ വീടിന്റെ വടക്ക് ദിശയില്‍ കുബേരന്റെയോ ലക്ഷ്മീദേവിയുടെയോ ചിത്രം സൂക്ഷിക്കണം. ഒരു വീട്ടില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്റെയും സാന്നിധ്യം സമൃദ്ധി കൈവരുത്തുമെന്നത് കാലങ്ങളായുള്ള ഒരു വിശ്വാസമാണ്.

നമ്പര്‍ 6
ഏതെങ്കിലും മാസത്തിലെ ആറാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ ആറ് വരുന്നവര്‍ അവരുടെ വീടിന്റെ തെക്കുകിഴക്ക് ദിശയില്‍ ഒരു മയില്‍പീലി സൂക്ഷിക്കണം. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

നമ്പര്‍ 7
ഏതെങ്കിലും മാസത്തിലെ ഏഴാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ ഏഴ് വരുന്നവര്‍ അവരുടെ വീടിന്റെ തെക്കുകിഴക്ക് ദിശയില്‍ ഒരു രുദ്രാക്ഷം സൂക്ഷിക്കണം. രുദ്രാക്ഷത്തിന്റെ നിറം കടും തവിട്ട് നിറത്തിലായിരിക്കണം.

നമ്പര്‍ 8
ഏതെങ്കിലും മാസത്തിലെ എട്ടാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ എട്ട് വരുന്നവര്‍ അവരുടെ വീടിന്റെ തെക്ക് ദിശയില്‍ ഒരു കറുത്ത ക്രിസ്റ്റല്‍ സൂക്ഷിക്കണം. ഒരു കറുത്ത ക്രിസ്റ്റല്‍ വീട്ടിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും ആഗിരണം ചെയ്യുകയും പോസിറ്റീവ് ഊര്‍ജ്ജം ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

നമ്പര്‍ 9
ഏതെങ്കിലും മാസത്തിലെ ഒന്‍പതാം തീയതിയില്‍ ജനിച്ചവര്‍ അല്ലെങ്കില്‍ അവരുടെ ജനനതീയതി കൂട്ടിയാല്‍ ഒന്‍പത് വരുന്നവര്‍ അവരുടെ വീടിന്റെ തെക്ക് ദിശയില്‍ ഒരു പിരമിഡ് സൂക്ഷിക്കണം. ഇത് ഒരു വ്യക്തിയുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
