Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം ലഭിക്കുന്നത് എങ്ങനെയാണെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ മോശമായ പ്രവൃത്തികള്‍ ചെയ്താല്‍ അയാള്‍ക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍, ഒരു വ്യക്തി സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ അയാള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും.
ഒരു വ്യക്തി നിത്യജീവിതത്തില്‍ പതിവായി ചെയ്യേണ്ട ചില പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ഗരുഡപുരാണത്തില്‍ വിവരിക്കുന്നുണ്ട്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കഷ്ടപ്പാടുകളില്‍ മോചിതനാകാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരും. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
കുലദൈവത്തെ ആരാധിക്കുക
ഒരു വ്യക്തി എല്ലാ ദിവസവും തന്റെ കുലദൈവത്തെ ആരാധിക്കണം. ഗരുഡപുരാണം അനുസരിച്ച്, കുലദൈവത്തെ ആരാധിക്കുന്നത് ഒരു വ്യക്തിയെ എല്ലാത്തരം ദുരിതങ്ങളില്‍ നിന്നും മോചിപ്പിക്കുകയും അവരുടെ സങ്കടങ്ങളും വേദനകളും അകറ്റുകയും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഭക്തരുടെ കുടുംബത്തില്‍ നിലനില്ക്കുകയും ചെയ്യും.
നിവേദ്യം അര്‍പ്പിക്കുക
എല്ലാ ദിവസവും വീട്ടില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ദേവീദേവന്മാര്ക്ക് നിവേദ്യം അര്‍പ്പിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. ഇങ്ങനെ ചെയ്താല്‍ അന്നപൂര്‍ണ ദേവിയുടെ കൃപ നിങ്ങളില്‍ എപ്പോഴും നിലനില്ക്കുകയും ഭക്തരുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നം ഇല്ലാതാകുകയും ചെയ്യും.
അന്നദാനം
ഒരു വ്യക്തി എല്ലായ്പ്പോഴും അന്നദാനം നടത്തണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദിവസേന പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ കുറച്ച് ഭാഗം പാവപ്പെട്ടവര്‍ക്കായി നല്‍കുക. ഇതോടൊപ്പം ഒരു വ്യക്തിയുടെ കഴിവിനനുസരിച്ച് വരുമാനത്തിന്റെ കുറച്ച് ഭാഗവും ദാനമായി നല്‍കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.
വേദങ്ങള്‍ പഠിക്കുക
എല്ലാ ദിവസവും വേദങ്ങളും പുരാണങ്ങളും വായിച്ച് അതില്‍ ഒളിഞ്ഞിരിക്കുന്ന അറിവ് നേടണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. ഇത് ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ചെറുക്കാനും വിജയത്തിന്റെ പുതിയ വഴികള്‍ തുറക്കാനും സഹായിക്കുന്നു.
തുളസി ആരാധന
ഗരുഡപുരാണത്തില്‍ തുളസിയെയും അതിന്റെ ഔഷധ ഗുണങ്ങളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, തുളസി ഇലകള്‍ ഭഗവാന് നാരായണന് സമര്‍പ്പിച്ച് ദിവസവും കഴിച്ചാല്‍, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ നീങ്ങുന്നു.



Click it and Unblock the Notifications
