Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
എത് സമയവും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കും രാശിക്കാര്‍ ഇവരാണ്
ചില രാശിക്കാര്‍ക്ക് വിദ്വേഷവും വൈരാഗ്യവും മനസ്സില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്ത ഒന്നായിരിക്കും. പലരോടും ഇത് മനസ്സില്‍ വെച്ചായിരിക്കും ഇവര്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ ജീവിതം വളരെയധികം വെല്ലുവിളികള്‍ ഇവര്‍ക്കു മുന്നില്‍ തുറക്കുന്നു. പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മോശം സംഭവം നിങ്ങള്‍ വീണ്ടും ഓര്‍ത്ത് സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ അത്രക്കും പ്രശ്നത്തിലായി മാറുന്നു. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത് പറയുന്നതില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ് ഉള്ളത്.

അല്‍പ്പം ശാഠ്യമുള്ളവര്‍ മുതല്‍ ഉയര്‍ന്ന തലയെടുപ്പുള്ളവര്‍ വരെ ഏത് രാശിക്കാരാണ് ഏറ്റവും കൂടുതല്‍ വിദ്വേഷം പ്രകടിപ്പിക്കുന്നതെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ശാഠ്യവും വാശിയും നമുക്ക് വെല്ലുവിളികള്‍ ഉയര്ത്തുന്നതാണെങ്കില് കൂടി വിദ്വേഷം എന്നത് അല്പം കൂടി അപകടാവസ്ഥയില്‍ ആണ്. ഏതൊക്കെ രാശിക്കാരാണ് എപ്പോഴും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ അഗ്നിരാശിക്കാരായാണ് അറിയപ്പെടുന്നത്. ഇവര്‍ എപ്പോഴും മറ്റുള്ളവരുമായുള്ള സൗഹൃദത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ തെറ്റിക്കഴിഞ്ഞാല്‍ അത് പലപ്പോഴും നിങ്ങളില്‍ ഇത്തരം വിദ്വേഷം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും അസ്വസ്ഥതയോടെ പല കാര്യങ്ങളേയും ഇവര്‍ സമീപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അത് സൗഹൃദത്തിന്റെ കാര്യത്തില്‍ ആയാല്‍ പോലും ഇവര്‍ പലപ്പോഴും ഇത്തരം വിദ്വേഷം മനസ്സില്‍ വെച്ച് പെരുമാറുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ പല കാര്യങ്ങളും വ്യക്തിപരമായി എടുക്കുന്നു. പൊതുകാര്യങ്ങള്‍ പോലും അത് തങ്ങളോടാണ് എന്ന ചിന്തയില്‍ കണക്കാക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇവര്‍ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ അത് ഒരു സമയത്തിനപ്പുറം ഇവര്‍ കണക്കാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. നീരസം ഇവര്‍ പ്രകടിപ്പിക്കുമെങ്കിലും ഇവരുടെ വിദ്വേഷം അപകടകരമായി മാറുന്നില്ല. എന്നാല്‍ നിങ്ങള്‍ അവരെ മുറിപ്പെടുത്തിയാല്‍ അത് ജീവിതകാലം മുഴുവന്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ ഏത് കാര്യത്തിലും പൂര്‍ണതയുള്ളവരാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിയായിരിക്കണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ പലപ്പോഴും വിദ്വേഷത്തിന്റെ കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയായിരിക്കും. പലപ്പോഴും ജീവിതത്തില്‍ പല കാര്യങ്ങളും ഇവര്‍ ചിന്തിക്കുന്നത് തന്നെ ഇത്തരം ദേഷ്യത്തിന്റേയോ വിദ്വേഷത്തിന്റേയോ പുറത്തായിരിക്കും. മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും നിങ്ങള്‍ പറയുന്നതിന് വില കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും നിങ്ങളില്‍ ഇത്തരം വിദ്വേഷങ്ങള്‍ ഉടലെടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇവരോട് ഇടപെടുമ്പോള്‍ ശ്രദ്ധയോടെ വേണം.

വൃശ്ചികം രാശി
വൃശ്ചികം രാശിയെ ഒരു ജലചിഹ്നമായാണ് കണക്കാക്കുന്നത്. ഇവര്‍ വളരെയധികം തീവ്രതയോടെയാണ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അതിന് കോട്ടം തട്ടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വിശ്വാസത്തെ എവിടെയെങ്കിലും മുറിവേല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് അതിനുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അത് നിങ്ങളെ പലപ്പോഴും വിദ്വേഷത്തിലേക്ക് എത്തിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഇടപെടുമ്പോള്‍ ഈ പ്രശ്നം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം ഇവരോട് ഇടപെടുമ്പോള്‍

മീനം രാശി
മീനം രാശിക്കാര്‍ സ്വപ്ന ജീവികളാണ്. അവര്‍ക്ക് അവരുടേതായ ലോകത്ത് ജീവിക്കുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം. മാത്രമല്ല ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയി ആളുകളെ സമീപിക്കുന്നവരും അത്തരം സ്വഭാവക്കാരുമായിരിക്കും. പല പ്രവൃത്തികളും ഇവരില്‍ ഹാനീകരമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. ഇവരുടെ വിദ്വേഷം പോലും ഇത്തരത്തില്‍ ആയിരിക്കും. എന്നാല്‍ ഇവര്‍ ഒരു വ്യക്തിയോടെ മനപ്പൂര്‍വ്വം വിദ്വേഷം പകരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇവര്‍ പിന്നീട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. ഇത്തരത്തില്‍ ഉള്ള രാശിക്കാര്‍ അധികം പ്രശ്നക്കാരല്ല എന്നതും മനസ്സിലാക്കണം.



Click it and Unblock the Notifications
