Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ഈ രാശിക്കാരുടെ മൃഗസ്നേഹത്തിന് പകരം വെക്കാന്‍ ആവില്ല
നാം കൊടുക്കുന്ന സ്നേഹം തിരിച്ച് നല്‍കുന്നവരാണ് നമ്മുടെ വളര്‍ത്ത് മൃഗങ്ങള്‍. അതുകൊണ്ട് തന്നെ മനുഷ്യന് ഉണ്ടായ കാലം മുതല്‍ മൃഗങ്ങളേയും കൂടെക്കൂട്ടിയിട്ടുണ്ട്. വളര്‍ത്ത് മൃഗങ്ങളായി നാം കണക്കാക്കുന്ന പശുവും പോത്തും നായയും പട്ടിയും പൂച്ചയും എല്ലാം നമ്മളോടും സ്നേഹമുള്ളവര് തന്നെയായിരിക്കും. വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്ന രാശിചിഹ്നങ്ങളുണ്ട്. അവര്‍ സ്വന്തം കുടുംബാംഗത്തെ പോലെ തന്നെയാണ് വളര്‍ത്ത് മൃഗങ്ങളേയും സ്നേഹിക്കുന്നതും.

എന്നിരുന്നാലും, ജ്യോതിഷം പറയുന്നത്, ചില രാശിക്കാര്‍ വളര്‍ത്തുമൃഗങ്ങളെ മറ്റേതൊരു ജീവികളേക്കാളും സ്നേഹിക്കുന്നുവെന്നതാണ്. ഇത് ഒരു അര്‍ത്ഥത്തില്‍ ശരിയാണ്. എന്നാല്‍ 12 രാശിക്കാരില്‍ ഏത് രാശിക്കാരാണ് ഏറ്റവും കൂടുതല്‍ വളര്‍ത്ത് മൃഗങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും എന്ന് നമുക്ക് നോക്കാം. ഇത്തരത്തിലുള്ള ആറ് രാശിചിഹ്നങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ നായപ്രേമികളായിരിക്കും. ഇവര്‍ക്ക് എന്തിനേക്കാള്‍ കൂടുതല്‍ സ്നേഹവും ഇഷ്ടവും വാത്സല്യവും നായ്ക്കളോട് തന്നെയായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ പൂച്ചയേയും ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. പക്ഷേ ഒരല്പം സ്നേഹം നായ്ക്കളോടായിരിക്കും എന്നതാണ് സത്യം. അവരോടൊപ്പം സമാധാനപരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. ഇനി നിങ്ങളുടെ മേടം രാശിയായ സുഹൃത്തിന് സമ്മാനം കൊടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു പപ്പിയേയോ കിറ്റണേയോ സമ്മാനമായി നല്‍കൂ.

ഇടവം രാശി
വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. ഇവര്‍ പലപ്പോഴും കാര്‍ഷിക മേഖലയിലേക്ക് തിരിയുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. കാര്‍ഷിക വൃത്തിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അതിനെ പൊന്നുപോലെ നോക്കുന്നതിനും ഇവര്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. ഇത് കൂടാതെ വന്യജീവിവ സങ്കേതത്തിലേക്ക് വരെ യാത്ര പോവുന്നതിന് പലപ്പോഴും ഇവര്‍ ഇഷ്ടപ്പെടുന്നു. അത്രയേറെ മൃഗങ്ങളുമായി ഇടപഴകി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍.

മിഥുനം രാശി
തന്ത്രത്തോടെ മൃഗങ്ങളെ കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഏത് ഇണങ്ങാത്ത മൃഗമാണെങ്കിലും അതിനെ ഇണക്കി അതിന് വേണ്ടി സമയം ചിലവഴിക്കുന്നതിന് മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നു. മൃഗങ്ങള്‍ക്കൊപ്പം ജീവിക്കുക എന്നത് തന്നെയായിരിക്കും ഇവരുടെ ജീവിത ലക്ഷ്യം. മൃഗങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ ഈ രാശിക്കാര്‍ മാറ്റി വെക്കുന്നു.

കര്‍ക്കിടകം രാശി
മാനസിക സമ്മര്‍ദ്ദം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍.. ഇവര്‍ക്ക് ഇവരുടെ സമ്മര്‍ദ്ദത്തിന് ആശ്വാസം നല്കുന്ന മരുന്ന് എന്നാണ് വളര്‍ത്തു മൃഗങ്ങളെ കണക്കാക്കുന്നത്. ഇവര്‍ വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു. സ്വന്തം മക്കളേക്കാള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവരേക്കാള്‍ സ്നേഹത്തിലാണ് ഇവര്‍ തന്റെ അരുമ മൃഗങ്ങളോട് ഇടപെടുന്നത്. അവര്‍ക്കാവശ്യമുള്ള ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും അവര്‍ എപ്പോഴും ബോധവാന്മാരാണ്. ജീവിതം മുഴുവന്‍ ഇവരോടൊപ്പം ചിലവഴിക്കുന്നതിന് തന്നെയാണ് ഈ രാശിക്കാര്‍ താല്‍പ്പര്യപ്പെടുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മൃഗസ്നേഹം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇവര്‍ ഏത് കാര്യത്തിനും വേണ്ടി വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തുന്നവരായിരിക്കും. എന്നാല്‍ മൃഗസ്നേഹത്തിന്റേയും റെസ്ക്യൂവിന്റേയും കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു തയ്യാറെടുപ്പിന്റേയും ആവശ്യമില്ല എന്നതാണ് സത്യം. ഇവരുടെ വീട് മുഴുവന്‍ വേണമെങ്കില്‍ ഈ രാശിക്കാര്‍ മൃഗങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കും.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ആളുകളുമായി സമയം ചിലവഴിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം തന്റെ അരുമമൃഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനാണ്. വളരെ വിശ്വസ്തതയോടെ ചേര്‍ന്ന് നില്ക്കുന്ന ഈ രാശിക്കാര്‍ക്ക് എപ്പോഴും ഒരു പടി സ്നേഹം ഈ പാവങ്ങളോട് തന്നെയാണ്. അതിന് വേണ്ടി എത്ര പട്ടിയേയും പൂച്ചയേയും വാങ്ങിക്കുന്നതിനും അവര്‍ക്ക് വേണ്ടി എത്ര പണം ചിലവാക്കുന്നതിനും ഇവര്‍ക്ക് മടിയില്ല എന്നതാണ് സത്യം. പലപ്പോഴും നിങ്ങളോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും നിങ്ങളുടെ ഈ സ്നേഹം തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

ധനു രാശി
ധനുരാശിക്കാരായവര്ക്ക് ഇവര്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നവരാണ് എന്നൊരു ചിന്ത ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും അവരുടെ ഉത്തരവാദിത്വം കൃത്യമായി അവര്‍ നിറവേറ്റുന്നത് തന്റെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗങ്ങള്ക്കൊപ്പമായിരിക്കും. എന്നാല്‍ അതിനന് വേണ്ടി സമയം ചിലവഴിക്കുക എന്നതിലുപരി റെസ്ക്യൂ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഇവരെ ഓമനിക്കുന്നതിനും കൊഞ്ചിക്കുന്നതിനും സമയം കണ്ടെത്തുന്നതില്‍ ധനു രാശിക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

മീനം രാശി
മീനം രാശിക്കാര്‍ മൃഗസ്നേഹികളും പ്രകൃതി സ്നേഹികളും ആയിരിക്കും. ഒരിക്കലും ഇവര്‍ സ്വന്തം ജീവിതത്തില്‍ പ്രകൃതിയേയും മൃഗങ്ങളേയും അകറ്റി നിര്‍ത്തുകയില്ല. സജീവമായി രക്ഷാപ്രവര്‍ത്തനത്തിനും മൃഗങ്ങളെ സംരക്ഷിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇവരോടൊപ്പം ഏത് സമയവും ചിലവഴിക്കുന്നതിനും ഇവര്‍ക്ക് വേണ്ടി ജീവിതം തന്നെ സമര്‍പ്പിക്കുന്നതിനും ഈ രാശിക്കാര്‍ തയ്യാറാണ്. എന്നെങ്കിലും ഒരു പെറ്റ് റെസ്ക്യൂ സെന്റര്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തുന്നു.



Click it and Unblock the Notifications