Latest Updates
-
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍
വിമര്‍ശനങ്ങള്‍ അംഗീകരിക്കാത്ത രാശിക്കാര്‍ ഇവരാണ്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ജീവിത മാറ്റങ്ങളും സ്വഭാവങ്ങളും ഉണ്ട്. ഇതില്‍ തന്നെ സ്വഭാവഗുണങ്ങള്‍ കൂടുതലുള്ളവരും അതില്‍ മാറ്റം വരുന്നവരും ഉണ്ട്. ചില വ്യക്തികള്‍ ഏത് കാര്യത്തേയും അതിന്റേതായ രീതിയില്‍ അംഗീകരിക്കുകയും അതുപോലെ തന്നെ സ്വീകരിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും. ഇവര്‍ക്ക് വിമര്‍ശനങ്ങള്‍ ഒരു പ്രശ്‌നമായിരിക്കില്ല. എന്നാല്‍ ചില രാശിക്കാര്‍ക്ക് വിമര്‍ശനങ്ങള്‍ സഹിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കും.

വ്യക്തിപരമായി ഇത്തരം വിമര്‍ശനങ്ങള്‍ ഈ രാശിക്കാര്‍ എടുക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സൗഹൃദം നഷ്ടപ്പെടുകയും പലപ്പോഴും ആളുകളെ മനസ്സിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ മോശമായി എടുക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ഒരിക്കലും മറ്റുള്ളവരെ അംഗീകരിക്കില്ല എന്നതും അവരുടെ വിമര്‍ശനങ്ങളെ അംഗീകരിക്കില്ല എന്നതുമാണ് ഇവരുടെ സ്വഭാവം. അത്തരം ചില രാശിക്കാരെക്കുറിച്ച് നോക്കാം.
ധനു രാശി

ധനു രാശിക്കാര്‍ക്ക് ഒരിക്കലും അവര വിമര്‍ശിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അവരുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് അവര്‍ തന്നെയാണ്. എന്നാല്‍ തെറ്റ് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് അവര്‍ ഒരിക്കലും ്അംഗീകരിക്കുകയില്ല എന്ന് മാത്രമല്ല ഇവര്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. തങ്ങളെ വിമര്‍ശിക്കുന്നവരെ പിന്നീട് ഇവര്‍ കൂടെ കൂട്ടുകയില്ല എന്നതാണ് സത്യം. പരസ്യമായി ഇവരെ അപമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത് എന്ന് ഇവര്‍ സ്വയം കരുതുന്നു. അതുകൊണ്ട് തന്നെ ധനു രാശിക്കാരെ വിമര്‍ശിക്കുന്നവര്‍ ഒരല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇത് അല്‍പം അപകടകരമായ ഒരു കാര്യം തന്നെയാണ്.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ വിമര്‍ശനത്തിന് നിന്ന് കൊടുക്കുകയില്ല. മാത്രമല്ല പലപ്പോഴും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത് എന്നൊരു ചിന്തയും ഇവരിലുണ്ടാവുന്നു. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ഒന്നുമല്ല തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്ന സ്വഭാവക്കാരായിരിക്കും ചിങ്ങം രാശിക്കാര്‍. പലപ്പോഴും ഇവര്‍ അവര്‍ക്ക് നേരെയുള്ള വിമര്‍ശനത്തെ വളരെ വ്യക്തിപരമായി എടുക്കുന്നു. കാരണം അത് അവരുടെ ഈഗോയെ നേരിട്ട് ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. ഇവര്‍ ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെടുകയാണെന്ന തോന്നല്‍ ഇവരിലുണ്ടാവുന്നു.
തുലാം രാശി

വിമര്‍ശനം ഇവര്‍ അംഗീകരിക്കുകയില്ലെങ്കില്‍ പലപ്പോഴും ഇവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. കാരണം വിമര്‍ശിക്കുന്ന വ്യക്തി തുലാം രാശിക്കാരില്‍ വൈരാഗ്യമുള്ള വ്യക്തിയാണ് എന്നാണ് ഇവര്‍ കരുതുന്നത്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നതിന് വേണ്ടി തുലാം രാശിക്കാര്‍ എപ്പോഴും ശ്രമിക്കും. എന്നാല്‍ അതിനെ വിമര്‍ശിക്കുന്നത് ഏറ്റവും വലിയ പാതകമായാണ് ഇവര്‍ കണക്കാക്കുന്നത്. ശത്രുതാപരമായ പെരുമാറ്റമായാണ് ഇതിനെ ഇവര്‍ കണക്കാക്കുന്നത്. നിങ്ങള്‍ക്ക് തുലാം രാശിക്കാരെ വിമര്‍ശിക്കണം എന്നുണ്ടെങ്കില്‍ അതിന് പുറപ്പെടുന്നതിന് മുന്‍പ് രണ്ട് തവണ ആലോചിക്കുക. കാരണം ഇത് നിങ്ങള്‍ക്ക് പിന്നെ ആ ബന്ധത്തെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയി ഏത് കാര്യത്തേയും സമീപിക്കുന്നവരാണ്. ഇവര്‍ വളരെ വൈകാരികമായാണ് കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഇവര്‍ ഒരി തരത്തിലും വിമര്‍ശനങ്ങളെ അംഗീകരിക്കുകയില്ല. പെട്ടെന്നാണ് ഇവര്‍ ആക്രമിക്കപ്പെടുകയാണ് എന്ന തോന്നല്‍ ഇവര്‍ക്കുണ്ടാവുന്നത്. അത് അവരെ കരയിപ്പിക്കുകയും ജീവിതത്തില്‍ ഒറ്റപ്പെട്ടതാണ് എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാരെ വിമര്‍ശിക്കുന്നതിന് മുന്‍പ് അവരെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. ഇവര്‍ നിങ്ങളെ പൂര്‍ണമായും ബ്ലോക്ക് ചെയ്യുന്നതിന് വരെ സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക.
കന്നിരാശി

രാശിചക്രത്തിന്റെ പൂര്‍ണ്ണതയുള്ളവര്‍ എന്നാണ് കന്നി രാശിക്കാര്‍ അറിയപ്പെടുന്നത്. ഇവര്‍ എപ്പോഴും സമൂഹത്തില്‍ ഉയര്‍ന്നവരാണ് എന്നൊരു ചിന്ത ഇവര്‍ക്ക് തന്നെ ഉണ്ടാവുന്നു. അതുകൊണ്ട് ഇവരെ വിമര്‍ശിക്കാന്‍ പലപ്പോഴും പലരും നില്‍ക്കാറില്ല. ഇനി വിമര്‍ശിക്കുകയാണെങ്കില്‍ തന്നെ അവര്‍ അതിനെ അംഗീകരിക്കുന്നതിനും തയ്യാറാവുകയില്ല. അവരുടെ ബുദ്ധി, തൊഴില്‍ നൈതികത, സര്‍ഗ്ഗാത്മകമായ കഴിവുകള്‍ എന്നിവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ് എന്നാണ് അവര്‍ വിചാരിക്കുന്നതും. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാവുകയില്ല. പലപ്പോഴും എളുപ്പത്തില്‍ അസ്വസ്ഥരാകുകയും തങ്ങള്‍ ശരിയാണെന്നും ഇവര്‍ തെളിയിക്കുന്നു.
മീനം രാശി

മീനം രാശിക്കാര്‍ അവരുടേതായ ലോകത്ത് ജീവിക്കുന്ന വ്യക്തികളായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ വിമര്‍ശനങ്ങള്‍ പോലും ഇവരെ പ്രതിരോധത്തിലാക്കുന്നു. പലപ്പോഴും വിമര്‍ശനങ്ങള്‍ ഇവരെ ആത്മവിശ്വാസമില്ലാത്തവരാക്കുന്നു. ചെറിയ വിമര്‍ശനങ്ങള്‍ ഇവരുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ അവരെ വിമര്‍ശിച്ചാല്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ ഇവരുടെ ഗുഡ്ബുക്കില്‍ കയറാന്‍ സാധിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് മീനം രാശിക്കാരെ വിമര്‍ശിക്കാന്‍ പോവരുത്. അത് നിങ്ങള്‍ക്ക് തന്നെ പണിയാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications












