Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് ദേഷ്യക്കൂടുതല്‍ വിനയാകും
അമിത ദേഷ്യം എന്നത് അല്പം ആലോചിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. കാരണം അത് അപകടകരമായ പല സാഹചര്യങ്ങളിലേക്കും നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന സാഹചര്യങ്ങള്‍ പോലും അമിത ദേഷ്യം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ദേഷ്യം നിയന്ത്രിക്കുക എന്നതാണ്. അമിത ദേഷ്യം നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. എന്നാല്‍ ചില രാശിക്കാരായ സ്ത്രീകള്‍ക്ക് ദേഷ്യം അല്പം കൂടുതലായിരിക്കും. പൊതുവേ ദേഷ്യം എല്ലാവര്ക്കും വരുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് അതിന്റെ അളവില്‍ ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും. അമിത ദേഷ്യം എന്ന അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി യോഗയും മെഡിറ്റേഷനും എല്ലാം ചെയ്യാം.

പക്ഷേ എന്തൊക്കെ ചെയ്തിട്ടും ദേഷ്യം കുറയാത്ത രാശിക്കാരെങ്കില്‍ അത്തരക്കാരെ കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് ദേഷ്യക്കാരേയും ദേഷ്യത്തേയും. ഇത് ഇവരില്‍ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയും കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ദേഷ്യത്തോടെ എന്തെങ്കിലും കാര്യം പറഞ്ഞ് കഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്ന് മാറാന്‍ സാധിക്കില്ല എന്ന് മാത്രമല്ല അത് പലപ്പോഴും കേള്‍ക്കുന്നവരില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു. അതിലുപരി ചില രാശിക്കാരായ സ്ത്രീകള്‍ക്ക് അമിത ദേഷ്യം എന്നത് അവരുടെ കൂടപ്പിറപ്പാണ്. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് അമിതദേഷ്യം?
എന്തുകൊണ്ടാണ് സ്ത്രീകളില്‍ അമിത ദേഷ്യം ഉണ്ടാവുന്നത് എന്നുള്ളതിന് ശാസ്ത്രീയമായി പല കാരണങ്ങളും ഉണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങളും മറ്റ് ചില പ്രശ്നങ്ങളും എല്ലാം ഇതിന് മുന്നോടിയാണ്. എന്നാല്‍ ജ്യോതിഷത്തില്‍ ഇത് പറയുന്നത് ചൊവ്വയുടേയും ശനിയുടേയും രാഹു-കേതുക്കളുടേയും സ്ഥാനത്തിന്റെ ഫലമായാണ് സംഭവിക്കുന്നത് എന്നതാണ്. നിങ്ങളുടെ രാശിയില്‍ ഈ ഗ്രഹങ്ങളുടെ സ്ഥാനം ദോഷകരമായാണ് എന്നുണ്ടെങ്കില്‍ ഇവരില്‍ അമിത ദേഷ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ഇവര്‍ പശ്ചാത്തപിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ചില രാശിക്കാരുണ്ട്. അറിയാന്‍ വായിക്കൂ....

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ചൊവ്വയുടെ സ്വാധീനം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇവരെ പലപ്പോഴും അമിത ദേഷ്യമുള്ള കാറ്റഗറിയിലാണ് കണക്കാക്കുന്നത്. ചൊവ്വയെ അഗ്നിഗ്രഹമായി കാണുന്നത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഈ ദേഷ്യം മേടം രാശിക്കാരായ പെണ്‍കുട്ടികളുടെ സ്വകാര്യ ജീവിതത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ സുഹൃത്തുക്കളുടെ എണ്ണം വളരെ കുറവായിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്നത് കൊണ്ട് ഇവരെ പലരും കൂടെ കൂട്ടുകയും ഇല്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരാണ് ഈ ഗ്രൂപ്പില്‍ അടുത്തതായി വരുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ഇവരുടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ദേഷ്യം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലപ്പോഴും ഇവര്‍ക്ക് മനസ്സിലാവുന്നില്ല. കൈയ്യില്‍ കിട്ടിയതെന്തും നശിപ്പിക്കുന്നതിനുള്ള പ്രവണത ആ സമയം ഇവരില്‍ ഉണ്ടാവുന്നു. പലപ്പോഴും അസ്വസ്ഥമായാണ് ഇവര്‍ കാണപ്പെടുന്നത്. ദേഷ്യപ്പെടുമ്പോള്‍ നിയന്ത്രണാതീതമാവുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. ശനിയുടെ സ്വാധീനം ഉള്ളത് കൊണ്ട് തന്നെ ഇവര്‍ക്ക് പലപ്പോഴും പ്രശ്നങ്ങളും അമിത ദേഷ്യവും ഉണ്ടായിരിക്കാം. ഇവര്‍ക്ക് തെറ്റെന്ന് തോന്നുന്ന ഒരു കാര്യത്തിനും കൂട്ടു നില്ക്കുകയില്ല. അത് മാത്രമല്ല അമിത ദേഷ്യം ഇവരെ വളരെയധികം പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇവരുടെ സ്വഭാവത്തിലുള്ള പ്രതിസന്ധികള്‍ കാരണം ജീവിതത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഇവര്‍ക്ക് പലപ്പോഴും ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാരായ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും അമിത ദേഷ്യമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് തന്നെയാണ് അവരുടെ ജീവിതത്തിലെ വില്ലനും. പലപ്പോഴും ദേഷ്യം കൊണ്ട് പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. സ്വന്തമായി പോലും ഉപദ്രവിക്കുന്ന അവസ്ഥയിലേക്ക് ഇവര്‍ എത്തുന്നു. അമിതമായുണ്ടാവുന്ന ദേഷ്യത്തില്‍ മാനസിക പിരിമുറുക്കവും പലപ്പോഴും അതില്‍ ബന്ധങ്ങള്‍ പോലും നഷ്ടപ്പെട്ട് പോവുന്ന അവസ്ഥയും ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാരായ സ്ത്രീകള്‍ക്കും അമിത ദേഷ്യം എന്നത് അവരുടെ രക്തത്തില്‍ ഉണ്ടാവുന്നതാണ്. രാഹുവിന്റെ ഗ്രഹമാറ്റം ഇവരെ വളരെയധികം ബാധിക്കുന്നു. ദേഷ്യം വന്ന് എന്തും വിളിച്ച് പറയുന്ന രാശിക്കാരാണ് മീനം രാശിക്കാര്‍. എന്നാല്‍ അതിന് ശേഷം ഇവര്‍ പലപ്പോഴും പറഞ്ഞതിനെക്കുറിച്ച് ആലോചിച്ച് പശ്ചാത്തപിക്കാറുണ്ട്. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പോലും പലപ്പോഴും പല അവസരങ്ങളിലും അമിത ദേഷ്യം വില്ലനായി മാറുന്നുണ്ട്. പക്ഷേ മറ്റുള്ളവരോട് പെരുമാറുന്ന കാര്യത്തില്‍ ഇവര്‍ പലപ്പോഴും പെര്‍ഫക്റ്റ് ആയിരിക്കും എന്നതാണ് ഇവരുടെ ദേഷ്യത്തെ മറികടക്കുന്നതിനുള്ള വഴി.



Click it and Unblock the Notifications