Just In
Don't Miss
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- News
'തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവാനായ വയസ്സൻ', ട്രംപിനെ ട്രോളി ഗ്രേറ്റ
- Sports
IPL 2021: താരലേലത്തില് ആര്ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര
- Movies
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്ന്ന് ചാക്കോച്ചന്
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ത്രീ ശരീരത്തില് നെഗറ്റീവ് ഊര്ജം കയറുമിടം
വിശ്വാസികളെങ്കിലും അവിശ്വാസികളെങ്കിലും ഊര്ജപ്രവാഹത്തില് വിശ്വാസമുള്ളവരാണ്. പൊസറ്റീവ് ഊര്ജവും നെഗറ്റീവ് ഊര്ജവും പ്രപഞ്ചത്തില്, നമ്മുടെ ഉളളില്, നമ്മുടെ ചുററും, നമ്മുടെ ശരീരത്തില് ഉണ്ട്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ പൊസറ്റീവ് ഊര്ജം നല്ല ഫലവും നെഗറ്റീവ് ഊര്ജം മോശം ഫലവും നല്കുന്നതാണ്.
നമ്മുടെ ശരീരത്തിലും നെഗറ്റീവ് ഊര്ജവും പൊസറ്റീവ് ഊര്ജവും പ്രവഹിയ്ക്കാറുണ്ട്. പൊസറ്റീവ് ഊര്ജം പൊസറ്റീവ് ഫലങ്ങള് നിറയ്ക്കും. ഇതിനായി പ്രാര്ത്ഥന, ധ്യാനം തുടങ്ങിയ പല കാര്യങ്ങളും ചെയ്യാറുണ്ട്.
സ്ത്രീകളുടെ ശരീരത്തിലും പുരുഷ ശരീരത്തിലും ഇത്തരം ഊര്ജപ്രവാഹമുണ്ടാകാറുണ്ട്. സ്ത്രീ ശരീരത്തില് പെട്ടെന്നു തന്നെ നെഗറ്റീവ് ഊര്ജ പ്രവാഹമുണ്ടാകുന്ന ചിലയിടങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്ത്രീ ശരീരത്തില്
സ്ത്രീ ശരീരത്തില് വളരുന്ന ഭാഗങ്ങളിലാണ് പ്രധാനമായും നെഗറ്റീവ് ഊര്ജം ആദ്യം കടക്കുക എന്നു പറയും. പണ്ടു കാലത്തെ ഭാഷയില് പറഞ്ഞാല് ദുര്ശക്തികള്. മരിച്ചാലും വളരുന്ന ഭാഗമെന്നാല് നഖം, മുടി എന്നിവയാണ്. ഇത്തരം ഇടങ്ങളില് തന്നെയാണ് പെട്ടെന്നു തന്നെ നെഗറ്റീവ് ഊര്ജം കടക്കാറുള്ളത്. ഇതു പോലെ സ്ത്രീകളുടെ കണ്ണിലും പെട്ടെന്നു നെഗറ്റീവ് ഊര്ജം പ്രവഹിയ്ക്കുമെന്നു പറയുന്നു.

കൗമാരക്കാരായ
കൗമാരക്കാരായ സ്ത്രീകളിലാണ് പ്രധാനമായും ഇത്തരം നെഗറ്റീവ് ഊര്ജം പെട്ടെന്നു കടക്കുക എന്നു പറയാം. യൗവനത്തിലും ഇതുണ്ടാകും. എന്നാല് പ്രായമായ സ്ത്രീകളില് ഇതുണ്ടാകാറില്ല.

പണ്ടു കാലത്ത്
പണ്ടു കാലത്ത് മുതുമുത്തശ്ശിമാര് പെണ്കുട്ടികളുടെ മുടിയില് ആഴ്ചയില് ഒരിക്കലെങ്കിലും എണ്ണ, പ്രത്യേകിച്ചും എള്ളെണ്ണ പുരട്ടി ഇത് താളി പുരട്ടി കഴുകിക്കളയാറ്. മുടി വളരാന് എന്നാണ് പൊതുവേ പറയുകയെങ്കിലും ഇതിനു പുറകില് ഇത്തരം ഉദ്ദേശ്യവും കൂടിയുണ്ട്. എണ്ണ തേച്ചു കുളിയുടെ ഒരു കാരണം ഇതാണെന്നര്ത്ഥം.ഇതിനു ശേഷം കുന്തിരിയ്ക്കം പുകച്ചും അഷ്ടഗന്ധം പുകച്ചും മുടിയും ഉണക്കാറുണ്ട്. ഇതിനെല്ലാം ഇത്തരം അര്ത്ഥം കൂടിയുണ്ട്.

നഖത്തിന്റെ
ഇതു പോലെയാണ് നഖത്തിന്റെ കാര്യവും. നഖവും മരണ ശേഷവും വളരും. നഖത്തില് കൂടിയും നെഗറ്റീവ് ഊര്ജ പ്രവാഹമുണ്ടാകാം. നഖത്തില് മയിലാഞ്ചിയിടുന്നതിന്റെ ഒരു ഉദ്ദേശം ഇത്തരം നെഗറ്റീവ് ഊര്ജ പ്രവാഹം തടയുക എന്നതാണ്. മയിലാഞ്ചി നാം പലപ്പോഴും സൗന്ദര്യത്തിനും നഖത്തിന്റെ ആരോഗ്യത്തിനുമായാണ് ഇടാണ്. നെഗറ്റീവ് ഊര്ജവിശേഷം പലര്ക്കും അറിയില്ല.

കണ്ണില്
മരിച്ച ശേഷം നാലഞ്ചു മണിക്കൂര് വരെ കണ്ണിനും ജീവനുണ്ടാകും. കണ്മഷി പെണ്കുട്ടികള് കണ്ണില് എഴുതണം എന്നു പറയുന്നത് ഇത്തരം നെഗറ്റീവ് ഊര്ജം നീക്കാന് വേണ്ടിയാണ്. കണ്ണിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി മാത്രമല്ല ഇതെന്നര്ത്ഥം.