കടബാധ്യതകളില്‍ നിന്ന് മോചനം; പുതുവര്‍ഷത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ വാസ്തു പരിഹാരം

ജീവിതത്തില്‍ എപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ് കടക്കെണിയില്‍ വീഴാതെ നിങ്ങളുടെ ചെലവുകള്‍ നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥ. സാമ്പത്തിക പരാധീനതകളാലോ സാമ്പത്തിക തീരുമാനങ്ങള്‍ മോശമായതിനാലോ പലരും കടക്കെണിയില്‍ വീഴുന്നു. അനിയന്ത്രിതമാകുമ്പോള്‍, കടങ്ങളും വായ്പകളും ഒരാളുടെ ധനസ്ഥിതിയെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വഴിയും കാണാതെ ഒരു ചുഴി പോലെ ആയിമാറും ജീവിതം. അതിനാല്‍, ജീവിതത്തില്‍ മനഃസമാധാനം ആസ്വദിക്കാന്‍ ഒരാള്‍ വായ്പയും കടവും ഇല്ലാത്ത ജീവിതെ നയിക്കേണ്ടത് പ്രധാനമാണ്. കടബാധ്യതകള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍ അതില്‍ നിന്ന് കരകയറാനുള്ള വഴികള്‍ വാസ്തുശാസ്ത്രം നിങ്ങളെ അറിയിക്കും.

നിങ്ങളുടെ ഉള്ളിലും ചുറ്റുപാടുമുള്ള നല്ല ഊര്‍ജങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് പണത്തിന്റെയും സാമ്പത്തികത്തിന്റെയും സ്ഥിരമായ ഒഴുക്ക് കൊണ്ടുവരും. വാസ്തു തത്ത്വങ്ങള്‍ അനുസരിച്ച് നിങ്ങളുടെ വീടും ഓഫീസും സന്തുലിതമാക്കുന്നത് നിങ്ങളുടെ പ്രേരണകളെയും ചിന്തകളെയും സന്തുലിതമാക്കാന്‍ സഹായിക്കുന്നു, അതുവഴി ശരിയായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എടുക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. പുതുവര്‍ഷത്തില്‍ കടങ്ങളില്‍ നിന്ന് മുക്തമായി നല്ല സാമ്പത്തിക ഭദ്രത നേടാനായി വാസ്തു നിര്‍ദേശിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.

ഉറങ്ങുന്ന ദിശ

ഉറങ്ങുന്ന ദിശ

കടക്കെണിയില്‍ പെട്ടയാളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം മാറ്റുക. കടത്താല്‍ ബുദ്ധിമുട്ടുന്ന ഒരു വ്യക്തി എപ്പോഴും തെക്ക് പടിഞ്ഞാറ് ദിശയിലുള്ള ഒരു മുറിയില്‍ ഉറങ്ങണം. കിടപ്പുമുറിയുടെ വടക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ വാതിലുകളോ ജനലുകളോ ഇല്ലെന്ന് ഉറപ്പാക്കുക. ആ ദിശയില്‍ എന്തെങ്കിലും ജനലുകളോ ഗേറ്റോ ഉണ്ടെങ്കില്‍ അത് അടച്ചിടുക.

പണം സൂക്ഷിക്കുന്ന ദിശ

പണം സൂക്ഷിക്കുന്ന ദിശ

പണവും ആഭരണങ്ങളും വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും എല്ലായ്പ്പോഴും കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ, വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ അഭിമുഖീകരിക്കുന്ന വിധത്തിലുള്ള ഒരു അലമാരയില്‍ സൂക്ഷിക്കുക. ഇത് വരുമാന വര്‍ദ്ധനവിന് സഹായിക്കുകയും വ്യക്തിയുടെ ജീവിതത്തില്‍ ബുദ്ധിമുട്ട് കുറയുകയും ചെയ്യും.

ഭൂഗര്‍ഭ ജലസംഭരണി

ഭൂഗര്‍ഭ ജലസംഭരണി

പണത്തിന്റെ വരവ് എപ്പോഴും വീടിന്റെ വടക്ക് ദിശയിലേക്കാണ്. അതിനാല്‍ ഈ ദിശയില്‍ ഒരു ഭൂഗര്‍ഭ ജലസംഭരണി സ്ഥാപിക്കുകക. ഇത് നിങ്ങളുടെ കടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും.

കുബേര വിഗ്രഹം

കുബേര വിഗ്രഹം

പൂജാമുറിയില്‍ പ്രത്യേകിച്ച വീടിന്റെ വടക്കുവശത്ത് കുബേര പ്രഭുവിന്റെയോ ലക്ഷ്മീ ദേവിയുടെയോ ഒരു വിഗ്രഹം സ്ഥാപിക്കുന്നത് നന്നായിരിക്കും. രണ്ട് മൂര്‍ത്തികളില്‍ നിന്നും അനുഗ്രഹം നേടുന്നതിന് പൂര്‍ണ്ണ മനസ്സോടെ അവരെ ആരാധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് അവരുടെ പ്രീതിയാല്‍ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മുക്തി നേടാനാകും.

ചുറ്റുമതില്‍

ചുറ്റുമതില്‍

ഭാരമുള്ള വസ്തുക്കള്‍ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കരുത്. ഇത് കടമോ ഏതെങ്കിലും തരത്തിലുള്ള പണ നഷ്ടത്തിലേക്കോ നിങ്ങളെ നയിച്ചേക്കാം. വീടിന്റെ വടക്ക് ദിശയില്‍ ഉയര്‍ന്ന സംരക്ഷണ മതില്‍ ഉണ്ടെങ്കില്‍ അവയുടെ ഉയരം കുറയ്ക്കുക. വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് മേഖലയിലേക്ക് ചായ്‌വ് ഉള്ള ദക്ഷിണമേഖലയിലെ ഭിത്തികള്‍ അല്‍പ്പം ഉയര്‍ന്നതാക്കുകയും ചെയ്യുക.

വടക്കുകിഴക്ക്

വടക്കുകിഴക്ക്

മിക്കപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ തെറ്റായ തീരുമാനത്തിന്റെയും ശരിയായ ആസൂത്രണമില്ലായ്മയുടെയും ഫലമാണ്. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ അലങ്കോലമോ, ചവറ്റുകുട്ടയോ, ശൗചാലയമോ, മാലിന്യ കുഴിയോ, ചൂലുകളോ, പ്രവര്‍ത്തനരഹിതമായ വൈദ്യുത ഉപകരണങ്ങളോ ഉണ്ടെങ്കില്‍ അതെല്ലാം ഉടനെ നീക്കം ചെയ്യുക. അവ നിങ്ങളുടെ ചിന്തയെ തടസ്സപ്പെടുത്തുകയും മോശമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. വടക്കുകിഴക്ക് ദിശയില്‍ ഒരു ബുദ്ധ പ്രതിമ സ്ഥാപിക്കുക. ഈ ദിശയില്‍ നിന്നുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് വടക്കുകിഴക്ക് ഭാഗത്ത് ഒരു ജലധാരയോ വെള്ളച്ചാട്ടത്തിന്റെ ചിത്രമോ സ്ഥാപിക്കാം.

തെക്കുകിഴക്ക്

തെക്കുകിഴക്ക്

വാസ്തു തത്വമനുസരിച്ച് പണമൊഴുക്കിനുള്ള ദിശയാണ് തെക്കുകിഴക്ക്. ഈ ദിശയിലുള്ള വാസ്തു തകരാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക ഇടയാക്കും. പണമൊഴുക്ക് ഉറപ്പാക്കാന്‍ ഈ ദിശയിലുള്ള അടുക്കളയാണ് നല്ലത്.

വടക്ക്

വടക്ക്

വര്‍ധിച്ചുവരുന്ന കടങ്ങള്‍ പരോക്ഷമായി മറികടക്കാന്‍ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് വടക്കന്‍ മേഖല. വടക്കന്‍ മേഖല അവസരങ്ങള്‍ക്കുള്ളതാണ്, അതിന്റെ ഘടകം വെള്ളമാണ്. നിങ്ങളുടെ തൊഴിലിലോ ബിസിനസ്സിലോ ഉള്ള അവസരങ്ങള്‍ സജീവമാക്കുന്നതിന് വടക്ക് ഭാഗത്ത് ഒരു പച്ച കാടിന്റെ ചിത്രം തൂക്കിയിടാം. വടക്ക് ഭാഗത്ത് ചുവപ്പ്, പര്‍പ്പിള്‍, വയലറ്റ്, പിങ്ക് നിറങ്ങള്‍ നിങ്ങളുടെ പുതിയ ഓര്‍ഡറുകള്‍, അവസരങ്ങള്‍, പ്രമോഷനുകള്‍ എന്നിവയെ തടസ്സപ്പെടുത്തും.

മറ്റ് നുറുങ്ങുകള്‍

മറ്റ് നുറുങ്ങുകള്‍

* വീടിന്റെ പ്രവേശന കവാടം കൃത്യമായ ദിശകളിലായിരിക്കണം.

* അടുക്കള തെക്കുകിഴക്ക് ആയിരിക്കണം.

* വടക്കും പടിഞ്ഞാറും ബാത്ത്‌റൂം ഇല്ലെന്ന് ഉറപ്പാക്കുക.

* വടക്ക് ദിശയില്‍ ഒരു മണി പ്ലാന്റ് സ്ഥാപിക്കുക.

* വടക്ക് ദിശയില്‍ കുബേര വിഗ്രഹം വയ്ക്കുക.

* പടിഞ്ഞാറ് ഭാഗത്ത് സസ്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക.

* വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഒരു ജോടി വെളുത്ത കുതിരകളുടെ ചിത്രം സൂക്ഷിക്കുക.

* കിഴക്ക് ദിശയില്‍ ഒരു തുളസി ചെടി വയ്ക്കുക.

Story first published: Thursday, December 29, 2022, 12:36 [IST]
X
Desktop Bottom Promotion