Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സാമുദ്രികശാസ്ത്രം പ്രകാരം ഭാഗ്യമുള്ള സ്ത്രീയുടെ ലക്ഷണങ്ങള്‍
നമ്മുടെ ശരീരഭാഗത്തിന്റെ ലക്ഷണം നോക്കി കാര്യങ്ങള്‍ പറയുന്നതിനെയാണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്. ഇത് പ്രകാരം ഒരു വ്യക്തിയുടെ ഭാഗ്യവും നിര്‍ഭാഗ്യവും സ്വഭാവവും ഒക്കെ തിരിച്ചറിയാന്‍ സാധിക്കും. ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. പണ്ടുകാലം മുതല്ക്കേ പ്രചാരത്തിലുള്ള ഈ ലക്ഷണ ശാസ്ത്രം മനുഷ്യരുടെ അവയവങ്ങളുടെ പ്രത്യേകതകളെ വിലയിരുത്തിയാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്.
സാമുദ്രിക ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ മുഖഭാവങ്ങളും ശരീര ഘടനയും തിരിച്ചറിയുന്നതിലൂടെ അയാളുടെ സ്വഭാവത്തെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതുപോലെ തന്നെ ഒരു സ്ത്രീയുടെ ആംഗ്യവും മുഖഭാവവും അവരുടെ ഗുണങ്ങല്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. അത്തരത്തില്‍, നല്ല ഗുണങ്ങളുള്ള ഒരു പെണ്‍കുട്ടിയുടെ ലക്ഷണങ്ങളും സാമുദ്രിക ശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇതാ സാമുദ്രിക ശാസ്ത്രപ്രകാരം ഭാഗ്യമുള്ള സ്ത്രീകളുടെ ചില ലക്ഷണങ്ങള്‍ വായിച്ചറിയൂ.
കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ചെറിയ പുരികം
ഒരു സ്ത്രീയുടെ മുഖത്തിന്റെ രഹസ്യം അവളുടെ മുഖത്തിന്റെ ഘടനയിലൂടെ അറിയാന്‍ കഴിയും. സമുദ്രശാസ്ത്രമനുസരിച്ച്, പുരികം മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഒരു കണ്ണാടിയാണ്. ഒരു സ്ത്രീയുടെ പുരികം ചെറുതും തുല്യവുമാണെങ്കില്, അത്തരം സ്ത്രീകള്‍ വളരെ സത്യസന്ധരും സ്വഭാവഗുണമുള്ളവരുമാണ്. ഒരു പെണ്‍കുട്ടിയുടെ പുരികം ഒരു വില്ലുപോലെ വളഞ്ഞതാണെങ്കില്‍, അവ പരസ്പരം മുട്ടുന്നില്ലെങ്കില്‍ അവളെ ഭാഗ്യവതിയായി കണക്കാക്കുന്നു.

വലിയ കണ്ണുകള്‍
ആരെയും മയക്കുന്ന ഒന്നാണ് സ്ത്രീകളുടെ കണ്ണുകള്‍. വലിയ കണ്ണുകള്‍ ഉള്ള സ്ത്രീകള്‍ വളരെ ഭാഗ്യമുള്ളവരായി കണക്കാക്കുന്നു. അവരുടെ ചുറ്റുപാടുകളെയും വ്യക്തികളെയും അവരുടെ പെരുമാറ്റം കൊണ്ട് സന്തോഷിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. സാമുദ്രിക ശാസ്ത്രമനുസരിച്ച്, സ്ത്രീകളുടെ കണ്ണുകളുടെ വെളുത്ത ഭാഗത്തിന്റെ അവസാനം അല്പം ചുവപ്പ് നിറം ഉണ്ടെങ്കില്‍ അവര്‍ വളരെ ഭാഗ്യവതികളും സന്തോഷം ആസ്വദിക്കുന്നവരുമായി കണക്കാക്കുന്നു.

മൂക്കില്‍ മറുക്
ഒരു സ്ത്രീയുടെ മൂക്കിന്റെ മുന്‍വശത്ത് ഒരു മറുകോ അരിമ്പാറയോ ഉണ്ടെങ്കില്‍, അത് ഭാഗ്യമാണെന്നും അത്തരമൊരു പെണ്‍കുട്ടി ഒരു വ്യക്തിയുടെ ജീവിതത്തില്‍ വന്നാല്‍, അവരുടെ ഭാഗ്യം ഉയരുമെന്നും കണക്കാക്കുന്നു. അതേസമയം, ഇടത് കവിളില്‍ മറുകുള്ളവര്‍ വളരെ ഭക്ഷണപ്രിയരായ സ്ത്രീകളാണ്. അത്തരമൊരു വ്യക്തി പാചകം വളരെയധികം ആസ്വദിക്കുന്നു. അതായത്, അത്തരമൊരു പെണ്‍കുട്ടി നിങ്ങളുടെ കുടുംബത്തെ എല്ലായ്പ്പോഴും സന്തുഷ്ടരാക്കുകയും വീട്ടില്‍ ധാരാളം ഭക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വിരലിന്റെ നീളം
സാമുദ്രിക ശാസ്ത്രം അനുസരിച്ച് കാലില്‍ എല്ലാ വിരലിന്റേയും നീളം ഒരു പോലെ ആണെങ്കില്‍ അത് ഭാഗ്യമുള്ളതായി കണക്കാക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ നീളമുള്ള വിരലുകള്‍ ഭാഗ്യം തന്നെയാണ്. ഇതിലൂടെ സന്താന സൗഭാഗ്യവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് പറയുന്നത്.

പൂച്ചക്കണ്ണ്
സാമുദ്രിക ശാസ്ത്രം അനുസരിച്ച് പൂച്ചക്കണ്ണുകള്‍ ഉള്ള സ്ത്രീകള്‍, കാമകലയിലെ താല്പര്യത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ ഒന്നിലധികം പുരുഷന്മാരെ കാമിക്കുമെന്നും നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നും സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.

കഴുത്തിലെ രേഖ
വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും. ഇതുകൂടാതെ, കണ്ണുകള്‍ വലുതും കറുത്തതും അല്ലെങ്കില്‍ കണ്പീലികള് ചെറുതുമായ പെണ്‍കുട്ടിയും വളരെ ഭാഗ്യമുള്ളവരാണ്.



Click it and Unblock the Notifications
