Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വീടിന് ചുറ്റം വവ്വാല്, ഉണങ്ങിയ തുളസിച്ചെടി; വരാനിരിക്കുന്ന ദുരിതം മുന്‍കൂട്ടി അറിയിക്കുന്ന സൂചനകള്‍
നമ്മളെല്ലാവരും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടുന്നവരാണ്. എന്നാല്‍ മോശം കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പതിവായി സംഭവിക്കുകയും നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സമയങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും ഇത്തരം അശുഭകരമായ സംഭവങ്ങള്‍ നമ്മുടെ വീടുകളില്‍ നിന്ന് സംഭവിക്കാന്‍ തുടങ്ങുന്നു, അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നു.
കുടുംബാംഗങ്ങളുടെ പെട്ടെന്നുള്ള അസുഖം, തൊഴില്‍-ബിസിനസ് പ്രതിസന്ധികള്‍, അനിയന്ത്രിതമായ സമ്മര്‍ദ്ദം, പണത്തിന്റെ അഭാവം എന്നിവ അശുഭകരമായ സംഭവങ്ങളുടെ തുടര്‍ച്ചയാണ്. എന്നാല്‍ ഈ അശുഭകരമായ സംഭവങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ വീട്ടില്‍ ചില വിചിത്രമായ സൂചനകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ സൂചനകള്‍ അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിക്ക് മോശം സമയം വരാന്‍ നേരമായി എന്നാണ്. അത്തരം ചില സൂചനകള്‍ ഇതാ.

വൈദ്യുത ഉപകരണങ്ങള്‍ പതിവായി തകരാറാകുന്നത്
വാസ്തുശാസ്ത്ര പ്രകാരം, വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ ആവര്‍ത്തിച്ച് കേടാകുകയാണെങ്കില്‍, വീടിന്റെ ട്യൂബ് ലൈറ്റ് വീണ്ടും വീണ്ടും അണയുകയാണെങ്കില്‍, അത് വീട്ടിലെ രാഹുദോഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. രാഹുദോഷം വീട്ടുകാര്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്കും ഇത് സംഭവിക്കുകയാണെങ്കില്‍, വീടിന്റെ പ്രധാന സ്ഥലങ്ങളില്‍ ചുവന്ന നിറത്തിലുള്ള സ്വസ്തിക ചിഹ്നം വരയ്ക്കുക.

വെള്ളം ലീക്ക് ചെയ്യുന്നത്
അടുക്കളയിലോ കുളിമുറിയിലോ വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള ടാപ്പില്‍ നിന്ന് വെള്ളം തുടര്‍ച്ചയായി ഒലിച്ചിറങ്ങുന്നുണ്ടെങ്കില് അത് വീടിന് അശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ കുളിമുറിയിലെ ടാപ്പില്‍ നിന്ന് ഒലിച്ചിറങ്ങുന്ന തുള്ളി വെള്ളത്തിലൂടെയാണ് നെഗറ്റീവ് ഊര്‍ജം പകരുന്നത്. അത്തരമൊരു സാഹചര്യത്തില്‍, വെള്ളം പാഴാക്കുന്നത് വീടിന് നല്ലതായി കണക്കാക്കുന്നില്ല. ഇത് പ്രധാനമായും ചന്ദ്രനും ശുക്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, അവ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൂജാമുറിയിലെ വിളക്ക് അണയുന്നത്
വീട്ടിലെ പൂജാമുറിയില്‍ ആരതി നടത്തുമ്പോള്‍ വിളക്ക് അണയുന്നത് അശുഭകരമായി കണക്കാക്കുന്നു. ഒരു വീട്ടില്‍ ഇത് തുടര്‍ച്ചയായി സംഭവിക്കുകയാണെങ്കില്‍ അത് ദേവീദേവന്മാര്ക്ക് കുടുംബത്തോടുള്ള അപ്രീതിയുടെ ലക്ഷണമാണ്. ദേവീദേവന്മാര് അസന്തുഷ്ടരായതിനാല്‍ ആ കുടുംബം ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കും.

സ്വര്‍ണാഭരണം നഷ്ടപ്പെടുന്നത്
സ്വര്‍ണാഭരണം നഷ്ടപ്പെട്ടാല്‍ അത് അശുഭകരമാണെന്ന് പറയപ്പെടുന്നു. പണം നഷ്ടത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. സ്വര്‍ണ്ണം നഷ്ടപ്പെടുന്നത് വീടിന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിന്റെ ലക്ഷണമാണ്.

വവ്വാല് വീട്ടിനു ചുറ്റം പറക്കുന്നത്
വീട്ടിലും പരിസരത്തും പറക്കുന്ന വവ്വാലുകള്‍ ദുസ്സൂചനയായി കണക്കാക്കുന്നു. വവ്വാലുകള്‍ വീടിന് ചുറ്റും കറങ്ങുന്നത് ആ വീട്ടുകാരില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.

തുളസി ഉണങ്ങുന്നത്
തുളസിയെ ഹിന്ദുമതത്തില്‍ പവിത്രമായ സസ്യമായി കണക്കാക്കുന്നു. ലക്ഷ്മിയുടെ രൂപമായാണ് തുളസിയെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിനായി ഹിന്ദുക്കള്‍ പലപ്പോഴും വീട്ടില്‍ തുളസി ചെടി വളര്‍ത്തുന്നത്. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ തുളസി ചെടി ഉണങ്ങാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ മോശം സമയം അടുത്തുവെന്ന് വിശ്വസിക്കുക. തുളസി ചെടി ഉണങ്ങുന്ന വീട്ടില്‍ പണത്തിന് കുറവുണ്ടാകുമെന്ന് പറയപ്പെടുന്നു.

ചില്ല് പൊട്ടുന്നത്
വരാനിരിക്കുന്ന ദൗര്‍ഭാഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനയാണ് വീട്ടിലെ ഏതെങ്കിലും ഗ്ലാസ് പൊട്ടുന്നത്. അത് വീണ്ടും വീണ്ടും സംഭവിക്കുകയാണെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇത് വീടിന് സംഭവിക്കാന്‍ പോകുന്ന വലിയ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. ഗാര്‍ഹിക ബന്ധങ്ങളിലെ വിള്ളലിന്റെ സൂചന കൂടിയാണ് ഇത്. അതുപോലെ, ചില്ലു കഷ്ണങ്ങളോ പൊട്ടിയ പാത്രങ്ങളോ ഒരിക്കലും വീട്ടിനുള്ളില്‍ വയ്ക്കരുതെന്നും പറയപ്പെടുന്നു.

പൂച്ചയുടെ കരച്ചില്
വീട്ടിലോ പരിസരത്തോ ഒരു പൂച്ച കരയുന്ന ശബ്ദം കേള്‍ക്കുന്നത് അശുഭകരമായ കാര്യങ്ങള്‍ വരുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു. പൂച്ചയുടെ കരച്ചില് കേള്‍ക്കുന്ന വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇത് ജീവിതത്തിലെ ചില അസുഖകരമായ സംഭവങ്ങളുടെ സൂചനയാണ്.



Click it and Unblock the Notifications
